May 04, 2017
കൊച്ചി എന്തുകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്നു?
ദക്ഷിണേന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കൊച്ചി നഗരത്തിന് പ്രാധാന്യം ഏറെ
facebook
FACEBOOK
EMAIL
real-estate-bhooom-in-kochi

രാം ചന്ദാനി

ക്ഷിണേന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കൊച്ചിക്ക് നിര്‍ണായക സ്ഥാനമാണ് ഭാവിയില്‍ വരാനിരിക്കുന്നത്. നഗരത്തില്‍ നടക്കുന്ന ആസൂത്രിതമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഇതിന് കാരണം. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി, കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിനായി രാജ്യത്ത് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 20 നഗരങ്ങളില്‍ ഒന്നാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊച്ചിയിലേക്ക് 2076 കോടി രൂപയുടെ നിക്ഷേപം ഒഴുകിയെത്തുമെന്നാണ് കണക്ക്.

കൊച്ചിക്ക് കരുത്തേകുന്ന ഘടകങ്ങള്‍

• മെട്രോ റെയ്ല്‍ സാക്ഷാല്‍കരിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യTier 2 പട്ടണം. മെട്രോ റെയ്ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അതിനടുത്ത പ്രദേശങ്ങളില്‍ വികസന പദ്ധതികള്‍ക്ക് വേഗത കൂടും.


• വര്‍ധിച്ചുവരുന്ന വിനോദ സഞ്ചാരികളടക്കമുള്ള യാത്രികര്‍ക്ക് കൂടുതല്‍ സേവനം നല്‍കാന്‍ സഹായകമാകും വിധംസജ്ജമായ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍

• ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം

• ഇതിനെല്ലാം ഉപരിയായി ദേശീയ, രാജ്യാന്തര കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. വൈദഗ്ധ്യമുള്ള യുവജനങ്ങളുടെ ലഭ്യത, മറ്റ് ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് വേതനം, പ്രവര്‍ത്തന ചെലവ്, വാടക എന്നിവയിലെ താരതമ്യേന കുറഞ്ഞ നിരക്ക് എന്നിവയെല്ലാം കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമാണ്.

ഇതോടൊപ്പം നടക്കുന്ന ആസൂത്രിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കൂടി ചേരുമ്പോള്‍ രാജ്യത്തെ Tier 2 പട്ടണങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കോര്‍പ്പറേറ്റുകള്‍, ഡെവലപ്പര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് കൊച്ചി ഇഷ്ട നഗരമായേക്കും.

നിലവില്‍ നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വികസനങ്ങള്‍ ഇതിന് കരുത്തേകുന്ന ഘടകവുമാണ്. കാരണം ഇപ്പോള്‍ തന്നെ ദേശീയ തലത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ രംഗങ്ങളിലെല്ലാം ദേശീയ, രാജ്യാന്തര പ്രശസ്തമായ ബ്രാന്‍ഡുകള്‍ ഇതിനകം കൊച്ചിയില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

ഭാവിയില്‍ ഈ മേഖലകളില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ കൊച്ചിയിലേക്ക് കടന്നെത്താനാണ് സാധ്യത. മാത്രമല്ല സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലായി വികസനം കൂടി സാധ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ മുന്‍നിര Tier 2 നഗരമായി കൊച്ചി മാറുക തന്നെ ചെയ്യും.

(ലേഖകന്‍ സിബിആര്‍ഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അഡൈ്വസറി & ട്രാന്‍സാക്ഷന്‍ സര്‍വീസസ്, ഇന്ത്യ മാനേജിംഗ് ഡയറക്റ്ററാണ്)

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top