റെന്റ-എ-കാബ് : പുതുമകളുമായി എവിഎസ് കാര്‍സ്
സര്‍ക്കാര്‍ ലൈസന്‍സോടുകൂടിയ സംസ്ഥാനത്തെ ആദ്യ റെന്റ്-എ-കാബ് പദ്ധതിയുമായി എവിഎസ് കാര്‍സ്.
facebook
FACEBOOK
EMAIL
rent-a-car-on-avs-cars-in-kerala

സര്‍ക്കാര്‍ ലൈസന്‍സോടുകൂടിയ സംസ്ഥാനത്തെ ആദ്യ റെന്റ്-എ-കാബ് പദ്ധതിയുമായി കൊച്ചി മാമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എവിഎസ് കാര്‍സ്. കേരളത്തിലുടനീളം റെന്റ് എ കാബ് സേവനം ലഭ്യമാണെന്ന് എവിഎസ് കാര്‍സ് മാനേജിംഗ് ഡയറക്റ്റര്‍ സി.പി. അജിത്കുമാര്‍ പറഞ്ഞു. എന്‍ ആര്‍ ഐകള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാടകയ്ക്ക് വേണ്ടവര്‍ക്ക് സഹായകരമാകുന്നതാണ് പദ്ധതി. വാടകയ്‌ക്കെടുക്കുന്ന കാബുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളുണ്ടാകും.

ലൈസന്‍സുള്ളവര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് ഹാച്ച്ബാക്ക്, സെഡാന്‍, എസ്‌യുവി, ലക്ഷ്വറി ശ്രേണികളില്‍പ്പെട്ട കാറുകളാണ് വാടകയ്ക്ക് നല്‍കുന്നത്. 
100 കിലോമീറ്റര്‍ വരെ പ്രതിദിനം 600 രൂപ മുതല്‍ 1400 രൂപ വരെയാണ് വാടക നിരക്ക്. 100 കിലോമീറ്ററിന് മുകളില്‍ കിലോമീറ്ററിന് കുറഞ്ഞത് 5 മുതല്‍ 10 രൂപ വരെ അധികമായി നല്‍കണം. 3000 കിലോമീറ്റര്‍ വരെ 17,000 രൂപ മുതല്‍ 38,000 രൂപ വരെയാണ് മാസവാടക നല്‍കേണ്ടത്. സെക്യൂരിറ്റി ഡെപ്പോസിറ്റടടക്കം 
വാടകത്തുക മുന്‍കൂറായി അടയ്‌ക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് :www.avscars.in

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top