കിട്ടാക്കടം കുറച്ചു; രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് റെക്കോർഡ് പ്രവർത്തന ലാഭം
കിട്ടാക്കടം പരമാവധി കുറയ്ക്കുകയും ചെറുകിട വ്യവസായ, കാർഷിക, ഭാവന, വാഹന വ്യക്തിഗത വായ്പകളിൽ വന്ന വർദ്ധനവുമാണ് ബാങ്കിന് റെക്കോർഡ്
facebook
FACEBOOK
EMAIL
reduction-in-losses-south-indian-bank-records

സൗത്ത് ഇന്ത്യൻ ബാങ്കിന് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 460.27 കോടി രൂപയുടെ പ്രവർത്തനലാഭം. കിട്ടാക്കടം പരമാവധി കുറയ്ക്കുകയും ചെറുകിട വ്യവസായ, കാർഷിക, ഭാവന, വാഹന വ്യക്തിഗത വായ്പകളിൽ വന്ന വർദ്ധനവുമാണ് ബാങ്കിന് റെക്കോർഡ് പ്രവർത്തനലാഭം നേടിക്കൊടുത്തത്. ഒരു ത്രൈമാസ കാലയളവിൽ ബാങ്ക് നേടുന്ന ഏറ്റവും ഉയർന്ന പ്രവർത്തന ലാഭമാണിത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രവർത്തന ലാഭം 297.34 കോടി രൂപയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്ുയമ്പോള്‍ ബിസിനസില്‍ 11.70% വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപങ്ങളില്‍ 11.55% ആണ്‌ വര്‍ധന. കറന്റ്‌ നിക്ഷേപങ്ങള്‍ 21.22% വും സേവിംഗ്സ് നിക്ഷേപങ്ങളിൽ 19.71%വും വളര്‍ച്ച രേഖപ്പെടുത്തി. കറന്റ്‌ അക്കൗണ്ട്‌ സേവിങ്‌സ്‌ അക്കൗണ്ടുകളില്‍ 20.35% എന്‍.ആര്‍.ഐ. നിക്ഷേപങ്ങളില്‍ 15.34% മാണ്‌ വളര്‍ച്ച. എന്‍.ആര്‍.ഐ. കറന്റ്‌ അക്കൗണ്ട്‌ സേവിങ്‌സ്‌ അക്കൗണ്ടുകളില്‍ 22.72% വര്‍ധനവുണ്ട്.

വായ്പകളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കാര്‍ഷിക വായ്‌പ 11.53%, എം.എസ്‌.എം.ഇ. 19.13%, വാഹനവായ്‌പ 29.50%, റീട്ടെയില്‍ വായ്‌പ 18.11%, കോര്‍പറേറ്റ്‌ വായ്‌പ 3.92% കാര്‍ഷിക വായ്‌പ 11.53%, എം.എസ്‌.എം.ഇ. 19.13%, വാഹനവായ്‌പ 29.50%, റീട്ടെയില്‍ വായ്‌പ 18.11%, കോര്‍പറേറ്റ്‌ വായ്‌പ 3.92% എന്നിങ്ങനെയാണ്‌. അറ്റ പലിശ ആദായത്തില്‍ 13.03%, പലിശയിതര വരുമാനത്തില്‍ 92.23%, പ്രവര്‍ത്തനലാഭത്തില്‍ 54.80%, കരുതല്‍ ഇനത്തില്‍ 144.05% എന്നിങ്ങനെയാണ്‌ വര്‍ധന.

ചെലവ്‌ വരുമാന അനുപാതം 51.08ല്‍ നിന്നും 42.63 ആയി കുറഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.96ല്‍ നിന്നും 3.57 ആയും അറ്റ നിഷ്‌ക്രിയ ആസ്‌തി 2.77ല്‍ നിന്നും 2.57 ആയും കുറക്കാൻ കഴിഞ്ഞത് ബാങ്കിന് നേട്ടമായി. ഇതോടെ ബാങ്കിന്റെ മൊത്തം ബിസിനസ് 12239 കോടി രൂപ വർദ്ധിച്ചു 116859 കോടി രൂപയായി. നിക്ഷേപങ്ങൾ 6950 കോടി രൂപ വർദ്ധിച്ചു 67142 കോടി രൂപയായി. വായ്പകൾ 5289 കോടി രൂപ വർദ്ധിച്ചു 49717 കോടി രൂപയായി.

കിട്ടാക്കടം പരമാവധികുറയ്ക്കുക, വായ്പ നൽകാൻ തെരഞ്ഞെടുക്കുന്ന കോർപ്പറേറ്റ് മേഖലകളിൽ നിന്നും കിട്ടാക്കടം വരാനുള്ള സാഹചര്യം പരമാവധി കുറയ്ക്കുക, റീട്ടെയ്ൽ വായ്പകളിൽ വളർച്ച നേടുക എന്നീ കർമ്മ പദ്ധതികളിലൂടെയാണ് ബാങ്ക് പ്രവർത്തനലാഭം കൈവരിച്ചത് എന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ വി ജി മാത്യു വ്യക്തമാക്കി .


നിലവിലുണ്ടായിരുന്ന 1766 കോടി കിട്ടാക്കടത്തിൽ നിന്നും 1009 കോടി അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറി . വായ്പകൾ ഡിസ്‌കൗണ്ട് ചെയ്ത ഇനത്തിൽ 252 കോടി രൂപയും നൽകി അതിനാൽ 460 കോടി പ്രവർത്തനലാഭം ഉണ്ടായിട്ടും അറ്റാദായം നാലുകോടി മാത്രമാണ് . പ്രവർത്തനലാഭം കൂടുതലുള്ള പാദത്തിൽ തന്നെ തുക കൈമാറുന്നതിന് തീരുമാനിക്കുകയായിരുന്നു എന്ന് ചെയർമാൻ സലിം ഗംഗാധരൻ പറഞ്ഞു

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top