പഴയ റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദായി പുതിയ വിജ്ഞാപനം ഉടന്‍
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരളാ റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദായി
facebook
FACEBOOK
EMAIL
real-estate-act-comes-into-effect

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരളാ റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദായി. കേന്ദ്ര റെറ(റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആക്റ്റ്) നിയമത്തിന്റെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ദിവസങ്ങള്‍ക്കകം പുറത്തിറക്കുന്ന പശ്ചാത്തലത്തിലാണ് പഴയ നിയമം റദ്ദാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയത്. പഴയ നിയമത്തിലെ പല വ്യവസ്ഥകളും ഫ്‌ലാറ്റ്, വില്ല നിര്‍മാതാക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഒഫീസ് അറിയിച്ചു. 

കേന്ദ്ര നിയമത്തിന്റെ തുടര്‍ച്ചയായി ജൂലൈ 31 നകം സംസ്ഥാനങ്ങള്‍ വിജ്ഞാപനം പുറത്തിറക്കേണ്ടതാണെങ്കിലും കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ ഇനിയും വിജ്ഞാപനം ഇറക്കിയിട്ടില്ല. 2015ലെ കേരള റിയല്‍ എസ്റ്റേറ്റ് നിയമം നിലനില്‍ക്കുന്നതായിരുന്നു വിജ്ഞാപനമിറക്കുന്നതിന് കേരളത്തിന് മുന്നിലുളള പ്രധാന തടസം. വിവിധ മേഖലകളില്‍നിന്നുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളിച്ചാണ് തദ്ദേശ സ്വയംഭണ വകുപ്പ് വിജ്ഞാപനത്തിന് രൂപം നല്‍കിയിട്ടുളളത്. നിയമവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ മന്ത്രി സഭയുടെ അംഗീകാരത്തോടെ വിജ്ഞാപനം പുറത്തിറക്കും. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാഹചര്യങ്ങള്‍ ഉള്‍ക്കൊളളുന്ന വിജ്ഞാപനമാകും പുറത്തിറക്കുകയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് വ്യക്തമാക്കി. 

കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പുറത്തിറക്കാത്ത സംസ്ഥാനങ്ങള്‍ സ്വഭാവികമായും കേന്ദ്ര നിയമത്തിന്റെ പരിധിയിലാണ് വരിക. കേരളത്തിലെ ഭൂമി വിലയുമായോ സാഹചര്യങ്ങളുമായോ ഒരു പൊരുത്തവുമില്ലാത്ത കേന്ദ്രനിയമത്തിന്റെ പരിധിയില്‍ വന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്ന് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ നിക്ഷേപകര്‍ പറയുന്നു. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം പൊതുവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പുതിയ പദ്ധതികള്‍ തുടങ്ങുന്ന കാര്യത്തില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും പിന്നോട്ടാണ്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്നാണ് ബില്‍ഡര്‍മാരുടെ ആവശ്യം. നിര്‍മാണത്തില്‍ അപാകതയോ കരാര്‍ ലംഘനമോ ഉണ്ടായാല്‍ ബില്‍ഡര്‍മാര്‍ക്ക് തടവും പിഴയും അടക്കം കര്‍ശന ശിക്ഷകളാണ് കേന്ദ്ര റെറ നിയമം വ്യവസ്ഥ ചെയ്യുന്നത്..

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top