Sep 18, 2017
വിജയകരമായ 1000 സംരംഭങ്ങളെ സൃഷ്ടിക്കാന്‍ ബ്രമ്മ ലേണിംഗ് & കണ്‍സള്‍ട്ടിംഗ്
പ്രതിബന്ധങ്ങളെ തരണം ചെയ്ത് വളര്‍ച്ചയുടെ പാതയില്‍ മുന്നേറാന്‍ 300ലധികം സ്ഥാപനങ്ങള്‍ക്ക് വഴികാട്ടിയ സ്ഥാപന മാണ് ബ്രഹ്മ
facebook
FACEBOOK
EMAIL
sajeev-nair-bramma-learning-solutions-have-new-vision

ഡിസ്‌റപ്ഷന്‍ അഥവാ തലകീഴ്‌മേല്‍ മറിക്കുന്ന സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ രാവും പകലും അധ്വാനിച്ച് ഒരു മനുഷ്യായുസുകൊണ്ട് കെട്ടിപ്പൊക്കിയ ചെറുകിട സംരംഭങ്ങള്‍ പലതും ഒലിച്ചുപോകുന്നു. നിലനില്‍ക്കുന്നവയ്ക്ക് ആകട്ടെ അതിര്‍ത്തികള്‍ ഭേദിച്ചുവളരാന്‍ സാധിക്കുന്നില്ല. വളരെ പ്രതീക്ഷയോടെ ആരംഭിക്കുന്ന പല സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും വേരുപിടിക്കാന്‍ കഴിയാത്ത അവസ്ഥ. കേരളത്തില്‍ ബിസിനസ് ചെയ്താല്‍ രക്ഷപെടില്ല എന്ന ചീത്തപ്പേരിന് ഇപ്പോഴും മാറ്റവുമില്ല. എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് നിരവധി സ്ഥാപനങ്ങള്‍ക്ക് വന്‍ വളര്‍ച്ചയിലേക്ക് കുതിക്കാന്‍ അവസരം ഒരുക്കുകയാണ് പ്രവര്‍ത്തനത്തിന്റെ ഒരു ദശകം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്ന ബ്രമ്മ ലേണിംഗ് & കണ്‍സള്‍ട്ടിംഗ്. 300ലധികം സ്ഥാപനങ്ങള്‍ക്കാണ് ഇക്കാലയളവില്‍ ബ്രമ്മ തങ്ങളുടെ കണ്‍സള്‍ട്ടിംഗ് സേവനം നല്‍കിയത്.

1000 വിജയകരമായ സംരംഭങ്ങളെ ചെറുകിട-ഇടത്തരം മേഖലയില്‍ സൃഷ്ടിക്കുക എന്ന ഉറച്ച ലക്ഷ്യവുമായി പ്രമുഖ മോട്ടിവേഷണല്‍ ട്രെയ്‌നറും ബിസിനസ് സംരംഭകനുമായ സജീവ് നായരാണ് കൊച്ചിയില്‍ ബ്രമ്മ ലേണിംഗ് & കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് എന്ന ആശയം കാര്യമായി പ്രചാരമില്ലാതിരുന്ന കാലത്ത് ഈ മേഖലയില്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളുമായാണ് ബ്രമ്മ തുടക്കം കുറിച്ചത്. ഇന്ന് ഈ മേഖലയില്‍ നിരവധി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ബ്രമ്മയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ചില സവിശേഷതകളുണ്ട്. കഴിവും അനുഭവസമ്പത്തുമുള്ളവരുടെ ഒരു ടീം ആണ് ബ്രമ്മയുടെ കരുത്ത്. അവര്‍ തങ്ങളുടെ ക്ലൈന്റ്‌സിന് ഒപ്പം ചേര്‍ന്ന് ലക്ഷ്യം നേടിയെടുക്കാന്‍ പ്രയത്‌നിക്കുന്നു. ബ്രമ്മയുടെ പ്രവര്‍ത്തനരീതി തന്നെ വ്യത്യസ്തമാണ്. പൊതുവേ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് എന്നാല്‍അഡൈ്വസറി സേവനങ്ങള്‍ മാത്രമാണ് അതില്‍ ഉള്‍ക്കൊള്ളുന്നത്.

