ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു.
facebook
FACEBOOK
EMAIL
rbi-credit-policy-announced-no-change-in-prices

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കുകളായ റീപ്പോ, റീവേഴ്‌സ് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് പുതിയ വായ്പാ നയം. നിലവിലെ റീപ്പോ നിരക്കായ ആറു ശതമാനം മാറ്റമില്ലാതെ തുടരും. പണപ്പെരുപ്പം ഉയരുമെന്ന സൂചനയാണ് ആര്‍ബിഐ ഗവര്‍ണര്‍ നയപ്രഖ്യാപന വേളയില്‍ സൂചിപ്പിച്ചത്. 

അതേസമയം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ 20 ല്‍നിന്ന് 19.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. സ്വര്‍ണം, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട നിക്ഷേ അനുപാതമാണിത്. 

പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പലിശ നിരക്കുകളില്‍ കുറവ് വരുത്തേണ്ടെന്ന തീരുമാനം ആര്‍ബിഐ കൈക്കൊണ്ടത്. അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റങ്ങളില്ലാതെയായിരിക്കും ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിക്കുക എന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top