Jul 17, 2017
കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്ക് പിന്നിലെ മലയാളി 'യോഗി'
ഇന്‍സ്റ്റന്റ് ജയങ്ങള്‍ക്കപ്പുറം വിശാലമായ ഒരു ലക്ഷ്യത്തിലേക്ക് സ്ഥാപനങ്ങളെ നയിക്കുന്ന സന്തോഷ് ബാബുവിന്റെ ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് രീതികള്‍ക്ക് ആത്മീയതയുടെ സ്പര്‍ശമുണ്ട്
facebook
FACEBOOK
EMAIL
santhosh-babu-inspirational-success-stories

നൊവാര്‍ട്ടിസ് എന്ന ആഗോള ഫാര്‍മ കമ്പനിയുടെ 1700 ജീവനക്കാരെ ഒരുമിച്ച് ഒരു ഹാളിലിരുത്തി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കമ്പനി ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചത് ഒരു മലയാളിയാണ്. 4.7 ബില്യന്‍ ഡോളര്‍ ടേണോവറുള്ള റാന്‍ബാക്‌സിയുടെ ഗ്ലോബല്‍ സിഇഒയ്ക്ക് ലീഡര്‍ഷിപ്പ് കോച്ചിംഗ് നല്‍കിയതും ഈ തൃശൂര്‍ക്കാരന്‍ തന്നെ. കാന്‍സറിനോട് പൊരുതി ജയിച്ച് സിനിമയിലേക്ക് തിരിച്ചുവരുന്ന മനീഷ കൊയ്‌രാളയുടെ കോച്ച്, സ്വച്ഛ് ഭാരത് മിഷന് വേണ്ടിയുള്ള വൊളന്റിയര്‍മാരുടെ പരിശീലകന്‍... ഇത് സന്തോഷ്ബാബു! 

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ സീനിയര്‍ വിമന്‍ ലീഡേഴ്‌സിന് ലീഡര്‍ഷിപ് ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തിയതും മറ്റാരുമല്ല. ഒരു ഇ ന്ത്യന്‍ കമ്പനി ആഫ്രിക്കയില്‍ കോപ്പര്‍ മൈന്‍ വാങ്ങിയപ്പോള്‍ ബിസിനസ് കൈമാറ്റം സുഗമമാക്കാന്‍ ഒപ്പമുണ്ടായിരുന്നതും സന്തോഷ് ബാബു തന്നെ. കേ രളത്തില്‍ പലര്‍ക്കും പരിചിതമല്ലാത്ത ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് (OD)എന്ന മേഖലയില്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന പേര്.

ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് ഓള്‍ട്ടര്‍നേറ്റിവ്‌സ് (ODA) എന്ന കമ്പനിയുടെ സ്ഥാപകന്‍, മാനേജിംഗ് ഡയറക്റ്റര്‍.

ഒരു യോഗിയെ ഓര്‍മിപ്പിക്കുന്ന വേഷവും സംസാരവും പെരുമാറ്റവും. സദസ്സുകള്‍ക്കു മു ന്നില്‍ ഉറഞ്ഞുതുള്ളുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍മാരെയും ട്രെയ്‌നര്‍മാരെയും കണ്ടിട്ടുള്ളവര്‍ക്ക് വിസ്മയമാണ് സന്തോഷ്. കോളജ് കാലം മുതല്‍ കൂടെ കൂടിയ ആത്മീയ ചിന്തകളും ഹിപ്‌നോട്ടിസവും സൈക്കോളജി താല്‍പ്പര്യങ്ങളും മറ്റുള്ളവരില്‍ നിന്ന് ഈ മാസ്റ്റര്‍ കോച്ചിനെ വ്യത്യസ്തനാക്കുന്നു. മെക്കിന്‍സിയും മെര്‍സെറും ഡിഡിഐയും പോലുള്ള ഗ്ലോബല്‍ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ മാത്രമാണ് ഇന്ന് സന്തോഷിന്റെ എതിരാളികള്‍.

