'റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചക്ക് ചുവപ്പുനാടകള്‍ അഴിയണം'
RERA റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് പൊതുവെ ഗുണകരമാണ് അനധികൃതമായ പ്രോജക്റ്റുകള്‍ ഒഴിവാക്കുന്നതിനും ഈ രംഗത്ത് സുതാര്യത കൊണ്ടുവരുന്നതിനും ഈ നിയമം സഹായകമാകും
facebook
FACEBOOK
EMAIL
real-estate-business-under-crisis-in-kerala-market

സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചക്ക് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ വേണമെന്നും അനുമതി കിട്ടിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ അനാവശ്യമായ ചുവപ്പുനാടകള്‍ തടസമാകുന്നുണ്ടെന്നും അബാദ് ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ.നജീബ് സക്കറിയ. ക്രെഡായ് കേരള ചെയര്‍മാന്‍ കൂടെയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇപ്പോഴത്തെ പ്രവണതകളെ കുറിച്ചും ക്രെഡായ് കേരളയുടെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്റ്റ് (RERA) കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങള്‍?

RERA റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് പൊതുവെ ഗുണകരമാണ്. അനധികൃതമായ പ്രോജക്റ്റുകള്‍ ഒഴിവാക്കുന്നതിനും ഈ രംഗത്ത് സുതാര്യത കൊണ്ടുവരുന്നതിനും ഈ നിയമം സഹായകമാകും. എന്നാല്‍ ബില്‍ഡര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും പിഴയുമേര്‍പ്പെടുത്തുന്നതിനാല്‍ ബില്‍ഡര്‍മാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും കുറയ്ക്കും. മാത്രമല്ല പല ബില്‍ഡര്‍മാരും ബിസിനസ് മോഡലുകള്‍ തന്നെ മാറ്റാന്‍ നിര്‍ബന്ധിതരാകും. അനുമതി കിട്ടാന്‍ വൈകുന്നതുമൂലം പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയാലും കനത്ത പിഴ നല്‍കേണ്ടി വരുമെന്നത് വെല്ലുവിളിയാണ്. അവ്യക്തതകള്‍ പരിഹരിച്ച് ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ വിധത്തില്‍ ഭേദഗതികള്‍ കൊണ്ടുവരണം.

മെട്രോ, വാട്ടര്‍മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മുഖച്ഛായ 
മാറ്റാന്‍ സഹായകരമാകുമോ?

കൊച്ചി മെട്രോ സംസ്ഥാനത്തിന് ഗുണകരമാണ്. വാട്ടര്‍ മെട്രോ ഗതാഗതക്കുരുക്കൊഴിവാക്കുകയും പൊതു ഗതാഗതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചി ഉള്‍പ്പെട്ടിരുന്നെങ്കിലും ഈ കാര്യത്തില്‍ കേരളത്തിന് ഇതുവരെ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഇത്തരം പദ്ധതികള്‍ക്കാകുമെങ്കിലും റിയല്‍ എസ്റ്റേററ് മേഖലയിലേക്ക് കൂടുതല്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇവിടെ നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കൂടെ സൃഷ്ടിക്കപ്പെടണം. അനുമതി കിട്ടിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പോലുമുള്ള അനാവശ്യമായ നിയമക്കുരുക്കുകള്‍ തടസമാകുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകണം.

നിലവില്‍ അനുമതി കിട്ടിയ പദ്ധതിയാണെങ്കിലും മണ്ണു മാറ്റിയുളള ബേസ്‌മെന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. സെപ്റ്റിക് ടാങ്ക് 
നിര്‍മിക്കാന്‍ പോലും ഈ അനുമതിക്ക് വീണ്ടും ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കേണ്ട അവസ്ഥയാണ്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇപ്പോഴത്തെ പ്രവണതകള്‍ എന്തെല്ലാമാണ്?

അഫോര്‍ഡബിള്‍ ഹൗസിംഗിനോടാണ് ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം കൂടുതല്‍. പ്രീമിയം പ്രോജക്റ്റുകള്‍ ഏറ്റവും മികച്ച ക്വാളിറ്റിയില്‍ ആഗ്രഹിക്കുന്നവരുമുണ്ട്. നഗരങ്ങളിലെ ഭൂമി ലഭ്യത ഒരു പ്രശ്‌നമാണ്. ഭൂമിവില താങ്ങാനാവുന്നതായാല്‍ മാത്രമേ അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രോജക്റ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കാനാകൂ.

ക്രെഡായ് കേരളയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍?

സംസ്ഥാനത്തെ ബിസിനസ് സൗഹാര്‍ദ്ദമാക്കി മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്റ്റിലെ അവ്യക്തതകള്‍ പരിഹരിച്ച് കാര്യക്ഷമായി നടപ്പാക്കാന്‍ ബില്‍ഡര്‍മാരെയുള്‍പ്പെടെ ബോധവല്‍ക്കരിക്കുകയും ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. ക്രെഡായ് കേരളയുടെ ക്ലീന്‍ സിറ്റി പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്റ് ഏജന്‍സികളുമായി ചേര്‍ന്ന് റീസൈക്കിളിംഗ് വര്‍ധിപ്പിച്ച് മാലിന്യ സംസ്‌കരണം കൂടുതല്‍ ഫലപ്രദമാക്കും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top