ഉപദേശങ്ങള്‍ക്ക് പകരം നേരിട്ടുള്ള ഇടപെടല്‍

''ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വെറും അഡൈ്വസറി സേവനങ്ങള്‍ കൊണ്ടുമാത്രം അവയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്തരത്തിലുള്ള സംരംഭകര്‍ക്ക് വേണ്ടത് അവരോടൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന രീതിയാണ്. വിഷന്‍ ബോര്‍ഡുകളും സ്ട്രാറ്റജി ഷീറ്റുകളും മിക്ക പ്രൊമോട്ടേഴ്‌സിന്റെയും മേശയുടെ മൂലയ്‌ക്കോ അലമാരിയിലോ കിടക്കും. ഓരോ ബിസിനസിന്റെയും വെല്ലുവിളികള്‍ മനസിലാക്കി അതിനെ വിജയകരമായി തരണം ചെയ്യാനുള്ള വ്യക്തമായ രൂപരേഖയും ആ സ്ട്രാറ്റജികള്‍ ഏറ്റവും താഴത്തെ തട്ടില്‍ വരെ പ്രായോഗികമായി നടപ്പിലാക്കാന്‍ വേണ്ട നേരിട്ടുള്ള ഇടപെടലുമാണ് ആവശ്യം'' സജീവ് നായര്‍ പറയുന്നു. ട്രെയ്‌നിംഗ് കൊണ്ടു മാത്രം പ്രയോജനം ഉണ്ടാകുന്നില്ല എന്നതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. ''ഓരോ ബിസിനസ് സ്ഥാപനവും വ്യത്യസ്തമാണ്. പ്രൊമോട്ടര്‍മാരും വ്യത്യസ്തരാണ്. അതുകൊണ്ടു തന്നെ ഒരു മേഖലയില്‍ തന്നെയുള്ള രണ്ടു സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്തമായ സ്ട്രാറ്റജികള്‍ വേണ്ടിവരുന്നു. അതുപോലെ തന്നെ ഈ സ്ട്രാറ്റജികള്‍ പ്രായോഗികമായി നടപ്പിലാക്കുന്ന രീതികളും വ്യത്യസ്തമായിരിക്കും. ഇതുകൊണ്ടാണ് പരിശീലനം കൊണ്ടുമാത്രം ഒരു സ്ഥാപനത്തിലും മാറ്റമുണ്ടാക്കാന്‍ കഴിയാത്തത്.''
രണ്ടു തരത്തിലുള്ള സേവനമാണ് ബ്രമ്മ നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അവരുടെ ആശയത്തില്‍ ഊന്നിനടത്തുന്ന ഫീസിബിലിറ്റി സ്റ്റഡി മുതല്‍ ആ സ്ഥാപനം വളര്‍ച്ചയുടെ ഘട്ടത്തില്‍ എത്തുന്നതുവരെ നീളുന്ന സഹായഹസ്തം ഇവര്‍ നല്‍കുന്നു. രണ്ടാമതായി, നിലവിലുള്ള ബിസിനസ് സ്ഥാപനങ്ങളെ വളര്‍ച്ചയുടെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതിനുള്ള സമഗ്രമായ കണ്‍സള്‍ട്ടിംഗ് സേവനം. ബ്രമ്മ പ്രവര്‍ത്തിക്കുന്നത് ഒരു സുപ്രധാന ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. എങ്ങനെ ഒരു സ്ഥാപനത്തിന് ഉടമയെ അല്ലെങ്കില്‍ പ്രൊമോട്ടറെ ആശ്രയിക്കാതെ പ്രോസസുകളെ മാത്രം ആശയിച്ച് മുന്നോട്ടു പോകാം.

ചെറുകിട-ഇടത്തരം മേഖലയിലുള്ള 95 ശതമാനം സംരംഭകരും ബിസിനസ് അല്ല ചെയ്യുന്ന് പകരം സ്വയം തൊഴിലാണ് എന്ന് സജീവ് നായര്‍ പറയുന്നു. ''നിങ്ങള്‍ മാറിനിന്നാലും ബിസിനസ് മുന്നോട്ടുപോകുമെങ്കില്‍ മാത്രമേ നിങ്ങള്‍ ചെയ്യുന്നതിനെ ബിസിനസ് എന്നു വിളിക്കാനാകൂ. അല്ലെങ്കില്‍ അത് സ്വയം തൊഴിലാണ്. സ്ഥാപനം അതിന്റെ പ്രൊമോട്ടറെക്കാളും വലുതാവുകയും പ്രൊമോട്ടറുടെ അഭാവത്തിലും ഉയരങ്ങളിലേക്ക് വളരുകയും ചെയ്താല്‍ മാത്രമേ വിജയകരമായ സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാകൂ. ഇതാണ് ബ്രമ്മയുടെ വഴിയും.'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വരുന്നത് അവസരങ്ങളുടെ നാളുകള്‍

