Apr 28, 2017
റിയൽ എസ്റ്റേറ്റ് ട്രെൻഡുകൾ മാറുന്നു; ജനങ്ങൾക്കിഷ്ടം പ്രകൃതിയോടിണങ്ങി ജീവിക്കാൻ
സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ഉണർവിന്റെ പാതയിലാണ്
facebook
FACEBOOK
EMAIL
real_estate

റിയൽ എസ്റ്റേറ്റ് മേഖലയുടെ ഉയർച്ച താഴ്ചകൾ എന്നും പ്രവചനാധീതമാണ്‌ . 2005 മുതൽ 2010 വരെയുള്ള കാലഘട്ടം സംസ്ഥാന റിയൽ എസ്റ്റേറ്റ് മേഖലയുടെ സുവർണ്ണ കലാഘട്ടമായിരുന്നു. ഫ്ലാറ്റുകൾ , വില്ലകൾ തുടങ്ങിയവയെ ജനങ്ങൾ കൂടുതലായി അംഗീകരിച്ചു തുടങ്ങിയ ഈ സമയത്താണ് കൂടുതൽ റിയൽ എസ്റ്റേറ്റ് ബിൽഡർമാർ ഈ മേഖലയിൽ സജീവമാകുന്നത്. എന്നാൽ, മറ്റു ഏതൊരു രംഗത്തും സംഭവിക്കുന്നത് പോലുള്ള എടുത്തു ചട്ടങ്ങൾ ഈ മേഖലയെയും ബാധിച്ചു.

ആവശ്യത്തിൽ കൂടുതൽ യൂണിറ്റ് ഫ്ലാറ്റുകളും മറ്റും നിര്മിക്കപ്പെട്ടപ്പോൾ ആവശ്യത്തിന് ഉപഭോക്താക്കളെ കണ്ടെത്താനാകാതെ വിപണി അക്ഷരാർത്ഥത്തിൽ വിയത്തു. പിന്നീട് കുറച്ചു കാലം റിയൽ എസ്റ്റേറ്റ് മേഖല വളർച്ചയോ വീഴ്ചയോ ഇല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ഇപ്പോൾ ആ ഘട്ടവും കഴിഞ്ഞു. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ഉണർവിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെയാണ് പുതിയ ബിൽഡർഴ്സ് ഈ രംഗത്തേക്ക് കടക്കുന്നതും

മാറുന്ന ട്രെൻഡുകൾ , മത്സരം മുറുകുന്നു

ആദ്യ കാലത്ത് ഒരു ഫ്‌ളാറ്റോ വിലയോ ഒരു വ്യക്തി വാങ്ങണം എങ്കിൽ അത് ഒരു പരിധിവരെ ഉപഭോക്താവിന്റെ മാത്രം ആവശ്യമായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ, കൂടുതൽ ബിൽഡർമാറും പ്രൊജക്റ്റുകളും വന്നതോടെ ജനങ്ങൾക്ക് മുന്നിൽ തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ വർധിച്ചു. ഏത് ബിൽഡറാണ് കൂടുതൽ മികച്ച സൗകര്യങ്ങളും, വില്പനാനന്തര സേവനവും നൽകുന്നത് എന്ന് നോക്കിയാണ് ഉപഭോക്താക്കൾ ഫ്ലാറ്റുകൾ വാങ്ങുന്നത്.

സ്ഥലം പ്രധാനം

പണ്ട് , ഫ്ലാറ്റ് എന്നാൽ സിറ്റിയുടെ നടുക്ക് എന്ന ചിന്തയായിരുന്നു . എന്നാൽ ഇന്നത് മാറി. സിറ്റി ട്രാഫിക്കിൽ നിന്നും അല്പം അകലെയായാലും കുഴപ്പമില്ല സ്വസ്ഥത ലഭിക്കുന്ന സ്ഥലം എന്നതായി ആളുകളുടെ ചിന്ത. ഇതോടൊപ്പം, റിവർ സൈഡ്, ബീച്ച് സൈഡ് ഫ്ളാറ്റുകളുടെയും വില്ലകളുടെയും സ്വീകാര്യതയും വർദ്ധിച്ചു.

ജനങ്ങൾക്കിഷ്ടം പ്രകൃതിയോടിണങ്ങി ജീവിക്കാൻ

ഇന്ന് ആളുകൾ ഏറെ മോഡേൺ ആയി ചിന്തിക്കുന്നുണ്ട് എങ്കിലും സ്വന്തം വീട് അല്ലെങ്കിൽ ഫ്ലാറ്റ് എന്ന ചിന്ത വരുമ്പോൾ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് പ്രകൃതിയോടിണങ്ങിയ വാസസ്ഥലത്തെക്കുറിച്ചാണ്. മരങ്ങളും ചെടികളും ഒക്കെ നിറഞ്ഞ, ആവശ്യത്തിന് ഓക്സിജൻ സർക്കുലേഷൻ ലഭിക്കുന്ന വാസസ്ഥലങ്ങളോടാണ് ജനങ്ങൾക്ക് കൂടുതൽ പ്രിയമെന്നു , ലോർഡ് കൃഷ്ണ ബിൽഡേഴ്‌സ് ചെയർമാൻ വിജയ് ഹരി വ്യക്തമാക്കുന്നു.

ലോണുകളുമായി ബാങ്കുകൾ

ഫ്ലാറ്റുകൾ വാങ്ങുന്നതിനു ലോൺ നൽകുന്നതിനായി ഒട്ടനവധി ബാങ്കുകൾ തയ്യാറായി നിൽക്കുന്നു എന്നതും ഈ മീഖായേലിലെ വളർച്ചയ്ക്ക് സഹായകമായ ഘടകമാണ്. നേരത്തെ ലോ കോസ്റ്റ് ഫ്ളാറ്റുകൾക്ക് ആവശ്യക്കാർ ഏറെ ആയിരുന്നു , എന്നാൽ വായ്പകൾ സുതാര്യമായതോടെ മീഡിയം റേഞ്ചിനും അതിനു മുകളിലും ഉള്ള ഫ്ലാറ്റുകൾ വാങ്ങാനാണ് ആളുകൾ താല്പര്യം പ്രകടിപ്പിക്കുന്നത്.

ഫർണിഷ്ഡ് ഫ്ളാറ്റുകൾക്ക് പ്രിയം

ഫ്ലാറ്റുകളും വില്ലകളും മറ്റും ഫർണിഷ്ഡ് , സെമി ഫർണിഷ്ഡ് , അൺഫർണിഷ്ഡ് തുടങ്ങി മൂന്നു വിഭാഗങ്ങളിൽ ലഭ്യമാണ്. ഇതിൽ ഫർണിഷ്ഡ് ഫ്ളാറ്റുകൾക്കാണ് ഇപ്പോൾ പ്രിയം. ചെലവാക്കുന്ന പണത്തേക്കാൾ ഉപരിയായി തങ്ങൾ താമസിക്കുന്ന ഇടം എല്ലാ അർത്ഥത്തിലും മികച്ചതാവാവാനാണ് ഓരോ ഉപഭോക്താവും ഇന്ന് ആഗ്രഹിക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top