Mar 16, 2016
ആദായ നികുതി ഇളവ് നേടാന്‍ പി.പി.എഫ്‌
കുടുംബാംഗങ്ങളുടെ ആരോഗ്യവും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കി ആദായ നികുതി ഇളവ് നേടാനുള്ള വഴികള്‍ നിരവധിയുണ്ട്.
facebook
FACEBOOK
EMAIL
ppf-to-get-income-tax-relief

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF)

ആദായ നികുതി ലാഭിക്കുന്നതിനായുള്ള ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണിത്. ELSS നെ അപേക്ഷിച്ച് ചാഞ്ചാട്ടവും റിസ്‌ക്കും ഇല്ലെന്നതാണ് ജജഎ ന്റെ പ്രധാന പ്രത്യേകത. ജജഎ നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 8.7 ശതമാനം പലിശ ലഭിക്കും. നിങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ബാധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും ജജഎ നിക്ഷേപം ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍ പൊതുവെ നികുതിദായകര്‍ ജജഎ ല്‍ കൂടുതല്‍ തുക നിക്ഷേപിച്ചുകൊണ്ട് കൂടുതല്‍ വരുമാന നേട്ടം നല്‍കുന്ന ഓഹരി പോലുള്ള ഉല്‍പ്പന്നങ്ങളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ആസ്തികള്‍ സൃഷ്ടിക്കാനുതകുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് നികുതിദായകര്‍ക്ക് ഉണ്ടായിരിക്കണം.

PPF ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കുമായി മികച്ചൊരു സമ്പാദ്യം കെട്ടിപ്പടുക്കാനാകും. ഇതിലൂടെയുള്ള വരുമാനത്തിന് നികുതി ബാധകമല്ലെന്നതാണ് നേട്ടം. നിങ്ങളുടെ രക്ഷകര്‍തൃത്വത്തിലുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെയും നിങ്ങളുടെയും പേരിലുള്ള PPF എക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷം കവിയാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടിയുടെ എക്കൗണ്ടിലേക്ക് നിങ്ങള്‍ അടയ്ക്കുന്ന പണത്തെ സമ്മാനമായി കണക്കാക്കുന്നതാണ്. കുട്ടി പ്രായപൂര്‍ത്തി എത്തുന്നതുവരെ പ്രസ്തുത എക്കൗണ്ടിന്റെ കാലാവധി നീട്ടിക്കൊണ്ട് അതിനെ അവരുടെ ഒരു ആസ്തിയാക്കി മാറ്റാവുന്നതാണ്.

ഇത്തരം എക്കൗണ്ടിനുടമയായ കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാലും പ്രസ്തുത എക്കൗണ്ടില്‍ തുടര്‍ന്നും നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിക്കുക. പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികളുണ്ടെങ്കില്‍ ദമ്പതിമാരില്‍ ഓരോരുത്തര്‍ക്കും അവരുടെ രക്ഷകര്‍തൃത്വത്തിലുള്ള ഒരോ കുട്ടിയുടെയും പേരില്‍ പ്രത്യേകം PPF എക്കൗണ്ടുകള്‍ തുടങ്ങാവുന്നതാണ്. ഇതിനുപുറമേ നിങ്ങളുടെ പങ്കാളിക്ക് നികുതി ബാധ്യതയില്ലെങ്കില്‍ അവരുടെ പേരിലും PPF എക്കൗണ്ട് തുടങ്ങാം. എന്നാല്‍ പങ്കാളിയുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെയും പേരിലുള്ള എക്കൗണ്ടുകളിലെ നിക്ഷേപം ഒരു സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം കവിയാന്‍ പാടില്ല.

സുകന്യ സമൃദ്ധി എക്കൗണ്ട്
(SSA)


പത്ത് വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷകര്‍ത്താവിന് ആരംഭിക്കാവുന്ന ഒരു ലഘു സമ്പാദ്യ പദ്ധതിയാണിത്. പരമാവധി 2 പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ രക്ഷകര്‍ത്താക്കള്‍ക്ക് ടടഅ എക്കൗണ്ട് തുടങ്ങാനാകൂ. എക്കൗണ്ട് തുടങ്ങി 21 വര്‍ഷം കഴിഞ്ഞാലേ ഇതിലെ നിക്ഷേപം തിരികെ ലഭിക്കുകയുള്ളൂ. ഒരു ദീര്‍ഘകാല നിക്ഷേപപദ്ധതിയായ ഇതില്‍ വായ്പാ സൗകര്യം ലഭ്യമല്ല.

