നിലപാടിലുറച്ചു നിന്ന് രഘുറാം രാജന്‍ മടങ്ങുന്നു
ഏറെ സമ്മര്‍ദങ്ങള്‍ക്കിടയിലും തന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ രഘുറാം രാജന്‍ പിന്‍വാങ്ങുന്നു.
facebook
FACEBOOK
EMAIL
raghuramrajan-reserve-bank

 

റെ സമ്മര്‍ദങ്ങള്‍ക്കിടയിലും തന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പിന്‍വാങ്ങുന്നു. സെപ്റ്റംബറില്‍ റിസര്‍വ് ബാങ്കിന്റെ പടിയിറങ്ങുന്ന അദ്ദേഹം തന്റെ അവസാന വായ്പാനയ അവലോകനത്തിലും പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തയാറായില്ല. മാത്രവുമല്ല, നേരത്തെ പലിശ നിരക്ക് കുറച്ച റിസര്‍വ് ബാങ്ക് നടപടിയുടെ തുടര്‍ച്ച എന്ന നിലയില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ തയാറാകാത്ത ബാങ്കുകളുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും മടി കാണിച്ചില്ല.

പണപ്പെരുപ്പം ഉയരുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ രാജന്‍ തയാറാകാതിരുന്നത്. സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ കാര്‍ഷിക രംഗത്തെയും ഗ്രാമീണ ഡിമാന്റിനെയും ഉത്തേജിപ്പിക്കുമെന്ന് ആര്‍.ബി.ഐ കരുതുന്നു. ഒപ്പം ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും പണപ്പെരുപ്പം ഉയരാന്‍ സഹായകമാകുമെന്ന് കണക്കുകൂട്ടുന്നു. 2017 മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ ക്രമീകരിക്കണമെന്ന ലക്ഷ്യം പാളിയേക്കുമെന്ന ആശങ്കയും വായ്പാനയ അവലോകനം നടത്തവേ അദ്ദേഹം മറച്ചുവെച്ചില്ല.

യഥാര്‍ത്ഥ ഇന്ത്യക്കാരനല്ല എന്ന വിമര്‍ശനം വരെ ഉയര്‍ന്നുവെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന മൗലിക കടമയെ ബലികഴിച്ച് പലിശനിരക്ക് കുറച്ച് കോര്‍പ്പറേറ്റ് മേഖലയുടെ കൈയടി നേടാന്‍ അദ്ദേഹം തയാറായില്ല. നിലവില്‍ പണപ്പെരുപ്പ നിരക്ക് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.76 ശതമാനമാണ്. അടിസ്ഥാന പലിശ നിരക്കുകളായ റിപ്പോ 6.5 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ ആറ് ശതമാനത്തിലും മാറ്റമില്ലാതെ തുടരും. സെപ്റ്റംബര്‍ 13ന് ആര്‍.ബി.ഐയിലെ സേവനം അവസാനിപ്പിച്ച് രഘുറാം രാജന്‍ അമേരിക്കയില്‍ അക്കാദമിക് സേവനരംഗത്തേക്ക് മടങ്ങും.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
1
neutral
100%
0
grin
0%
0
angry
0%
 
Back to Top