'കോച്ചിംഗ്: ദ് ആര്‍ട്ട് ഓഫ് ഡെവലപ്പിംഗ് ലീഡേഴ്‌സ്' എന്ന, കോച്ചിംഗിനെക്കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പുസ്തകം രചിച്ച സന്തോഷ് ഈ രംഗത്ത് എത്തിയതും' Winning Without Losing (സ്വയം നഷ്ടപ്പെടാതെ വിജയിക്കുക) എന്ന വിശ്വാസത്തിന്റെ സ്വാഭാവിക ഫലമായാണ്.

''വളരെ വിശാലമായ കാഴ്ചപ്പാടുള്ള ഒരു സ്ഥാപനം, ആ ചിന്തകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍. ഇത് രണ്ടുമുണ്ടെങ്കില്‍ തന്നെ വിജയം തേടി വരും എന്നതാണ് എന്റെ വിശ്വാസം. വളരെ ഹോളിസ്റ്റിക്കായ പ്രവര്‍ത്തനത്തിലൂടെ ബിസിനസ് വിജയം എന്ന ആശയം പുതുമയുള്ളതായിരുന്നു. അങ്ങനെയുള്ള പ്രോഗ്രാമിന് ആവശ്യക്കാര്‍ ധാരാളമുണ്ടായി, ഞാന്‍ ആരെയും തേടിപ്പോകാതെ തന്നെ.''

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട നേട്ടങ്ങള്‍ക്ക് പോലും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പക്ഷേ, സന്തോഷ് ബാബുവിന് താല്‍പ്പര്യമില്ല. നൊവാര്‍ട്ടിസ് പോലുള്ള കമ്പനികളാണ് സന്തോഷിന്റെ റിപ്പീറ്റ് ക്ലയന്റ് ലിസ്റ്റിലുള്ളത് എന്നോര്‍ക്കുക.

''ഞങ്ങളുടെ OD പ്രോഗ്രാമിനൊപ്പം ഒട്ടേറെ കാര്യങ്ങള്‍ ആ കമ്പനി ചെയ്തിട്ടുണ്ടാകും. അപ്പോള്‍ ആ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും എങ്ങനെയാണ് ഞങ്ങള്‍ അവകാശപ്പെടുന്നത്?''

ആത്മീയതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഈ ചിന്താഗതിയും വേറിട്ട പ്രവര്‍ത്തന ശൈലിയും സന്തോഷിനെയും കമ്പനിയെയും ഉയരങ്ങളിലെത്തിച്ചത് രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളിലാണ്. ഡല്‍ഹിയും മുംബൈയും കൂടാതെ സിംഗപ്പൂരിലും ഓഫീസുണ്ട് ഇന്ന് ഓഡിഎയ്ക്ക്. പതിനാല് പേരാണ് ടീമിലുള്ളത്, എല്ലാവരും പരിചയസമ്പന്നര്‍. വിദഗ്ധ പരിശീലനം നല്‍കി രൂപപ്പെടുത്തിയ നൂറോളം കോച്ചുമാരും രാജ്യത്തിന്റെ പല ഭാഗത്തായുണ്ട്. സാധാരണ കാണാറുള്ളതു പോലെ ടീമംഗങ്ങളുടെയും ഓഫീസുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനും സ്ഥാപനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും പ്ലാനില്ല സന്തോഷിന്. ''തുടക്കം മുതലേ ഞാന്‍ ഉയരങ്ങളിലേക്കാണ് വളരാന്‍ ശ്രദ്ധിച്ചത്, പല വശങ്ങളിലേക്കല്ല'' എന്ന് പറയുന്ന, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, ടാറ്റ ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായ സന്തോഷിന്റെ ചിന്തകളിലേക്ക്....

