അരുന്ധതി ഭട്ടാചാര്യയ്ക്ക് പകരം എസ്ബിഐ തലപ്പത്ത് രജനീഷ് കുമാര്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി രജനീഷ് കുമാര്‍ നിയമിതനായി.
facebook
FACEBOOK
EMAIL
rajinesh-kumar-head-of-the-sbi-instead-of-arundhati-bhattacharya

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി രജനീഷ് കുമാര്‍ നിയമിതനായി. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത്‌നിന്നാണ് രജനീഷിന് ചെയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി ഈ ആഴ്ച്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് രജനീഷിന്റെ നിയമനം. ബാങ്കിന്റെ 200 വര്‍ഷ ചരിത്രത്തിലെ ആദ്യ വനിതാ മേധാവിയായിരുന്നു അരുന്ധതി. 

ഒക്ടോബര്‍ ഏഴിന് അധികാരം ഏല്‍ക്കുന്ന രജനീഷ് മൂന്നു വര്‍ഷത്തേയ്ക്ക് ഈ തസ്തികയില്‍ തുടരും. ബാങ്കിംഗ് രംഗം കടുത്ത പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് രജനീഷ് കുമാര്‍ എസ്ബിഐയുടെ തലപ്പത്തേയ്ക്ക് എത്തുന്നത്. 

ബാങ്കിംഗ് മേഖലയില്‍ വിരളമായി മാത്രമാണ് പകരക്കാരനെ പെട്ടെന്ന് നിയമിക്കുന്ന നടപടി പൂര്‍ത്തിയാക്കുന്നത്. സാധാരണയായി ഇഴഞ്ഞു നീങ്ങാറുള്ള ഈ നടപടി ഇത്തവണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനും കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിക്കും സാധിച്ചു. 

നോട്ടുനിരോധനം, അസോസിയേറ്റ് ബാങ്കുകളുടെ ലയനം, എസ്ബിഐ ലൈഫിന്റെ സ്റ്റോക്ക് ലിസ്റ്റിംഗ് തുടങ്ങി ബാങ്ക് ചരിത്രത്തിലെ സുപ്രധാനമായ പല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് അരുന്ധതി ഭട്ടാചാര്യയായിരുന്നു. അവര്‍ ചെയ്തു തുടങ്ങിയ പല പരിഷ്‌ക്കാരങ്ങളും പൂര്‍ത്തിയാക്കേണ്ടത് ഇനി രജനീഷിന്റെ ഉത്തരവാദിത്തമാണ്. 

1980 ല്‍ പ്രാബേഷണറി ഓഫീസറായി എസ്ബിഐയില്‍ ജോലിയില്‍ പ്രവേശിച്ചതാണ് രജനീഷ് കുമാര്‍. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് യൂണിറ്റ് എന്നിവയുടെ തലവനായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. യുകെ, ക്യാനഡ എന്നിവിടങ്ങളിലും ബാങ്കിനായി ജോലി ചെയ്തിട്ടുള്ള രജനീഷ് ഒരു ഓള്‍ റൗണ്ടറായിരുന്നുവെന്നാണ് നിരീക്ഷകപക്ഷം. അന്താരാഷ്ട്ര, കോര്‍പ്പറേറ്റ്, റീട്ടെയില്‍ ബാങ്കിംഗ് രംഗത്ത് അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകും. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top