നിരക്ക് വര്‍ദ്ധനവിന് കാരണം ബാങ്കിംഗ് ബിസിനസിലെ പ്രതിസന്ധി
ബാങ്കിംഗ് മേഖലയിലെ സര്‍വ്വീസ് ചാര്‍ജുകളിലുണ്ടായ വര്‍ദ്ധനവ് ഉപഭോക്താക്കളിലാകമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു ബാങ്കിംഗ് സേവന നിരക്കുകള്‍ കുത്തനെ ഉയരാന്‍ എന്തായിരുന്നു കാരണം?
facebook
FACEBOOK
EMAIL
reason-behind-the-banking-service-charge

നിരക്ക് വര്‍ദ്ധനവിന് കാരണം ബാങ്കിംഗ് ബിസിനസിലെ പ്രതിസന്ധി

ബാങ്കിംഗ് മേഖലയിലെ സര്‍വ്വീസ് ചാര്‍ജുകളിലുണ്ടായ വര്‍ദ്ധനവ് ഉപഭോക്താക്കളിലാകമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബാങ്കിംഗ് സേവന നിരക്കുകള്‍ കുത്തനെ ഉയരാന്‍ എന്തായിരുന്നു കാരണം? ബാങ്കിംഗ് ബിസിനസ് നേരിടുന്ന നിരവധി പ്രതിസന്ധികളാണ് സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരോ ബാങ്കും അവയുടെ ബാലന്‍സ് ഷീറ്റില്‍ നേരിടുന്ന ഭീമമായ കിട്ടാക്കടമാണ് ഇതിലെ ഒരു പ്രധാന വില്ലന്‍.

കിട്ടാക്കടത്തിന് ആനുപാതികമായി ബാങ്കുകള്‍ക്ക് പ്രൊവിഷന്‍ വക്കേണ്ടതുണ്ട്. അതാകട്ടെ മൊത്തം പ്രവര്‍ത്തനലാഭത്തില്‍ നിന്നാണ് ബാങ്കുകള്‍ കണ്ടെത്തേണ്ടത്. അതിനാല്‍ കിട്ടാക്കടം വര്‍ദ്ധിച്ചതോടെ ബാങ്കുകളുടെ നിലനില്‍പ്പിനും ലാഭക്ഷമതക്കും മറ്റ് വരുമാന മാര്‍ഗങ്ങളെ ആശ്രയിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കണം സര്‍വ്വീസ് ചാര്‍ജുകള്‍ ഉയര്‍ത്തിയതെന്ന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായ എബ്രഹാം ഷാജി ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൊടുക്കുന്ന പലിശയും വായ്പകളില്‍ നിന്നും ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസം ശരാശരി 2 ശതമാനമാണ്. എന്നാല്‍ ഭീമമായ വായ്പാ കുടിശികയും കിട്ടാക്കടത്തിനുള്ള പ്രൊവിഷനുമൊക്കെ കാരണം ബാങ്കുകളുടെ ഈ നേട്ടം ഇപ്പോള്‍ ഒരു ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു.

വായ്പകള്‍ക്ക് പലിശ ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവ കിട്ടാക്കടമായി മാറുകയും അതിനെല്ലാം പ്രൊവിഷന്‍ വക്കേണ്ടിവരികയും ചെയ്യുന്നുവെന്നതാണ് ബാങ്കിംഗ് ബിസിനസിലെ വെല്ലുവിളി. കൂടുതല്‍ വായ്പ നല്‍കി ബിസിനസിന്റെ തോത് ഉയര്‍ത്തിയതുകൊണ്ടു മാത്രം ഈയൊരു വെല്ലുവിളി തരണം ചെയ്യാനാകില്ല. അതിനാല്‍ വരുമാനം കൂട്ടുന്നതിനായി സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ് ബാങ്കിംഗ് മേഖലയിലുണ്ടായത്.

നിക്ഷേപകര്‍ക്ക് പരമാവധി പലിശ വേണം. അതേസമയം കോര്‍പ്പറേറ്റ് വായ്പകളിലും റീട്ടൈല്‍ മേഖലയിലെ വിദ്യാഭ്യാസ വായ്പ, മുന്‍ഗണനാ വായ്പകള്‍ എന്നിവയിലുമൊക്കെ തിരിച്ചടവ് കുറവാണെന്നത് ബാങ്കുകളുടെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതായി എബ്രഹാം ഷാജി ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

വായ്പ എടുക്കുന്നവര്‍ അതില്‍ വീഴ്ച വരുത്താതെ തിരിച്ചടക്കുന്നൊരു മികച്ച സംസ്‌ക്കാരം സമൂഹത്തില്‍ ഉണ്ടാകുകയും കിട്ടാക്കടത്തിന്റെ തോത് കുറക്കാനും സാധിച്ചാല്‍ മാത്രമേ അടിക്കടിയുണ്ടാകുന്ന നിരക്ക് വര്‍ദ്ധനയും അതിന്റെ തോതും കുറക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top