മലയാള സിനിമയിൽ ബിഗ് ബജറ്റിനു തിരികൊളുത്തിയ പുലിമുരുകന് ബോക്സ് ഓഫീസിൽ വൻ വിജയം
3 ദിവസംകൊണ്ടു ചിത്രം നേടിയത് 12 കോടി .
facebook
FACEBOOK
EMAIL
pulimurukan-big-success-malayalam-film

മലയാള സിനിമയിൽ ബിഗ് ബജറ്റിനു തിരികൊളുത്തിയ പുലിമുരുകന് ബോക്സ് ഓഫീസിൽ വൻ വിജയം. 3 ദിവസംകൊണ്ടു ചിത്രം നേടിയത് 12 കോടി . ആദ്യ ദിനം Rs.4,05,87,933, രണ്ടാം ദിനം- Rs.4,02,80,666/, മൂന്നാം ദിനം Rs.4,83,03,147/ എന്നിങ്ങനെയാണ് കണക്ക്. നൂറുകോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകൻ മാറുമെന്നും റിപ്പോർട്ട് ഉണ്ട്. മോഹൻലാലിൻറെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് പുലിമുരുകൻ. ചിത്രത്തിന് നിര്‍മാണച്ചെലവ് 25 കോടിയാണ്.

325 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മിനുട്ടുകൾ കൊണ്ട് ഫുൾ. കേരളാ സിനിമാ ചരിത്രത്തെ എല്ലാ തരത്തിലും പിടിച്ചു കുലുക്കുകയാണ് ഈ മോഹൻലാൽ ചിത്രം. പതിവ് ഷോ ടൈമിന് പുറമെ പാതിരാത്രിയിലും തീയേറ്ററുകളിൽ പുലിമുരുകൻ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.ചിത്രം ഇനീഷ്യല്‍ കളക്ഷനില്‍ സര്‍വകാല റെക്കോഡിടുമെന്നുറപ്പാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റിലീസിങ്ങിനു തയ്യാറെടുക്കുകയാണ് പുലിമുരുകൻ.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top