The beginning

കോളജില്‍ പഠിക്കുന്ന കാലത്തേ സൈക്കോളജിയിലും ട്രാന്‍സാക്ഷണല്‍ അനാലിസിസിലുമെല്ലാം എനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. ആളുകളുടെ സ്വഭാവരീതികളും മറ്റും വിശകലനം ചെയ്യാനും. ചിലര്‍ ആവശ്യപ്പെടുമ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കാനും പോയിട്ടുണ്ട്. പിന്നീട് ഭൂട്ടാനില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ഈ വിഷയങ്ങള്‍ കൂടുതല്‍ പഠിച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം 1994ല്‍ ഡല്‍ഹിയില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിലെ ജോലിയുമായി എത്തുമ്പോള്‍ ന്യു ഏജ് ഫിലോസഫിയാണ് തരംഗം. ഓള്‍ട്ടര്‍നേറ്റിവ് ഹീലിംഗ് ഒക്കെ പ്രചാരമാകുന്ന സമയം. എന്റെ പാഷന്‍ കൂടുതല്‍ പ്രാക്ടിക്കലായ ഒരു വഴിയേ തിരിച്ചു വിടാന്‍ അങ്ങനെയാണ് ഞാന്‍ തീരുമാനിക്കുന്നത്. 1998 ആയപ്പോഴേക്കും ജോലി ഉപേക്ഷിച്ച് പൂര്‍ണമായും ഈ രംഗത്ത് ശ്രദ്ധിക്കാം എന്ന ആത്മവിശ്വാസമായി. ആദ്യം ഒരു മാനേജര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്റേതായി ഒരു സ്ഥാപനം വേണം എന്നതായിരുന്നു ആഗ്രഹം. ആദ്യം മുതലേ ഒരു കാര്യം ഉറപ്പിച്ചു, ഒരു ഉല്‍പ്പന്നം വില്‍ക്കുകയല്ല, ഒരു മികച്ച തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം.

OD Vs Mentoring

ഒരു വ്യക്തിയുടെ സ്വഭാവരീതികളില്‍ വലിയ മാറ്റം വരുത്താന്‍ ആവശ്യപ്പെടുന്ന ട്രെയിനിംഗ് പ്രോഗ്രാമുകളോ കണ്‍സള്‍ട്ടിങ്ങോ അല്ല ഞാന്‍ ചെയ്യുന്നത്. OD ഒരു സ്ഥാപനത്തിന്റെ മുഴുവനായ സംസ്‌കാരത്തിലാണ് മാറ്റമുണ്ടാക്കുന്നത്. ജീവനക്കാരുടെ പൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പുവരുത്തി, കമ്പനി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താന്‍ കഴിയും എന്ന് അവരില്‍നിന്ന് മനസിലാക്കിയാണ് ഭാവിയിലേക്കുള്ള പ്ലാന്‍ തയ്യാറാക്കുന്നത്. അല്ലാതെ സിഇഒയെ മാത്രം തയ്യാറെടുപ്പിച്ചിട്ട് കാര്യമില്ല. ചുറ്റുപാടുകള്‍ക്ക് അനുസരിച്ചാണ് ഒരു വ്യക്തി പെരുമാറുന്ന ത് എന്നതാണ് ഞങ്ങളുടെ പ്രോഗ്രാമിന്റെ അടിസ്ഥാനം. മലയാളികള്‍ ഗള്‍ഫില്‍ സമരം ചെയ്യാത്തതും അതുകൊണ്ടുതന്നെ. കളക്ടീവായ തൊഴില്‍ സംസ്‌കാരമാണ് ഞങ്ങളുടെ ഇന്റര്‍വെന്‍ഷനിലൂടെ സാധ്യമാക്കുന്നത്. വലിയ കമ്പനികള്‍ കുറവായതുകൊണ്ടാകാം കേരളത്തില്‍ OD എന്ന ആശയം പലര്‍ക്കും പരിചിതമല്ല, ഇവിടെ കണ്‍സള്‍ട്ടന്‍സികളും മെന്ററിംഗുമാണ് കൂടുതല്‍.