ഇതില്‍ നിന്നുള്ള വരുമാനത്തിന് നികുതി ബാധ്യതയില്ല. PPF നല്‍കുന്ന 8.7 ശതമാനത്തെക്കാള്‍ ഉയര്‍ന്ന നിരക്കായ 9.2 ശതമാനം പലിശ ലഭിക്കുമെന്നതിനാല്‍ ഇതില്‍ നിന്നും മികച്ച വരുമാനം നേടാനാകും. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും. ഈ പദ്ധതിയെ അതില്‍ നിന്നും ഒഴിവാക്കിയേക്കാനിടയുണ്ട്. നികുതിദായകര്‍ക്ക് ടടഅയിലും PPFലും നിക്ഷേപിക്കാമെങ്കിലും സെക്ഷന്‍ 80 ഇ പ്രകാരം പരമാവധി ഒന്നര ലക്ഷം രൂപയുടെ ഇളവിനേ ക്ലെയിം നല്‍കാനാകൂ.

നികുതി ഇളവിനായി 2 പെണ്‍കുട്ടികളുടെ പേരിലുള്ള SSA എക്കൗണ്ടുകളില്‍ ഒന്നര ലക്ഷം രൂപ നിക്ഷേപിക്കുന്നതോടൊപ്പം ആസ്തി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് പങ്കാളിയുടെയും കുട്ടിയുടെയും കൂടാതെ സ്വന്തം എക്കൗണ്ടിലും 1.5 ലക്ഷം രൂപ വീതം നിക്ഷേപം നടത്താവുന്നതാണ്. SSA യുടെ കാലാവധി 21 വര്‍ഷമാണെങ്കിലും പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ബാലന്‍സ് തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോഴോ അല്ലെങ്കില്‍ വിവാഹം നടക്കുമ്പോഴോ എക്കൗണ്ട് അവസാനിപ്പിക്കാം. പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി രക്ഷകര്‍ത്താക്കള്‍ക്ക് തുടങ്ങാവുന്ന മികച്ചൊരു നിക്ഷേപ പദ്ധതിയാണിത്.

80C യിലെ ഇളവുകള്‍ ഏതെല്ലാം നിക്ഷേപങ്ങള്‍ക്ക്?


1. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം
2. EPF & VPF ലേക്കുള്ള അടവ്
3. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF)
4. നാഷണല്‍ സേവിംങ്‌സ് സര്‍ട്ടിഫിക്കറ്റ് (NSC)
5. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (ULIP)
6. ഭവന വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്
7. മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തുന്ന ELSS പദ്ധതികള്‍
8. രണ്ടു കുട്ടികളുടെ സ്‌ക്കൂള്‍, കോളെജ് ട്യൂഷന്‍ ഫീസ്
9. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പെന്‍ഷന്‍ പ്ലാന്‍
10. മ്യൂച്വല്‍ ഫണ്ടുകളുടെ പെന്‍ഷന്‍ പ്ലാന്‍
11. ബാങ്കുകളിലെ 3 വര്‍ഷ കാലാവധിയുള്ള ടാക്‌സ് സേവിംങ് എഫ്.ഡി
12. പോസ്റ്റ് ഓഫീസുകളിലെ POTD എക്കൗണ്ടുകളിലെ 5 വര്‍ഷത്തെ നിക്ഷേപം
13. സീനിയര്‍ സിറ്റിസണ്‍സ് സേവിംങ്‌സ് സ്‌ക്കീം (SCSS)
14. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ചാര്‍ജ്ജും
15. ന്യൂ പെന്‍ഷന്‍ സ്‌ക്കീം (NPS)
16. നബാര്‍ഡ് വിതരണം നടത്തുന്ന റൂറല്‍ ബോണ്ടുകള്‍
17. സുകന്യ സമൃദ്ധി എക്കൗണ്ട് (SSA)

പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പുകള്‍ക്ക് ഇളവ്

ഉയര്‍ന്ന നികുതി നിരക്ക് (30 ശതമാനം) ബാധകമായിട്ടുള്ളവരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം 20,000 രൂപയില്‍ താഴെയാണെങ്കില്‍ സെക്ഷന്‍ 80 ഉ പ്രകാരം പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പുകള്‍ക്കായി 5000 രൂപ കൂടി ചെലവഴിക്കാം. നികുതി ഇളവ് കാരണം ഇതുവഴി യ
ഥാര്‍ത്ഥത്തില്‍ 3500 രൂപയുടെ ചെലവ് മാത്രമേ നിങ്ങള്‍ക്കുണ്ടാകുകയുള്ളൂ. പക്ഷെ രണ്ട് വിഭാഗങ്ങളിലുമായുള്ള മൊത്തം ചെലവ് 25,000 രൂപയില്‍ കവിയാതിരുന്നാല്‍ മാത്രമേ നികുതി ഇളവ് ലഭ്യമാകൂകയുള്ളൂ. ആരോഗ്യ സമ്പന്നനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇത്തരം ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തണമോയെന്ന കാര്യത്തിലും സ്വയം തീരുമാനമെടുക്കുക.

സെക്ഷന്‍ 80D യിലൂടെ നേട്ടം കൊയ്യാന്‍

നികുതിദായകനും പങ്കാളിക്കും മക്കള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമായി അടക്കുന്ന തുകക്കാണ് സെക്ഷന്‍ 80 D യിലൂടെ നികുതി ഇളവ് ലഭിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഒരു സാമ്പത്തിക സഹായമായി തീരുമെന്ന് മാത്രമല്ല നികുതി ബാധ്യത കുറക്കാനും അതിടയാക്കും.

ആരോഗ്യ ഇന്‍ഷുറസ് പ്രീമിയത്തിനുള്ള ഇളവ് 15,000 രൂപയില്‍ നിന്നും 25,000 രൂപയായി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 20,000 രൂപയില്‍ നിന്നും 30,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. അനുവദനീയമായ ഈയൊരു പരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ 5000 രൂപയുടെ ആരോഗ്യ പരിശോധനകളും നടത്താവുന്നതാണ്. 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 30,000 രൂപ വരെയുള്ള മെഡിക്കല്‍ ചെലവുകള്‍ക്കും ഇതിലൂടെ ഇളവ് നേടാം. മെഡിക്ലെയിം പോളിസികള്‍ ഇല്ലാത്ത വളരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ ചെലവുകള്‍ ഉണ്ടായേക്കുമെന്നതിനാല്‍ അവര്‍ക്കിത് വളരെയേറെ സഹായകരമാകും.

സെക്ഷന്‍ 80 ഉ അനുസരിച്ച് നികുതി ഇളവ് നേടാന്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം അടച്ചാല്‍ മാത്രം പോര, മറിച്ച് പ്രസ്തുത പോളിസിയുടെ പ്രൊപ്പോസറും നിങ്ങള്‍ തന്നെയായിരിക്കണം. ഉദാഹരണമായി നിങ്ങളുടെ രക്ഷിതാക്കളുടെ പേരിലുള്ള മെഡിക്ലെയിം പോളിസിക്ക് നിങ്ങളാണ് പ്രീമിയം അടക്കുന്നതെങ്കിലും അതിന് നികുതി ഇളവ് ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വിവാഹിതയോ അവിവാഹിതയോ ആയ മകള്‍ക്കും രക്ഷിതാക്കളുടെ പ്രീമിയം അടച്ച് നികുതി ഇളവ് ക്ലെയിം ചെയ്യാം. ഇതിന് രക്ഷിതാക്കള്‍ മക്കളുടെ ആശ്രിതരായിരിക്കണമെന്നില്ല. നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിനായി രക്ഷിതാക്കളുടെ പേരിലുള്ള മെഡിക്ലെയിമുകള്‍ പുതുക്കുമ്പോള്‍ അതിലെ പ്രൊപ്പോസറുടെ പേര് മാറ്റുന്നതിനും സാധിക്കും.

