പി.എഫ് തുക ഓണ്‍ലൈന്‍ വഴി പിന്‍വലിക്കാം നടപടിക്രമങ്ങള്‍ ഇങ്ങനെ
പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലവിക്കാന്‍ ഇനി സ്ഥാപനങ്ങളിലും പി എഫ് ഒഫീസുകളിലും കയറിയിറങ്ങേണ്ട
facebook
FACEBOOK
EMAIL
pf-payments-can-be-withdrawn-through-online

പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലവിക്കാന്‍ ഇനി സ്ഥാപനങ്ങളിലും പി.എഫ് ഒഫീസുകളിലും കയറിയിറങ്ങേണ്ട. വീട്ടിലിരുന്നു പി.എഫ് തുക പിന്‍വലിക്കാന്‍ എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണസജ്ജമായിക്കഴിഞ്ഞു. ഈ സംവിധാനത്തിലൂടെ പെന്‍ഷന്‍ തുക പിന്‍വലിക്കാനും കഴിയും. ഓണ്‍ലൈന്‍ സേവനം ലഭിക്കുന്നതിന് പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ..

1. പി.എഫില്‍ അംഗത്വമുളള വ്യക്തി യൂണിവേഴ്‌സല്‍ എക്കൗണ്ട് നമ്പറും(UAN) മൊബൈല്‍ നമ്പറും ആകിറ്റിവേറ്റ് ചെയ്യണം. 

2. അംഗത്തിന്റെ ആധാര്‍ വിവരങ്ങള്‍ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഡാറ്റാബേസുമായി ബന്ധിപ്പിക്കുക. യു.ഐ.ഡി.എ.ഐ യില്‍നിന്നുളള വണ്‍ ടൈം പാസ് വേര്‍ഡ് (OTP)ഉറപ്പാക്കുക. അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) വിവരങ്ങള്‍ പരിശോധിക്കാനാണിത്. 

3. മെമ്പറുടെ ബാങ്ക് എക്കൗണ്ടും ഐ.എഫ്.എസ്.സി കോഡും പ്രോവിഡന്റ് ഫണ്ടിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിക്കുക. 

4. അഞ്ചു വര്‍ഷത്തില്‍ താഴെയാണ് സര്‍വീസ് എങ്കില്‍ ഇപി.എഫ് ഡാറ്റാബേസുമായി പാന്‍ നമ്പറും ബന്ധിപ്പിക്കേണ്ടതുണ്ട്. 


ഇത്രയും കാര്യങ്ങള്‍ ഉറപ്പാക്കിയാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട രീതി ഇങ്ങനെ

യൂണിവേഴ്‌സല്‍ എക്കൗണ്ട് നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന്, 
Manage Tabല്‍ പോയി കെ.വൈ.സി സെലക്റ്റ് ചെയ്യുക. ശേഷം ആധാര്‍, പാന്‍, ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ പരിശോധിച്ച് ഉറപ്പ് വരുത്തുക. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയാല്‍ Online Services Tab സെലക്റ്റ് ചെയ്ത് ക്‌ളെയിം മെനുവില്‍ കഌക്ക് ചെയ്യുക. ക്‌ളെയിം സ്‌ക്രീനില്‍ നിങ്ങളുടെ അംഗത്വ വിവരങ്ങളും കെ.വൈ.സി വിവരങ്ങളും ഉണ്ടാകും. ഇതിനു താഴെ Proceed for online claim ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ക്‌ളെയിമിനുളള ഫോം കിട്ടും. ക്‌ളെയിം ഫോമില്‍ ഏത് തരം ക്‌ളെയിം ആണെന്ന് കാണിക്കുക. I want to apply for എന്നിതിനു കീഴിലായി പി.എഫ് പിന്‍വലിക്കലാണോ, പെന്‍ഷന്‍ പിന്‍വലിക്കലാണോ എന്ന് വ്യക്തമാക്കുക. ക്‌ളെയിം സെലക്റ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു വിശദമായ അപേക്ഷാ ഫോം നിങ്ങള്‍ക്ക് ലഭിക്കും. ഇത് പൂരിപ്പിച്ച ശേഷം ആധാര്‍ ഒ.ടി.പി ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കുക. സബ്മിഷന്‍ പൂര്‍ത്തിയായാല്‍ ട്രാക്ക് ക്‌ളെയിം സ്റ്റാറ്റസില്‍ പോയി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം. 

അപേക്ഷയില്‍ നല്‍കേണ്ട വിവരങ്ങളുടെ കാര്യത്തില്‍ സംശയമുളളവര്‍ ഇപി.എഫിന്റെ ഇ സേവാ പോര്‍ട്ടലുമായി ബന്ധപ്പെടേണ്ടതാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top