നഷ്ടസാധ്യത അറിഞ്ഞ്, നിക്ഷേപം പ്ലാന്‍ ചെയ്യാം
ഏത് നിക്ഷേപ രീതിയിലും നഷ്ട സാധ്യതയുണ്ട്
facebook
FACEBOOK
EMAIL
personal-finance

പണം നിക്ഷേപിക്കുന്ന ഏതൊരാളുടെയും ഉള്ളില്‍ ഒരു ചിന്തയേ കാണൂ. പരമാവധി ലാഭം കിട്ടണം. ലാഭം ഏറെ കിട്ടാനിടയുള്ള നിക്ഷേപ രീതികളില്‍ നഷ്ടസാധ്യതയും ഏറെയായിരിക്കുമെന്ന കാര്യം ആരും ചിന്തിക്കാറില്ലെന്ന് മാത്രം. ഏത് നിക്ഷേപ രീതിയിലും നഷ്ട സാധ്യതയുണ്ട്. കുറഞ്ഞ ലാഭം ഉറപ്പാക്കുന്നതാണെങ്കില്‍ നഷ്ട സാധ്യത കുറവായിരിക്കും. ലാഭം കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ നഷ്ട സാധ്യതയും കൂടുതലായിരിക്കും. നിക്ഷേപം ആസൂത്രണം ചെയ്യുമ്പോള്‍ ഓരോ വ്യക്തിയും അവരവരുടെ നഷ്ടസാധ്യത അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

നഷ്ടസാധ്യത എങ്ങനെ നിശ്ചയിക്കും?
ഓരോ വ്യക്തിയുടെയും നഷ്ടസാധ്യത കണ്ടെത്താന്‍ ചില ഘടകങ്ങളുണ്ട്.
1പ്രായം: മറ്റ് ബാധ്യതകളൊന്നുമില്ലാത്ത, വരുമാനം മുഴുവന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലവിടുന്ന യുവതീയുവാക്കള്‍ക്ക് ഉയര്‍ന്ന നഷ്ടസാധ്യത താങ്ങാന്‍ സാധിക്കും. അതുകൊണ്ട് ഇവര്‍ക്ക് നഷ്ടസാധ്യതയേറെയുള്ള, ഉയര്‍ന്ന ലാഭം ലഭിക്കാനിടയുള്ള നിക്ഷേപമാര്‍ഗങ്ങള്‍ സധൈര്യം സ്വീകരിക്കാം.
2 ഉത്തരവാദിത്തം: ചിലര്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഇത്തരക്കാര്‍ക്ക് പ്രായം കുറവാണെന്ന കാരണത്താല്‍ മാത്രം ഉയര്‍ന്ന നഷ്ട സാധ്യതയുള്ള നിക്ഷേപ രീതികള്‍ സ്വീകരിക്കാന്‍ സാധിക്കില്ല.
3 നിക്ഷേപത്തിനായുള്ള നീക്കിയിരിപ്പ്: നിക്ഷേപം എപ്പോഴും ഒരു ലക്ഷ്യം മുന്നില്‍ കുള്ളതായിരിക്കണം. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ പ്രതിമാസം എത്ര തുക നിക്ഷേപിക്കണമെന്ന് കണ്ടെത്താനാകും. ഈ തുകയേക്കാള്‍ കൂടുതല്‍ മാസം തോറും നിക്ഷേപിക്കാനാവുമെങ്കില്‍ കുറച്ചൊക്കെ നഷ്ട സാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കാം. എന്നാല്‍ മതിയായ നിക്ഷേപ തുക കണ്ടെത്താന്‍ വിഷമിക്കുന്ന വ്യക്തിയാണെങ്കില്‍ നിക്ഷേപത്തിന് പരമാവധി സംരംക്ഷണം ലഭിക്കുന്ന, നഷ്ട സാധ്യത കുറഞ്ഞ രീതികള്‍ സ്വീകരിക്കുന്നതാകും ഉചിതം.
4 ബാധ്യത: വരുമാനത്തിന്റെ നല്ലൊരു പങ്കും വായ്പകള്‍ തിരിച്ചടയ്ക്കാനും മറ്റു കടങ്ങള്‍ വീട്ടാനുമൊക്കെ ചെലവിടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ട സാധ്യത താങ്ങാനാകില്ല. ഇത്തരക്കാരും സുരക്ഷിത നിക്ഷേപ രീതികള്‍ സ്വീകരിക്കുക.
5 വിരമിക്കല്‍ പ്രായം: ജോലിയില്‍ നിന്ന് വിരമിക്കാന്‍ ഏറെ കാലമില്ലാത്തവര്‍ ഉയര്‍ന്ന നഷ്ടസാധ്യതയുള്ള നിക്ഷേപ മേഖലകള്‍ ഒഴിവാക്കുന്നതാകും നല്ലത്. കുറഞ്ഞ നഷ്ട സാധ്യതയുള്ളതും കൃത്യമായ ഇടവേളയില്‍ പലിശ/ലാഭ വിഹിതയിനത്തില്‍ പണം കിട്ടുന്നതോ ആയ നിക്ഷേപ പദ്ധതികളാണ് ഇത്തരക്കാര്‍ക്ക് കൂടുതല്‍ യോജിക്കുക. നിക്ഷേപമാര്‍ഗം തെരഞ്ഞെടുക്കുമ്പോള്‍
ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ നിക്ഷേപ രീതികളില്‍ ലാഭ സാധ്യതയ്‌ക്കൊപ്പം നഷ്ട സാധ്യതയുമേറെയാണ്. എന്നാല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫ്, റക്കറിംഗ് നിക്ഷേപങ്ങള്‍, എന്‍ഡോവ്‌മെന്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍, മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് പദ്ധതികള്‍ എന്നിവ നഷ്ട സാധ്യത വളറെ കുറവ് മാത്രം താങ്ങാവുന്നവര്‍ക്ക് യോജിച്ച മാര്‍ഗങ്ങളാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top