Dec 04, 2017
വിജയവഴിയിലെ റോള്‍ മോഡല്‍സ്
വിജയം എന്ന വാക്കിന്റെ നിര്‍വചനം പല രംഗങ്ങളില്‍ പല വഴികളിലൂടെ കണ്ടെത്തിയ മൂന്ന് വ്യക്തികള്‍ ഒരു മോട്ടിവേഷണല്‍ ഗുരുവിന്റെയും സഹായമില്ലാതെ ഒരു നിയമവും പിന്തുടരാതെ ചെയ്യുന്ന ജോലിയോടുള്ള പാഷനും മാറ്റങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിക്കാനുള്ള കഴിവും ഇവര്‍ക്ക് നല്‍കിയ നേട്ടങ്ങള്‍ അനവധിയാണ്.
facebook
FACEBOOK
EMAIL
role-models-to-be-success-full-entrepreneurship-in-kerala

ട്ടങ്ങളുടെ ഗ്ലോബല്‍ എക്‌സിക്യൂട്ടിവ്

വിജയം എന്ന വാക്കിന്റെ നിര്‍വചനം പല രംഗങ്ങളില്‍ പല വഴികളിലൂടെ കണ്ടെത്തിയ മൂന്ന് വ്യക്തികള്‍. ഒരു മോട്ടിവേഷണല്‍ ഗുരുവിന്റെയും സഹായമില്ലാതെ ഒരു നിയമവും പിന്തുടരാതെ സ്വന്തം പാത വെട്ടിത്തെളിച്ചവര്‍. ചെയ്യുന്ന ജോലിയോടുള്ള പാഷനും മാറ്റങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിക്കാനുള്ള കഴിവും ഇവര്‍ക്ക് നല്‍കിയ നേട്ടങ്ങള്‍ അനവധിയാണ്.

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റോള്‍ മോഡല്‍സ് തന്നെയാണ് ഈ മൂന്നു പേരും. അരുണ്‍ എം കുമാര്‍, സുബ്രതോ ബാഗ്ച്ചി, അംബരീഷ് മൂര്‍ത്തി. പ്രമുഖ ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ ആദ്യ ഇന്ത്യന്‍ സിഇഒയും ചെയര്‍മാനുമാണ് മലയാളിയായ അരുണ്‍ കുമാര്‍, ഐ.റ്റി സൊല്യൂഷന്‍സ് കമ്പനിയായ മൈന്‍ഡ് ട്രീയുടെ സ്ഥാപകനും ഒഡീഷ സര്‍ക്കാരിന്റെ ഉപദേശകനുമായ സുബ്രതോ ബാഗ്ച്ചി പ്രശസ്ത എഴുത്തുകാരന്‍ കൂടിയാണ്. വേണമെങ്കില്‍ ഓണ്‍ലൈനില്‍ ഫര്‍ണിച്ചറും വില്‍ക്കാം എന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച പെപ്പര്‍ഫ്രൈ ഡോട്ട്‌കോമിന്റെ സ്ഥാപകനും സിഇഒയുമാണ് അംബരീഷ് മൂര്‍ത്തി.

തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തന മേഖലകള്‍, പക്ഷേ ഈ മൂന്നു പേരുടെയും ജീവിതവിജയങ്ങള്‍ക്ക് പൊതുവായ ഏതാനും പ്രത്യേകതകളുണ്ട്. ആരെയും വിസ്മയിപ്പിക്കും വിധം ഉയരങ്ങളില്‍ അവരെ എത്തിച്ചതും ഈ സ്വഭാവ പ്രവര്‍ത്തന സവിശേഷതകള്‍ തന്നെ. കേരളത്തില്‍ നിന്ന് അമേരിക്കയിലെത്തിയ അരുണ്‍ കുമാറിനെ ഒബാമ ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥ നിരയിലെത്തിച്ചതും, ഒഡീഷയിലെ പിന്നോക്ക ഗ്രാമത്തില്‍ ജനിച്ച ബാഗ്ച്ചിയെ ലോകമറിയുന്ന പേരാക്കിയതും കാഡ്ബറി കമ്പനിയില്‍ കരിയര്‍ തുടങ്ങിയ അംബരീഷിനെ പെപ്പര്‍ഫ്രൈ എന്ന സ്ഥാപനത്തിന്റെ ഉടമയാക്കിയതും മറ്റൊന്നുമല്ല.

