ആപ്പിളിന്റെ പ്രതിസന്ധി മുതലാക്കാന്‍ സാംസംഗ് ഗ്യാലക്‌സി Note 8 നേരത്തെ പുറത്തിറങ്ങിയേക്കും
ആപ്പിളിന്റെ പ്രതിസന്ധി മുതലാക്കാന്‍ സാംസംഗ് ഗ്യാലക്‌സി Note 8 നേരത്തെ പുറത്തിറങ്ങിയേക്കും
facebook
FACEBOOK
EMAIL
samsung-galaxy-note-8-on-apple-iphone

പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ 8 നെ കടത്തിവെട്ടാനൊരുങ്ങി സാംസംഗ്. ആപ്പിളിന്റെ ഐ ഫോണ്‍ 8 പുറത്തിറങ്ങും മുമ്പ് തങ്ങളുടെ പുതിയ മോഡലായ ഗ്യാലക്‌സി Note 8 വിപണിയിലെത്തിക്കാനാണ് കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ശ്രമം. ഇതിനായി കമ്പനിയിലെ ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഓവര്‍ടൈം ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ സൂചനകള്‍ പ്രകാരം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ സാംസംഗ് ഗ്യാലക്‌സി Note 8 പുറത്തിറക്കും. 

പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഒട്ടേറെ പുതുമകളോടെ ഐഫോണ്‍ 8 അവതരിപ്പിക്കാനായിരുന്നു ആപ്പിളിന്റെ ശ്രമം. പുതിയ മോഡല്‍ സെപ്റ്റംബറില്‍ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ സോഫ്റ്റ്‌വെയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ഐ ഫോണ്‍ 8 ന്റെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ കമ്പനിക്ക് ഇനിയും ആയിട്ടില്ല. 3 ഡി ഫ്രണ്ട് ക്യാമറ, വയര്‍ലെസ് ചാര്‍ജ്ജിംഗ് എന്നിവയുടെ കാര്യത്തിലാണ് തകരാര്‍ നിലനില്‍ക്കുന്നത്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടനുസരിച്ച് ആപ്പിള്‍ ജീവനക്കാര്‍ ഈ തകരാര്‍ എത്രയും വേഗം പരിഹരിക്കാനുളള തീവ്ര ശ്രമത്തിലാണ്. എന്നാല്‍ ഈ പ്രതിസന്ധി ഒരു അവസരമാക്കി മാറ്റാനാണ് സാംസംഗിന്റെ നീക്കം. സാധാരണ നിലയില്‍ സെപ്റ്റംബറില്‍ ബര്‍ലിനില്‍ നടക്കുന്ന ഇന്റര്‍ നാഷണള്‍ ട്രേഡ് ഷോയായ ഐ.എഫ്.എയില്‍ വച്ചാണ് സാംസംഗ് പുതിയ മോഡലുകള്‍ പുറത്തിറക്കാറുളളത്. പുതിയ സാഹചര്യത്തില്‍ ഇത് നേരത്തെ ആക്കാനും സാധ്യതയുണ്ട്. 
എന്നാല്‍ എന്നാല്‍ സാംസംഗ് കമ്പനി ഗ്യാലക്‌സി Note എന്ന് പുറത്തിറക്കുമെന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

സാംസംഗ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ ഗ്യാലക്‌സി S 8 ന് വിപണിയില്‍ വലിയ മുന്നേറ്റം നടത്താനായിരുന്നില്ല. ഈ മോഡല്‍ പുറത്തിറക്കി രണ്ടു മാസത്തിനകം 9.8 മില്ല്യണ്‍ യൂണിറ്റാണ് കമ്പനിക്ക് വില്‍പന നടത്താനായത്. മുന്‍ വര്‍ഷത്തെ വില്‍പ്പന അപേക്ഷിച്ച് 20 ശതമാനം കുറവായിരുന്നു ഇത്. സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ആകട്ടെ ബാറ്ററി സംബന്ധമായ തകരാറുകള്‍ മൂലം വിപണിയില്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതും ഗ്യാലക്‌സി Note 8 ഉടന്‍ വിപണിയില്‍ ഇറക്കാനുളള തീരുമാനത്തിനു കാരണമാണ്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top