Jun 12, 2018
മോദിക്കു കീഴിൽ ഉപഭോക്താക്കളുടെ ശുഭാപ്തി വിശ്വാസം കുത്തനെ താഴോട്ട്
നല്ല കാലം വരുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ സാമ്പത്തിക നില ഭദ്രമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടോ?
facebook
FACEBOOK
EMAIL
rbi-consumer-confidence-survey
നല്ല കാലം വരുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ സാമ്പത്തിക നില ഭദ്രമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ലെന്നാണ് റിസർവ് ബാങ്കിൻറെ പുതിയ സർവെ ഫലം തെളിയിക്കുന്നത്.    
 
നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഉപഭോക്താക്കളുടെ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം മുൻ വർഷത്തേതിലും മോശമായ സ്ഥിതിയിലാണ്. എങ്കിലും ഒരു വർഷത്തിനകം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ഉപഭോക്താക്കൾ വിശ്വസിക്കുന്നത്. 
 
മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ് തൊട്ടടുത്ത മാസം ഉപഭോക്‌തൃ വിശ്വാസം ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിലായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.     
 
റിസർവ് ബാങ്കിന്റെ പുതിയ കൺസ്യൂമർ കോൺഫിഡൻസ് സർവെ പ്രകാരം മുൻ വർഷത്തേക്കാൾ സാമ്പത്തിക സ്ഥിതി മോശമായെന്ന് 48 ശതമാനം ഉപഭോക്താക്കളും വിശ്വസിക്കുന്നു. ധനസ്ഥിതി മെച്ചപ്പെട്ടു എന്ന് വിശ്വസിക്കുന്നത് 31.9 ശതമാനം പേർ മാത്രമാണ്. 
 
ഉപഭോക്താക്കളുടെ  ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിലുള്ള വിശ്വാസത്തിന്റെ സൂചിക മേയിൽ -16.1 പെർസെന്റേജ് പോയ്ന്റിലേക്ക് കുറഞ്ഞു. 2017 മേയിൽ ഇത് -1.3 പെർസെന്റേജ് പോയ്ന്റ് ആയിരുന്നു. 2014 ജൂണിലെ സർവേയിൽ സൂചിക -14.4 ൽ ആയിരുന്നു. അതായത് ഇപ്പോഴത്തേതിലും അല്പം മെച്ചപ്പെട്ട അവസ്ഥയിൽ. 
 
തൊഴിൽ മേഖലയിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് സർവെ വ്യക്തമാക്കുന്നത്.  2018 മേയിൽ 44.1 ശതമാനം പേരും തൊഴിൽ സ്ഥിതി മോശമായെന്നാണ് വിശ്വസിക്കുന്നത്. 31.5 ശതമാനം സ്ഥിതി മെച്ചപ്പെട്ടെന്നും. 2014 ജൂണിലെ സർവേയിൽ 30.8 ശതമാനം പേർ തൊഴിൽ സ്ഥിതി മെച്ചപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടപ്പോൾ 30.2 ശതമാനം പേർ അല്ലെന്നാണ് പറഞ്ഞത്. 
 
വരുമാനത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്. 2014 ജൂണിൽ സൂചിക 24.8 പെർസെന്റേജ് പോയ്ന്റ് ആയിരുന്നെങ്കിൽ ഏറ്റവും പുതിയ സർവേയിൽ അത് 3.3 പെർസെന്റേജ് പോയ്ന്റിലേക്ക് താഴ്ന്നു.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
34%
0
smile
0%
0
neutral
0%
1
grin
34%
1
angry
34%
 
Back to Top