 

ബിസിനസ് ഒരു മലകയറ്റമാണ്' : അംബരീഷ് മൂർത്തി 


പരിചിതമല്ലാത്ത വഴികളിലൂടെ നടന്ന് എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം എന്ന ചോദ്യത്തിനും ഒരുപാട് സംശയങ്ങള്‍ക്കും മറുപടിയായി ഈ മൂന്ന് പേര്‍. അവരുടെ കഥകളും.

 

കേരളത്തില്‍ നിന്ന് സിലിക്കണ്‍ വാലിയിലേക്ക്... അമേരിക്കന്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് കെപിഎംജി എന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ നെറുകയിലേക്ക്. അരുണ്‍ എം കുമാറിന്റെ ജീവിതയാത്ര ഒരുപാട് വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്ത് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഫോര്‍ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സും ഡയറക്റ്റര്‍ ജനറല്‍ ഓഫ് ദ് യുഎസ് ആന്‍ഡ് ഫോറിന്‍ കൊമേഴ്‌സ്യല്‍ സര്‍വീസുമായിരുന്നു അരുണ്‍. 78 രാജ്യങ്ങളും അമേരിക്കയിലെ 50 സ്റ്റേറ്റുകളുമായിരുന്നു ഈ മാവേലിക്കര സ്വദേശിയുടെ ചുമതലയിലുണ്ടായിരുന്നത്. അമേരിക്കയ്ക്ക് പുതിയ വ്യാവസായിക വിപണികള്‍ കണ്ടെത്തിയതില്‍ വലിയ പങ്കുണ്ട് അരുണ്‍ കുമാറിന്. ഇന്ത്യയുമായുള്ള വ്യാവസായിക ബന്ധം വളര്‍ത്താനും കാരണമായിട്ടുണ്ട് ഈ മലയാളി. ലോകത്തിലെ മികച്ച നാല് ഓഡിറ്റിംഗ് കമ്പനികളിലൊന്നായ കെപിഎംജിയുടെ പാര്‍ട്ട്ണറും ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമായിരുന്ന അരുണാണ് സ്ഥാപനത്തിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും.

മൂന്ന് ടെക്‌നോളജി കമ്പനികള്‍ തുടങ്ങിയ അരുണ്‍ പല പ്രമുഖ സ്ഥാപനങ്ങളുടെയും ഉപദേശകനുമാണ്.

മലയാളികള്‍ അരുണ്‍ കുമാര്‍ എന്ന പേര് ആദ്യമായി ശ്രദ്ധിക്കുന്നത് ഇ.കെ നയനാരുടെ അമേരിക്കന്‍ സന്ദര്‍ശനകാലത്താണ്. കേരളത്തിലേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന ഈ യാത്രയ്ക്ക് ശേഷമാണ് ഇന്ത്യയിലെ ആദ്യത്തെ ഐ.റ്റി പാര്‍ക്കായ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്ത് രൂപമെടുക്കുന്നത്. നയനാര്‍ക്കും സംഘത്തിനും അമേരിക്കയില്‍ ആതിഥേയനായ അരുണ്‍, ടെക്‌നോപാര്‍ക്കിന്റെ വിജയത്തിന് പിന്നിലെ പലരും അറിയാത്ത മുഖമാണ്.

'വിചാരിച്ചതിലും വലിയ നേട്ടങ്ങളാണ് ടെക്‌നോപാര്‍ക്ക് സ്വന്തമാക്കിയത്. ശരിക്കും വലിയ ഒരു വിജയം തന്നെ.'

അപ്പോള്‍ കേരളത്തിന് ഇനിയും പലതും സാധ്യമാണെന്ന് തന്നെയാണോ വിശ്വാസം?

കേരളത്തിന്റെ കഴിവുകള്‍ നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ സ്ഥാനം വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ യോജിച്ചതാണ്. അതോടൊപ്പം, മലയാളികളുടെ അധ്വാനശേഷിയും.
ടൂറിസത്തില്‍ ഇനിയും വലിയ സാധ്യതകളുണ്ട്. ഇവിടെയുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മികച്ച നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുകയാണ് വേണ്ടത്. എങ്കില്‍ കേരളം കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കും. ഒരു ഇമേജ് ബൂസ്റ്റപ്പ് കേരളത്തിന് ആവശ്യമാണ്. നമ്മുടെ കഴിവുകളും ഇവിടത്തെ യാഥാര്‍ഥ്യവും മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.

