വൈദ്യുതി ഉപഭോഗമളക്കാന്‍ ഫോട്ടോമീറ്റര്‍ റീഡിംഗ്
ഫോട്ടോമീറ്റര്‍ റീഡിംഗ് പോലെയുള്ള സാങ്കേതികവിദ്യകള്‍ നടപ്പിലാക്കിയാല്‍ വൈദ്യുത മേഖലയില്‍ നമുക്കും മാതൃകയാകാം
facebook
FACEBOOK
EMAIL
photometer-is-an-instrument-that-measures-light-intensity

ജനോപകാരപ്രദമായ 'സ്മാര്‍ട്ട്' സേവനങ്ങളിലൂടെ നമ്മുടെ വൈദ്യുതി ബോര്‍ഡ് മുന്നേറുകയാണല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഒരുമയോടെ പ്രവര്‍ത്തിച്ച് 'ഒരുമ' എന്ന സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് പെരുമ നേടിയ ചരിത്രവും കേരള ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ട്. ഉപഭോക്താക്കളുടെ സൗകര്യത്തിനും ബോര്‍ഡിന്റെ കാര്യക്ഷമതയ്ക്കും പ്രയോജനപ്പെടുന്ന ഫോട്ടോമീറ്റര്‍ റീഡിംഗ് എന്ന സാങ്കേതികവിദ്യ കൂടി നടപ്പിലാക്കിയാല്‍ അത് വലിയ നേട്ടമാകും.

കൃത്യത കൂടും
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു മൊബീല്‍ ആപ്ലിക്കേഷനിലൂടെയാണ് അവിടെ ഫോട്ടോമീറ്റര്‍ റീഡിംഗ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. റീഡിംഗ് എടുക്കാന്‍ വരുന്നയാള്‍ അത് കടലാസിലെഴുതുന്നതിന് പകരം അതിന്റെ ഫോട്ടോ എടുത്ത് മൊബീല്‍ സംവിധാനത്തിലൂടെ ബോര്‍ഡിന്റെ സര്‍വറിലേക്ക് നേരിട്ടയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി മീറ്റര്‍ റീഡിംഗ് എഴുതുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തെറ്റുകള്‍ ഒഴിവാക്കപ്പെടുന്നു. വേഗതയും കൂടുന്നു. ഒരു ദിവസം ഒരാള്‍ക്ക് ആയിരം മീറ്റര്‍ റീഡിംഗ് വരെ എടുക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടത്രെ.

റീഡിംഗ്, മൊബീല്‍ സംവിധാനത്തിലൂടെതന്നെ ഉപഭോക്താവിന്റെ മൊബീല്‍ നമ്പറിലേക്കയച്ചു കൊടുത്താല്‍ കടലാസിന്റെ ഉപയോഗം ഒഴിവാക്കാം. കൈകൊണ്ടെഴുതുന്ന പല ബില്ലുകളിലും അക്കങ്ങള്‍ വ്യക്തമാകാറില്ലല്ലോ. മൊബീല്‍ ഫോണിലൂടെ തന്നെ മൊബീല്‍ ബാങ്കിംഗ് വഴി കറന്റ് ബില്‍ അടയ്ക്കലും നടക്കുമ്പോള്‍ ആകപ്പാടെ എല്ലാം ഒന്ന് 'സ്മാര്‍ട്ടായ' പ്രതീതി! ഓഫീസിലെ ക്യൂ നില്‍ക്കലും ചില്ലറയില്ലാത്ത ചില്ലറ പ്രശ്‌നങ്ങളും വൈദ്യുതി ഉപഭോഗത്തെപ്പറ്റിയുള്ള തര്‍ക്കങ്ങളും ഏറെക്കുറെ പൂര്‍ണമായി ഒഴിവാക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ക്ക് സാധിക്കും. പ്രത്യുല്‍പ്പാദനപരമല്ലാത്ത ഇത്തരം വയ്യാവേലികള്‍ ഇല്ലാതാകുന്നതോടെ ജീവനക്കാര്‍ക്ക് കാര്യക്ഷമമായ വൈദ്യുതിവിതരണത്തിലും ജനോപകാരപ്രദമായ ഊര്‍ജസൗഹൃദപദ്ധതികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാം. പരാതികളും വഴക്കും ഒഴിവാകുന്നതോടെ ഉപഭോക്തൃബന്ധവും മെച്ചപ്പെടും.

വലിയ പണച്ചെലവില്ലാത്ത ഇത്തരം സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നത് തുടര്‍ന്നാല്‍ വൈദ്യുതമേഖലയില്‍ ഒരു മാതൃക എന്ന പദവി കേരളത്തിന് എളുപ്പം നേടാവുന്നതേയുള്ളൂ. സാക്ഷരതയും മൊബീല്‍ഫോണ്‍ ലഭ്യതയും താരതമ്യേന കൂടുതലുള്ള കേരളത്തില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് വിജയസാധ്യതയും സ്വീകാര്യതയും കൂടുതലായിരിക്കും. മിടുക്ക് തെളിയിച്ച് നമ്മുടെ എന്‍ജിനീയര്‍മാര്‍ ശ്രമിച്ചാല്‍...

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top