Jul 10, 2018
നാല് രൂപയ്ക്ക് 44,999 രൂപയുടെ ടിവി; ഷവോമിയുടെ ഫ്ലാഷ് സെയിൽ
നാല് രൂപയ്ക്ക് 44,999 രൂപയുടെ ടിവി; ഷവോമിയുടെ ഫ്ലാഷ് സെയിൽ ജൂലൈ 11, 12 തീയതികളിൽ 4 മണിക്ക്
facebook
FACEBOOK
EMAIL
rs-4-flash-sale-on-xiaomi-anniversary-sale
ഇന്ത്യൻ വിപണിയിലേക്ക് കടന്നതിന്റെ നാലാം വാർഷികം ആഘോഷിക്കുകയാണ് ഷവോമി. ഇതിന്റെ ഭാഗമായി വമ്പൻ ഓഫറുകൾ മുന്നോട്ട് വെച്ചിരിക്കുകയാണ് കമ്പനി. 
 
വില്പന നടക്കുന്നത് Mi.com വെബ്സൈറ്റ് വഴിയാണ്. ജൂലൈ 10 ന് തുടങ്ങുന്ന സെയിൽ ജൂലൈ 12 വരെ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും ആകർഷകമായത് ഫ്ലാഷ് സെയിൽ ആണ്. ഫ്ലാഷ് സെയിലിന് വച്ചിരിക്കുന്ന ഉല്പന്നങ്ങൾ വെറും നാല് രൂപയ്ക്ക് ലഭിക്കുമെന്നാണ് ഷവോമിയുടെ ഓഫർ. 
 
ഈ മൂന്ന് ദിവസങ്ങളിൽ കൃത്യം നാല് മണിയ്ക്കാണ് ഫ്ലാഷ് സെയിൽ നടക്കുക. വ്യവസ്ഥകൾ പാലിച്ച് വേഗത്തിൽ ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞാലേ ഇവ നാല് രൂപയ്ക്ക് സ്വന്തമാക്കാനാകൂ.  
 
ഫ്ലാഷ് സെയിൽ ഉല്പന്നങ്ങൾ 
 
  • റെഡ്‌മി വൈ2: Redmi Y2 (പ്രാരംഭ വില 9,999 രൂപ) 
  • റെഡ്‌മി വൈ1: Redmi Y1 (പ്രാരംഭ വില 8,999 രൂപ)
  • റെഡ്‌മി നോട്ട് 5 പ്രോ: Redmi Note 5 Pro (വില 14,999 രൂപ) 
  • മി എൽഇഡി ടിവി: Mi LED TV 4 55-inch (വില 44,999 രൂപ) 
  • മി ബാൻഡ് 2: Mi Band 2 (വില 1,799 രൂപ) 
  • മി ബോഡി കോമ്പോസിഷൻ സ്കെയിൽ: Mi Body Composition Scale (വില 1,999 രൂപ)   
 
മി മിക്സ് 2, മി മാക്സ് 2 എന്നീ ഫോണുകൾക്ക് ഡിസ്‌കൗണ്ടും ഉണ്ടാകും.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top