 

സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നു എന്ന് പറയുന്നതിന് പിന്നില്‍ ഒരു കാര്യമുണ്ട് അത് മറ്റൊന്നുമല്ല

 

ഒരു മാനുഫാക്ച്ചറിംഗ് ഹബ് ആകാന്‍ ഈ സംസ്ഥാനത്തിന് കഴിയുമോ?'


എന്തുകൊണ്ട് കഴിയില്ല? നമ്മുടെ പ്രത്യേകതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന, സംസ്ഥാനത്തിന്റെ പരിമിതികള്‍ മനസിലാക്കിക്കൊണ്ടുള്ള സംരംഭങ്ങള്‍ വിജയിക്കും എന്നുറപ്പ്. ബയോമെഡിക്കല്‍ ഉപകരണങ്ങള്‍
പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ നമ്മള്‍ മുന്‍പന്തിയിലാണെന്ന് തെളിയിച്ചതാണല്ലോ. അതുപോലുള്ള രംഗങ്ങളില്‍ മേല്‍ക്കോയ്മ നേടാന്‍ കേരളത്തിന് കഴിയും. എന്താണ് നിര്‍മിക്കുന്നത് എന്നതാണ് പ്രധാനം.


ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളത്തിന്റെ റാങ്ക് മോശമാണല്ലോ?


അത് മാറ്റാന്‍ കഴിയുന്നതല്ലേ? ടെക്‌നോ പാര്‍ക്ക് പോലൊരു സംരംഭം ഇവിടെ ആരെങ്കിലും പ്രതീക്ഷിച്ചതാണോ? നമ്മുടെ സംസ്ഥാനം ബിസിനസ് സൗഹൃദമാണ് എന്ന സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെപിഎംജി ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ബിസിനസ് ചെയ്യാന്‍ ഏറ്റവും യോജിച്ച അന്തരീക്ഷമാണ് ഇവിടെ എന്ന് പറഞ്ഞ ആ റിപ്പോര്‍ട്ട് പലരും വിശ്വസിക്കാന്‍ തയ്യാറായില്ല. ഇത് മാറ്റണമെങ്കില്‍ കേരളത്തില്‍ ബിസിനസ് ചെയ്ത് വിജയിച്ചവര്‍ സംസ്ഥാനത്തിന്റെ റോള്‍ മോഡലുകള്‍ ആകുകയാണ് ആദ്യം വേണ്ടത്. കേരളം ഒരു വിജയകഥയാണ് എന്നതാണ് സത്യം.


അമേരിക്ക പോലൊരു അധികാരരാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ജോലി. ആ നാളുകളെ എങ്ങനെ നോക്കിക്കാണുന്നു?


വലിയ മാറ്റമായിരുന്നു അത്. വളരെ വ്യത്യസ്തമായ ജോലിയും. പല രാജ്യങ്ങളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പ്രമുഖ നേതാക്കളുമായി ചര്‍ച്ച ചെയ്യാനും കഴിഞ്ഞു. അക്കാലത്ത് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വളരെ ഊഷ്മളമൊന്നുമായിരുന്നില്ല. ഇപ്പോള്‍ അത് ഏറെ മാറിയിട്ടുണ്ട്. മാത്രമല്ല സുരക്ഷ പോലുള്ള സ്ഥിര വിഷയങ്ങള്‍ക്കൊപ്പം ട്രേഡും കൊമേഴ്‌സും ഉന്നതതല ചര്‍ച്ചകളുടെ ഭാഗമാക്കാനും കഴിഞ്ഞത് ഒബാമ സര്‍ക്കാരിന്റെ കാലത്താണ്.

വിദേശത്ത് ജോലി ചെയ്ത വ്യക്തി എന്ന നിലയില്‍ ഇന്ത്യയുടെ മാറ്റങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഞാന്‍ കാണുന്നത് അവസരങ്ങളെയാണ്. ഇന്ത്യ മാറുകയാണ്. വിപുലമായ രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, മികച്ച വ്യവസായ നിക്ഷേപങ്ങളും. കേരളത്തിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി. ജിഎസ്ടിയും മറ്റും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണ്. ഇന്ത്യയ്ക്ക് ഏറെ തിളങ്ങാന്‍ കഴിയുന്ന നാളുകളാണ് ഇനിയുള്ളത്.

 

 

 

 

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top