വ്യക്തിഗത വായ്പ: ശ്രദ്ധിച്ചാല്‍ അധിക ബാധ്യത ഒഴിവാക്കാം
വ്യക്തിഗത വായ്പകള്‍ സ്വീകരിക്കുന്നതിലൂടെ വരാനിടയുള്ള സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാന്‍ ചില മുന്‍കരുതലുകള്‍
facebook
FACEBOOK
EMAIL
personal-loan-finance

പുതിയ വീടു വെക്കാന്‍, വാഹനം വാങ്ങാന്‍ തുടങ്ങി ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരില്‍ അധികവും. വായ്പ എടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് അതിന്റെ തിരിച്ചടവും. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുമ്പ് മതിയായ ആലോചനയും ആസൂത്രണവും അനിവാര്യമാണ്. ഇപ്പോള്‍ വായ്പ ആവശ്യമുണ്ടോ, കൃത്യമായ തിരിച്ചടവു സാധ്യമാണോ എന്നൊക്കെ വിലയിരുത്തണം. കടം തീര്‍ക്കാനാവശ്യമായ ആസ്തിയോ, വരുമാനമോ ഉെ്യുങ്കില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്നതില്‍ തെറ്റില്ല. വായ്പയെടുക്കുന്നതിനു മുമ്പ് ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് പല അബദ്ധങ്ങളും അധിക ബാധ്യതകളും ഒഴിവാക്കാന്‍ സഹായിക്കും.

പലിശ നിരക്ക് പരിശോധിക്കുക
പലിശ നിരക്കു കുറയുന്നതിനനുസരിച്ച് ഓരോ മാസവും തിരിച്ചടക്കേ്യു തുകയും കുറയും. വ്യത്യസ്ത കാലാവധിയില്‍ തീര്‍ക്കാന്‍ കഴിയുന്ന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എവിടെയാണെന്ന് കണ്ടെത്തുക. സ്ഥിരമായ പലിശ നിരക്കുള്ളതും അല്ലാത്തതുമായ വായ്പകള്‍ ഉള്ളതിനാല്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് വേണം കെണ്ടെത്താന്‍.

സേവന നിരക്കുകളും കാലതാമസവും അറിഞ്ഞിരിക്കുക
തിരിച്ചടവു കാലാവധി അറിഞ്ഞിരിക്കുന്നതിനൊപ്പം വായ്പ ലഭ്യമാകാന്‍ വേണ്ടി വരുന്ന കാലയളവിനെ പറ്റിയും അറിഞ്ഞിരിക്കുക. പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ വിവിധ സേവനങ്ങള്‍ക്ക് ബാങ്ക് ഈടാക്കുന്ന ചാര്‍ജുകളെല്ലാം കൃത്യമായി മനസിലാക്കുക. കൂടാതെ നിങ്ങളുടെ പണം നഷ്ടപ്പെടുത്തുന്ന മൂല്യവര്‍ധിത സേവനങ്ങള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കാനാവശ്യപ്പെടുക. ഉദാഹരണത്തിന് അധിക ചാര്‍ജ് ഈടാക്കുന്ന ഇന്‍ഷുറന്‍സ്, ഡോക്യുമെന്റ് സ്്‌റ്റോറേജ് ഫെസിലിറ്റി, പ്രീ പെയ്‌മെന്റ് പെനാല്‍റ്റി വൈവര്‍ തുടങ്ങിയ സേവനങ്ങള്‍.

തിരിച്ചടവില്‍ മുടക്കം വരുത്താതിരിക്കുക
വായ്പയുടെ തിരിച്ചടവില്‍ മുടക്കം വരരുത് എന്നത് ഏറ്റവും പ്രധാനമാണ്. തിരിച്ചടവു മുടങ്ങിയാല്‍ ഈടാക്കുന്ന പിഴയും അധിക ചാര്‍ജുകളും ആദ്യം തന്നെ ചോദിച്ചു മനസിലാക്കുക.

നേരത്തേയുള്ള തിരിച്ചടവിനെ കുറിച്ച് അന്വേഷിക്കുക
നിങ്ങളുടെ കൈയില്‍ അരിയറായോ, ലോട്ടറിയായോ, സാലറി ഇന്‍ക്രിമെന്റായോ ഒക്കെ വന്നു ചേരുന്ന അധിക പണം വായ്പ തിരിച്ചടവിനായി ഉപയോഗിക്കാം. നേരത്തെയുളള തിരിച്ചടവ് അധിക ബാധ്യത കുറയ്ക്കുമെന്ന് മനസിലാക്കി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ കൃത്യമായി ചോദിച്ചറിയണം. വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ മുഴുവന്‍ രേഖകളും അവസാനം വരെ വായിച്ചു മനസിലാക്കുക എന്നതും വളരെ പ്രധാനമാണ്.

വിദഗ്‌ധോപദേശം തേടുക
നിങ്ങളുടെ വായ്പയുടെ സ്വഭാവം മനസിലാക്കി അനുയോജ്യമായ ഓഫറുകള്‍ തെരഞ്ഞടുക്കുക. ആവശ്യമെങ്കില്‍ ഈ രംഗത്ത് അറിവുള്ളവരുടെ വിദഗ്‌ധോപദേശം തേടാന്‍ മടിക്കരുത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top