പള്‍സ്, സ്‌കാല, ഫ്ലുവൻസ് , കോലിയോസ് മോഡലുകള്‍ റെനോ പിൻവലിച്ചു
പുതിയ മോഡലുകളിൽ ശ്രദ്ധ ചെലുത്തുക എന്ന ലക്ഷ്യത്തോടെ, റെനോ പള്‍സ്, സ്‌കാല, ഫ്ലുവൻസ് , കോലിയോസ് മോഡലുകള്‍ പിൻവലിച്ചു
facebook
FACEBOOK
EMAIL
reno-withdraws-pulsescala-fluence-models-from-the-market

പുതിയ മോഡലുകളിൽ ശ്രദ്ധ ചെലുത്തുക എന്ന ലക്ഷ്യത്തോടെ, റെനോ പള്‍സ്, സ്‌കാല, ഫഌവന്‍സ്, കോലിയോസ് മോഡലുകള്‍ പിൻവലിച്ചു. അഖിലേന്ത്യാ തലത്തിൽ വില്പനയിൽ വന്ന ഇടിവാണ് ഈ കാറുകൾക്ക് വിനയായത്. ഇതോടെ റെനോയുടെ ഇന്ത്യയിലെ വാഹന നിരയില്‍ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി എന്നീ മൂന്ന് വാഹനങ്ങള്‍ മാത്രമായി. എന്നാൽ ഈ മാസം വിപണിയിൽ എത്തുന്ന പുത്തൻ മോഡലായ കാപ്ചറിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന വിപണി ഉറ്റു നോക്കുന്നത്.

റെനോ കാപ്ച്ചർ വിപണിയിൽ എത്തുന്നതോടെ ഇന്ത്യയിലെ ഏഴാമത്തെ വലിയ കാര്‍ കമ്പനിയായി റെനോ മാറും. നാല് ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയില്‍ വര്‍ഷം തോറും ഒരു ലക്ഷം കാറുകളാണ് റെനോ വില്‍ക്കുന്നത്. ചെറുകാർ സെഗ്മെന്റിൽ പെടുന്ന ക്വിഡ് മുതൽ എസ്‌യുവി സെഗ്മെന്റിൽ പെടുന്ന ഡസ്റ്റർ വരെ എല്ലാ മേഖലകളിലും റെനോ തന്റെ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് തീരുമാനമെന്ന് റെനോ ഇന്ത്യാ എംഡി ആന്‍ഡ് സിഇഒ സുമിത് സാഹ്നി പറയുന്നു. ആറ് വര്‍ഷം മുമ്പാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top