ദൈനംദിന കാര്യങ്ങളില്‍ ഇടപെടാതെ സംരംഭകന്‍ ബിസിനസില്‍ നിന്ന് മാറിനില്‍ക്കുക തന്നെ വേണമെന്ന് സജീവ് നായര്‍ പറയുന്നു. ''ഇന്ത്യയുടെ ഏറ്റവും സാമ്പത്തികവളര്‍ച്ച ഉണ്ടാകാന്‍ പോകുന്ന വര്‍ഷങ്ങളിലേക്ക് നാം കടക്കുകയാണ്. ഇന്നുവരെ കാണാത്ത പല ബിസിനസ് അവസരങ്ങളും വരും വര്‍ഷങ്ങളില്‍ നാം കാണും. നിലവിലുള്ള ബിസിനസിനെ വിപുലീകരിക്കാനും വൈവിധ്യവല്‍ക്കരിക്കാനും ഉള്ള പല അവസരങ്ങളും മുന്നില്‍ വരും. ബിസിനസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നാല്‍ അവസരങ്ങള്‍ കാണാന്‍ കഴിയുകയില്ല. മാത്രമല്ല ബിസിനസ് രംഗത്ത് അതിവേഗത്തിലുള്ള മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സംരംഭകന്‍ തന്റെ ബിസിനസിനെ ഓട്ടോ പൈലറ്റ് മോഡില്‍ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.''


ബ്രമ്മ ഒരു സ്ഥാപനവുമായി കണ്‍സള്‍ട്ടിംഗ് കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് വളരെ ശാസ്്ത്രീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു ബിസിനസ് ഡയഗ്നോസിസ് അഥവാ പരിശോധന നടത്തുന്നു. ''പലപ്പോഴും ഞങ്ങളുടെ അടുത്തെത്തുന്ന ക്ലൈന്റ്‌സ് അവര്‍ക്ക് അറിയാവുന്ന ചില പ്രശ്‌നങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കും. യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കാന്‍ ബിസിനസ് പരിശോധന വേണ്ടിവരുന്നു. അതിലൂടെ ഏത് തരത്തിലുള്ള ഇടപെടലാണ് വേണ്ടതെന്നും എത്രനാള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നും തീരുമാനിക്കുന്നു.'' ബ്രമ്മയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രഞ്ജിത്ത് എ.ആര്‍ പറയുന്നു.

മാറ്റം വേണം, പ്രൊമോട്ടര്‍ക്കും

സ്ഥാപനങ്ങള്‍ മാറണമെങ്കില്‍ അതിന്റെ പ്രൊമോട്ടര്‍മാരിലും വലിയ മാറ്റങ്ങള്‍ വരണം. അതിനായി ബ്രമ്മ ബിസിനസുകാര്‍ക്കുവേണ്ടി പെഴ്‌സണല്‍ കോച്ചിംഗും നടത്തുന്നുണ്ട്. സജീവ് നായര്‍ വികസിപ്പിച്ചെടുത്ത 'തോട്ട് പ്രോസസ് റീ-എന്‍ജിനീയറിംഗി'നെ ആധാരമാക്കിയാണ് കോച്ചിംഗ് സെഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

15 വര്‍ഷത്തിലധികമായി ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും നിരവധി ദേശീയ-രാജ്യാന്തര കമ്പനികള്‍ക്ക് അവരുടെ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന പരിശീലന പരിപാടികള്‍ ബ്രമ്മ നടത്തുന്നുണ്ട്. മൂന്നാറില്‍ ബ്രമ്മയ്ക്ക് സ്വന്തമായി ഒരു ഔട്ട്ബൗണ്ട് പരിശീലന കാംപസുണ്ട്. സജീവ് നായരാണ്് പരിശീലകനെങ്കിലും പിന്തുണയായി നിരവധി പ്രഗല്‍ഭരായ പരിശീലകരുണ്ട്. ഇന്ന് ബ്രമ്മ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. ദുബായിലും സിംഗപ്പൂരിലും സ്വന്തം ഓഫീസ് പ്രവര്‍ത്തിക്കുന്നു.

ഐ.റ്റി മേഖലയിലേക്കും ബ്രമ്മ പ്രവേശിച്ചു കഴിഞ്ഞു. വിവരസാങ്കേതിക മേഖലയില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ബിസിനസുകളെ നാളേയ്ക്കുവേണ്ടി സജ്ജമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ബ്രമ്മ ഐറ്റി സൊലൂഷന്‍സ്. ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൊബീല്‍ ആപ്പ് ടെക്‌നോളജി തുടങ്ങിയ മേഖലയില്‍ ബ്രമ്മ സജീവമാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
1
grin
34%
2
angry
67%
 
Back to Top