റെറാ നിയമം: ഹോം ലോണ്‍ വിതരണത്തിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്
ഓരോ സംസ്ഥാനങ്ങളിലും റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ പ്രവര്‍ത്തനം സജീവമാകാത്തതിനാല്‍ രാജ്യവ്യാപകമായി ഹോം ലോണ്‍ വിതരണത്തില്‍ തിരിച്ചടി
facebook
FACEBOOK
EMAIL
rera-law-reports-reported-that-home-loans-were-down-for-sale

ഓരോ സംസ്ഥാനങ്ങളിലും റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ പ്രവര്‍ത്തനം സജീവമാകാത്തതിനാല്‍ രാജ്യവ്യാപകമായി ഹോം ലോണ്‍ വിതരണത്തില്‍ തിരിച്ചടി. ഓരോ സംസ്ഥാനങ്ങളും റെറയ്ക്ക് പ്രത്യേകം ഓഫീസും വെബ്‌സൈറ്റും വികസിപ്പിക്കണമെന്നാണ് ചട്ടം. ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫഌറ്റുകളും വില്ലകളും വീടുകളും മാത്രമെ ആളുകള്‍ വാങ്ങാവു എന്നാണ് ചട്ടം അനുശാസിക്കുന്നത്. 

റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഗുണകരമായ അഥോറിറ്റി എന്ന നിലയിലാണ് റെറ അവതരിപ്പിച്ചത്. എന്നാല്‍, ബില്‍ഡര്‍മാര്‍ക്ക് റെറയില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തതിനാലും റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ എണ്ണം കുറഞ്ഞതിനാലും ഹോം ലോണുകളുടെ വിതരണം താളം തെറ്റിയിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും റെറാ നിയമങ്ങള്‍ നോട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് വിപണിക്കും ബാങ്ക് ലോണുകള്‍ക്കും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. 

കേരളത്തില്‍ റെറയ്ക്ക് ഓഫീസും വെബ്‌സൈറ്റുമൊക്കെ ഉണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളുടെ പട്ടികയോ മറ്റോ പ്രസിദ്ധീകരിച്ചിട്ടുമില്ല.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top