മികച്ച ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും കേരളത്തിന് ബിപിഒ തരംഗം മുതലെടുക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? അപ്പോള്‍, പ്രശ്‌നം കഴിവ് മാത്രമല്ല. ബിപിഒയ്ക്ക് മുടങ്ങാത്ത സര്‍വീസ് വേണം. സമരവും ഹര്‍ത്താലും തടസ്സപ്പെടുത്തില്ല എന്ന് ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയാത്ത കാലത്തോളം കേരളം എന്തു ചെയ്യാന്‍? പൊതുവായ സംസ്‌കാരം മാറാതെ വിജയിക്കാന്‍ കഴിയില്ല എന്നതിന് നമുക്ക് വേറെ ഉദാഹരണം വേണോ?

I don't have answers

ഉത്തരം തേടി ആരും എന്റെ അടുത്തേക്ക് വരേണ്ടതില്ല. ഞാന്‍ ചോദ്യങ്ങളാണ് ചോദിക്കുക. ഉത്തരങ്ങള്‍ നിങ്ങള്‍ കണ്ടെത്തണം എന്നതാണ് ODAയുടെ പോളിസി. വളരെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. Cause & Effect നിയമമൊന്നും പലപ്പോഴും ബാധകമല്ല.

ഒരു പ്രശ്‌നത്തെ കാരണവുമായി കണക്ട് ചെയ്യാന്‍ സാധിക്കുകയുമില്ല. ലളിതമായ പരിഹാരങ്ങള്‍ പ്രായോഗികമല്ല എന്നര്‍ത്ഥം. ഹോര്‍ലിക്‌സും ബൂസ്റ്റും സെന്‍സഡൈന്‍ ടൂത്ത്‌പേസ്റ്റുമൊക്കെ നിര്‍മിക്കുന്ന ഗ്ലോബല്‍ ഫാര്‍മ കമ്പനിയായ ഗ്‌ളാക്‌സോ സ്മിത്ത്ക്‌ളൈനിന് ഇന്ന് ഇന്ത്യയില്‍ മത്സരം നേരിടേണ്ടിവരുന്നത് പതഞ്ജലിയില്‍ നിന്നാണ്. ഇവിടെ സ്വദേശി എന്ന ആശയത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ എന്നത് ഒരു കാരണം മാത്രമാണ്, ഈ സാഹചര്യം എങ്ങനെ നേരിടും എന്നതാണ് ഗ്‌ളാക്‌സോ സ്മിത്ത്ക്‌ളൈന്റെ പ്രശ്‌നം. ഇതിനെ തരണം ചെയ്യാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം.

 

മികച്ച ടീമിനെ സ്വന്തമാക്കാന്‍ 5 വഴികള്‍

1 കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരെ പൂര്‍ണമായും ഉള്‍പ്പെടുത്തണം. ഇത് സ്വന്തം സ്ഥാപനമാണ് എന്ന ചിന്ത അവര്‍ക്കുണ്ടാകണം.
2 ഓരോ ജോലിക്കും ഏറ്റവും യോജിച്ച ആളുകളെ മാത്രം തെരഞ്ഞെടുക്കുക.
3 ജീവനക്കാര്‍ക്ക് അവരുടെ ജോലിയെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് കൃത്യമായ ധാരണ വേണം എപ്പോഴും.
4 എല്ലാവരും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യംനല്‍കുക. മാനേജ്‌മെന്റ് ഒരുവശത്തും ജീവനക്കാര്‍ മറുവശത്തുമാകുന്ന സംവിധാനം ഒഴിവാക്കണം.
5. എല്ലാത്തരത്തിലുമുള്ള ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുക.