രക്ഷിതാക്കളുടെ പോളിസിയുടെ പ്രൊപ്പോസര്‍ നിങ്ങളാകുമ്പോള്‍ പങ്കാളി പ്രൊപ്പോസറായിട്ടുള്ള പോളിസിയിലൂടെ നിങ്ങളെയും കുട്ടികളെയും കവര്‍ ചെയ്യാം. ഇതിലൂടെ നിങ്ങള്‍ക്കും പങ്കാളിക്കും 80 ഉ പ്രകാരം ക്ലെയിം നല്‍കാനാകും. ഒരു പോളിസിക്ക് ഒരു പ്രൊപ്പോസര്‍ മാത്രമേ പാടുള്ളൂവെന്നതാണ് നിയമം. അതിനാല്‍ നിങ്ങള്‍ 40,000 രൂപ പ്രീമിയം അടക്കുന്നുണ്ടെങ്കിലും അനുവദനീയമായ പരിധിക്ക് പുറത്തുള്ള 15,000 രൂപക്ക് നികുതി ഇളവ് നേടാനായി പങ്കാളിക്ക് കൂടി ക്ലെയിം നല്‍കാനാകില്ല. ദമ്പതിമാര്‍ രണ്ടുപേര്‍ക്കും നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിനായി നിലവിലുള്ള ഒരു ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയെ രണ്ടായി വിഭജിക്കുന്നത് പ്രീമിയം തുക ഉയര്‍ത്തുന്നതിനും ഫാമിലി പോളിസിയുടെ നേട്ടം ഇല്ലാതാക്കുന്നതിനും ഇടയാക്കും.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം പണമായി അടച്ചാലും സെക്ഷന്‍ 80 C അനുസരിച്ചുള്ള ഇളവുകള്‍ ക്ലെയിം ചെയ്യാനാകും. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ചെക്കായോ ഡി.ഡിയായോ ട്രാന്‍സ്ഫര്‍ മുഖേനയോ അടച്ചില്ലെങ്കില്‍ സെക്ഷന്‍ 80 D യിലെ ഇളവ് ലഭിക്കുകയില്ല.

വിപണിയിലെ നൂതന പോളിസികള്‍

ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചികില്‍സകള്‍ കവര്‍ ചെയ്യുന്ന ഉയര്‍ന്ന പ്രീമിയത്തോടു കൂടിയ ചില പോളിസികളും കമ്പനികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ ആശുപത്രിവാസം ആവശ്യമില്ലാത്ത ദന്ത ചികില്‍സ, പ്രസവ സംബന്ധമായ ചെലവുകള്‍, ലാബ് ടെസ്റ്റു
കള്‍, ഫാര്‍മസി ബില്ലുകള്‍ എന്നിവയൊക്കെ കവര്‍ ചെയ്യുന്ന പോളിസികളാണിവയൊക്കെ.
ആരോഗ്യ പരിരക്ഷക്കായി മെഡിക്ലെയിം പോളിസികളോട് അനുബന്ധിച്ച് ക്രിട്ടിക്കല്‍ ഇല്‍നെസ് കവറേജ് നേടാവുന്നതാണ്. ചികില്‍സാ ചെലവുകള്‍ക്ക് പുറമേ ഒരു നിശ്ചിത തുക പണമായി ലഭിക്കാനും ഇത് സഹായിക്കും. മെഡിക്ലെയിമുകളില്‍ ഒഴിവാക്കപ്പെട്ട ഘടകങ്ങള്‍ കവര്‍ ചെയ്യാനും കൂടാതെ തൊഴില്‍ നഷ്ടം, ലോസ് ഓഫ് പേ എന്നിവയാലുള്ള ചെലവുകള്‍ പരിഹരിക്കുന്നതിനും ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍ സഹായിക്കും. കാന്‍സര്‍, ഡെങ്കിപ്പനി തുടങ്ങിയ ഏതെങ്കിലും ഒരു ക്രിട്ടിക്കല്‍ ഇല്‍നെസിനെ മാത്രം കവര്‍ ചെയ്യുന്ന പ്രത്യേക പോളിസികളും വിപണിയിലുണ്ട്.

നിശ്ചിത കവറേജ്, സര്‍ജിക്കല്‍ കവറേജ് എന്നിവ മാത്രമുളളതും കൂടാതെ ഹോസ്പിറ്റല്‍ കാഷ് സൗകര്യമുള്ളതുമായ പോളിസികളെ ഒഴിവാക്കുന്നതാണ് നല്ലത്. പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസികള്‍ക്കായി അടക്കുന്ന പ്രീമിയത്തിന് 80 ഉ പ്രകാരം നികുതി ഇളവ് നേടാനാകില്ലെന്നതും നികുതിദായകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.   

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top