May 18, 2017
എന്റെ വിജയരഹസ്യം ഇത്രമാത്രം.സാബു സിറിള്‍ പറയുന്നു...
കലാസംവിധാനം പഠിക്കാതെ കലയുടെ മര്‍മ്മമറിഞ്ഞ സംവിധായകനായ സാബുസിറിളിന്റെ വിജയവഴികളില്‍ തിളക്കമാര്‍ന്ന മറ്റൊരധ്യായം കൂടി.
facebook
FACEBOOK
EMAIL
sabu-cyrill-about-his-success
ബാഹുബലിയില്‍ മഹിഷ്മതി സാമ്രാജ്യത്തെ തിരിശീലിയില്‍കണ്ട് വിസ്മയിച്ച പ്രേക്ഷകര്‍ ഈ ചിത്രത്തിന്റെ കലാസംവിധായകനെ അറിയാതെ മനസില്‍ നമിച്ചിട്ടുണ്ടാകും. കലാസംവിധാനം പഠിക്കാതെ കലയുടെ മര്‍മ്മമറിഞ്ഞ സംവിധായകനായ സാബുസിറിളിന്റെ വിജയവഴികളില്‍ തിളക്കമാര്‍ന്ന മറ്റൊരധ്യായം കൂടി. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കലാസംവിധായകനാണ് സാബു സിറിള്‍. ബാഹുബലിയുടെ വിജയാരവം അടങ്ങുംമുമ്പ് ചരിത്രപശ്ചാത്തലത്തിലൊരുങ്ങുന്ന സംഗമിത്രയെന്ന തമിഴ്ചിത്രത്തെ മറ്റൊരു വിസ്മയമാക്കാനുളള തയ്യാറെടുപ്പിലാണ് സാബുവും സംഘവും. പരസ്യചിത്ര നിര്‍മ്മാതാക്കളുടെ കൂട്ടായ്മ, ഇന്ത്യന്‍ ആഡ് ഫിലം മേക്കേഴ്‌സ് സംഘടിപ്പിച്ച ഐ ആം ദ് ഫ്യൂച്ചര്‍ ചര്‍ച്ചാപരമ്പരയില്‍ തന്റെ വിജയരഹസ്യം സാബുസിറിള്‍ വെളപ്പെടുത്തി.
 
ആദ്യ സിനിമ ചെയ്ത അതേ പാഷനോടെയാണ് ഞാന്‍ ഇന്നും ജോലി ചെയ്യുന്നത്. ചെയ്യുന്ന ജോലിയോട് പാഷനുണ്ടെങ്കില്‍ നിങ്ങളുടെ വിജയം ഉറപ്പ്. എന്റെ വിജയ രഹസ്യം ഇത്രമാത്രം-നാല്‍പ്പത് ശതമാനം കോമണ്‍സെന്‍സ്, ഇരുപത് ശതമാനം സൗന്ദര്യബോധം, ബാക്കി കഠിനാധ്വാനം
 
1985ല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് സാബു സിറില്‍ ചെന്നൈ സ്‌കൂല്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്നത്. പഠനംകഴിഞ്ഞയുടന്‍ 5000രൂപ ശമ്പളത്തില്‍ ഹിന്ദുസ്ഥാന്‍ തോംസണ്‍ കമ്പനി ജോലി ഓഫര്‍ ചെയ്‌തെങ്കിലും സാബു സിറില്‍ ആ വഴി വേണ്ടെന്നു വച്ച് സ്വതന്ത്രമായി ജോലി തുടങ്ങി. പരസ്യചിത്രങ്ങളായിരുന്നു ആദ്യം ചെയ്തത്. അമ്മാവന്‍ എ.വിന്‍സന്റ് പ്രശസ്ത സിനിമാ ഛായഗ്രഹകനായിരുന്നെങ്കിലും സിനിമാരംഗം സാബുവിനെ ആകര്‍ഷിച്ചല്ല. പിന്നീട് ഭദ്രന്റെ അയ്യര്‍ ദി ഗ്രേറ്റില്‍ തീവണ്ടിയപകടത്തിന്റെ ഭാഗം ചെയ്തായിരുന്നു സിനിമാരംഗത്തെ തുടക്കം. ഒരു മുഴുനീളചിത്രം ആദ്യമായി ചെയ്തതാവട്ടെ ഭരതന്റെ അമരത്തിലും. സ്രാവിന്റെ മാതൃകയുണ്ടാക്കാനാണ് ഭരതന്‍ വിളിച്ചതെങ്കിലും പിന്നീട് മുഴുവന്‍ ചിത്രത്തിന്റെയും കലാസംവിധാനച്ചുമതല സാബുവിനെ ഏല്‍പ്പിക്കുകയായിരുന്നു.1994ല്‍ തേന്‍മാവിന്‍ കൊമ്പത്തിലൂടെ മികച്ച കലാസംവിധായകനുളള ദേശീയ പുരസ്‌കാരവും സംസ്ഥാനപുരസ്‌കാരവും സാബുവിന് ലഭിച്ചു. കാലാപാനിയായിരുന്നു മറ്റൊരു വെല്ലുവിളി നിറഞ്ഞ വര്‍ക്ക്. തകര്‍ന്ന സെല്ലുലാര്‍ ജെയിലൊഴികെ ബ്രിട്ടീഷ് കാലത്തെ പുനരവതരിപ്പിക്കാന്‍ സാബുവിനും സംഘത്തിനും മറ്റെല്ലാം ആന്ഡമാന്‍ ദ്വീപില്‍ എത്തിക്കേണ്ടിവന്നു. ഈചിത്രത്തിലൂടെ രണ്ടാമത്തെ ദേശീയ അവാര്‍ഡും സാബുവിനെത്തേടിയെത്തി. 1993ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗര്‍ദ്ദിഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ സാബുസിറിള്‍ അവിടെയും വിജയങ്ങള്‍ തുടര്‍ക്കഥയാക്കി. 1996ല്‍ ബാംഗഌരില്‍ നടന്ന മിസ് വേള്‍ഡ് ചാംപ്യന്‍ഷിപ്പിന് വേദിയൊരുക്കിയത് സാബുവിന്റെ വിജയവഴികളിലെ മറ്റൊരു സുവര്‍ണ്ണ ഏടായി. 
 
കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് സാബു സിറില്‍ പറയുന്നു. കലാസംവിധായകന്‍ സെറ്റിനെ പൂര്‍ണ്ണമായും സജ്ജമാക്കുമ്പോള്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ക്ക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ ഘടകങ്ങളുടെയും ചുമതലയുണ്ട്. മറ്റുളളവര്‍ ഏറ്റവും വിഷമം പിടിച്ചതെന്നു കരുതുന്ന വര്‍ക്കിനെ പ്രേക്ഷകര്‍ക്ക് ഏറ്റവും സുന്ദരമായി നല്‍കാനുളള കൈയടക്കമാണ് സാബുവിന്റെ മികവ്. മോഹന്‍ലാലിനെ അങ്കിള്‍ബണ്ണാക്കിയ സാബുസിറിള്‍ തന്നെയാണ് റാ വണില്‍ ഷാരൂഖ് ഖാനെയും യന്തിരനില്‍ രജനീകാന്തിനെയും അന്ന്യനില്‍ വിക്രമിനെയുമെല്ലാം അവിസ്മരണീയമാക്കിയത്. തൊട്ടതെല്ലാം പൊന്നാക്കിയ സാബു സിറിളിന്റെ കൂടുതല്‍ വിസ്മയങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും..
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top