 

Challenges for Companies

ഡിസ്‌റപ്ഷന്‍ തന്നെ പ്രധാന വെല്ലുവിളി. നമ്മള്‍ ബിസിനസ് ചെയ്യുന്ന രീതികള്‍ ആകെ മാറുന്ന സാഹചര്യമാണ് ഇപ്പോള്‍. ഒരു ബാങ്കിന്റെ എതിരാളി ഇപ്പോള്‍ മറ്റൊരു ബാങ്ക് അല്ല, പെയ്ടിഎമ്മാണ്. സ്വര്‍ണപ്പണിക്കാര്‍സ്വന്തം ഡിസൈന്‍ നേരിട്ട് വില്‍ക്കുന്ന നാള്‍ വരുമ്പോള്‍ ജ്വല്ലറിക്കാര്‍ എന്ത് ചെയ്യും? ഗ്ലോബലായി ചിന്തിക്കാനും ലോക്കലായി പ്രവര്‍ത്തിക്കാനും കഴിയുക എന്നതാണ് മ റ്റൊരു പ്രധാന കാര്യം. തദ്ദേശീയമായി പ്രസക്തമായാലേ ഒരു സ്ഥാപനത്തിന് നിലനില്‍പ്പുള്ളു,
വളരെ വലിയ മുടക്കുമുതലുകള്‍ നടത്തി തുടങ്ങി യ പരമ്പരാഗത സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ വെല്ലുവിളി നല്‍കുന്നത് ചെറിയ നിക്ഷേപവുമായി രംഗത്ത് വന്ന ഡിജിറ്റല്‍ കമ്പനികളാണ് എന്നതും ഒരു പ്രശ്‌നമാണ്. അവസരങ്ങള്‍ നേരത്തെ കണ്ടെത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് പല സ്ഥാപനങ്ങളുടെയും പരാജയ കാരണം. ഒരു പബ്ലിഷിംഗ് കമ്പനിക്കും ആമസോണ്‍
പോലൊരു സംരംഭം തുടങ്ങാന്‍ കഴിഞ്ഞില്ല. റഫറന്‍സിന്റെ ആദ്യ ചോയ്‌സായിരുന്ന എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക ഡിജിറ്റലായത് എപ്പോഴാണ്? വ്യത്യസ്തമാകാനും ഇന്നവേറ്റിവാകാനും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും കഴിയാത്ത കമ്പനികള്‍ക്ക് ഇനി നിലനില്‍പ്പില്ല.

ഇന്നത്തെ ഉപഭോക്താക്കള്‍ മാത്രമല്ല, ജീവനക്കാരും ഇന്‍സ്റ്റന്റ് സംതൃപ്തിയാണ് ആഗ്രഹിക്കുന്നത്. പഴയകാലത്തേതുപോലെ പെന്‍ഷനും പിഎഫുമല്ല ഇവര്‍ക്ക് ആവശ്യം. ജീവനക്കാരെ എന്‍ഗേജ് ചെയ്യാന്‍ കഴിയണം സ്ഥാപനങ്ങള്‍ക്ക്. അതോടൊപ്പം ഏത് കാലത്തും അവ പ്രസക്തമാകുകയും വേണം.

Important: 3 Ps

ആത്മീയതയും സമത്വചിന്തയും അടിസ്ഥാനമാക്കിയാണ് എന്റെ OD പ്രോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വയം നഷ്ടപ്പെടുത്താതെ, പരിസ്ഥിതിക്ക് ഒരു നഷ്ടവും ഉണ്ടാക്കാതെ എങ്ങനെ വിജയിക്കാം എന്നതാണ് പോളിസി. വിശാലമായ Purpose (ഉദ്ദേശ്യലക്ഷ്യം), ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന People (ജീവനക്കാര്‍) എന്നിവ ഉണ്ടെങ്കില്‍ കമ്പനി Profit (ലാഭം) നേടിയിരിക്കും. ഓരോ സ്ഥാപനത്തിന്റെയും ലക്ഷ്യം കൂടുതല്‍ അര്‍ത്ഥവത്താക്കുമാക എന്നതാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. അതുകൊണ്ട് ODAയുടെ ഇന്റര്‍വെന്‍ഷന്‍ ഒരു GPS ആണ്. Greater Purpose Statement!

What is there for Kerala?

കേരളത്തില്‍ വരാനുള്ള ഇഷ്ടംകൊണ്ടാണ് ഞാന്‍ പല പ്രോഗ്രാമുകളും പ്ലാന്‍ ചെയ്യുന്നത്. സിഇഒ കോച്ചിങ് എന്ന പരിപാടി ഇന്ത്യയില്‍ ആദ്യമായി നടത്തുന്നതും കേരളത്തിലാണ്. ജൂലൈയിലാണ് ഇത് തുടങ്ങുന്നത്. പത്ത് പേര്‍
ക്ക് മാത്രമാണ് പ്രവേശനം. തികച്ചും വ്യത്യസ്തമായ രംഗങ്ങളില്‍ നിന്നുള്ള പത്ത് പേര്‍. പരസ്പരം മത്സരിക്കേണ്ട ആവശ്യമില്ലാത്തവരെയാണ് ഞങ്ങള്‍ തെരഞ്ഞെടുക്കുന്നത്. രണ്ട് ദിവസം ചര്‍ച്ചകളും ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം. പിന്നീട് ഓരോ മാസവും ഒരു ദിവസം ഇതിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് അവര്‍ അഭിമുഖീകരിക്കുന്ന ചില പ്രത്യേക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും. ഇങ്ങനെ ആറുമാസം.

ഒരു സ്ഥാപനമോ മോട്ടിവേഷണല്‍ ട്രെയ്‌നറോ സംഘടിപ്പിക്കുന്ന ഒരു പ്രോഗ്രാമില്‍ പങ്കെടുക്കുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്ന റിസള്‍ട്ട്?

പൊതുവായ ഓഡിയന്‍സിന് വേണ്ടി സൃഷ്ടിച്ച ഇത്തരം ട്രെയ്നിംഗ് സെഷനുകള്‍ ഒട്ടും കസ്റ്റമൈസ്ഡ് അല്ല. മാത്രമല്ല, വിപണിയിലെ നിങ്ങളുടെ എതിരാളികള്‍ ഈ ഗ്രൂപ്പിലുണ്ടെങ്കില്‍ തുറന്നു സംസാരിക്കാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാ
നും കഴിയുകയുമില്ല. നിങ്ങള്‍ക്ക് വേണ്ടി മാത്രം ചെയ്യുന്ന കണ്‍സള്‍ട്ടിംഗ് ആണെങ്കിലോ? പിയര്‍ ഗ്രൂപ്പിന്റെ സാന്നിധ്യവും ഉണ്ടാകില്ല. ഈ പോയ്ന്റുകളെല്ലാം ഉള്‍പ്പെടുത്തിയാണ് ഞങ്ങളുടെ സിഇഒ കോച്ചിംഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ പ്രോഗ്രാമിന്റെ ഫലപ്രാപ്തി മനസിലാക്കിയിട്ടാകും തുടര്‍ന്നുള്ളവ പ്ലാന്‍ ചെയ്യുക.

What next?

കൂടുതല്‍ സ്ഥാപനങ്ങളെ മികച്ച വിജയം നേടാന്‍ സഹായിക്കുക എന്നതുതന്നെ. വിജയിക്കാനും ആ വിജയം നിലനിര്‍ത്താനും കഴിയണം. അതിനൊപ്പം വളരേണ്ടത് വെര്‍ട്ടിക്കല്‍ ആയാണ്, ഹൊറിസോണ്ടല്‍ ആയല്ല. ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ ബിസിനസ് വിജയം നേടാന്‍ സഹായിക്കുന്നതു വഴി ആഗോളതലത്തില്‍ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയണം. ഞങ്ങളുടെ ലക്ഷ്യം അതാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
2
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top