നികുതി കുറയ്ക്കാന്‍ ശ്രദ്ധിക്കാം ചിലകാര്യങ്ങൾ
ശമ്പളത്തിലെ വിവിധ ഘടകങ്ങളെ നികുതി ഇളവിനായി ക്രമപ്പെടുത്താം
facebook
FACEBOOK
EMAIL
personal-finance-tax-salary

ശമ്പളത്തെ കൃത്യമായി ക്രമീകരിക്കുന്നതിലൂടെ നികുതിയിലെ ഇളവുകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതാണ്. ശമ്പളത്തിലെ വിവിധ ഘടകങ്ങളെ എങ്ങനെ നികുതി ഇളവിനായി ക്രമപ്പെടുത്താം എന്ന് പരിശോധിക്കാം.

അടിസ്ഥാന ശമ്പളം: നിങ്ങളുടെ വരുമാനം കണക്കാക്കുമ്പോള്‍ ശമ്പളത്തില്‍ നിന്നുള്ള വരുമാനമാണ് പ്രമുഖമായി കണക്കാക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന വേതനത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ വിഹിതം കുറഞ്ഞിരിക്കുന്നത് നികുതി കുറയ്ക്കാന്‍ ഉപകരിക്കും. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളിലും കുറവു വരുന്നതിന് ഇത് ഇടയാക്കിയേക്കാം എന്നതു കൂടി പരിഗണിക്കേണ്ടതാണ്.

വാടക അലവന്‍സ്: താമസ സൗകര്യത്തിനുള്ള വാടക അലവന്‍സ് നിങ്ങള്‍ക്ക് സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്നുെങ്കില്‍ അതിന് നികുതിയിളവ് ഉണ്ട്. നിങ്ങള്‍ വാടകക്കാരനായി തുടരുന്ന കാലത്തോളം ഈ ഇളവ് ഉണ്ടാകും. വാടക നല്‍കുന്നതിന്റെ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച് നിങ്ങള്‍ക്ക് ഈ ആനുകൂല്യം കരസ്ഥമാക്കാം. 3000 രൂപ വരെ വാടക അലവന്‍സ് ലഭിക്കുന്നവര്‍ തൊഴില്‍ദാതാവിന് രേഖകള്‍ നല്‍കണമെന്നില്ല. വാടക അലവന്‍സ് പരിധിക്കു പുറത്തെ ഉയര്‍ന്ന വാടകയാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ കമ്പനിയില്‍ നിന്നും താമസ സൗകര്യം സ്വന്തമാക്കുന്നതായിരിക്കും നല്ലത്. സേവനാനന്തരം ലഭിക്കുന്ന ആനുകൂല്യം എന്ന നിലയില്‍ കണക്കാക്കി ഇതിന് നികുതി നല്‍കേണ്ടി വരും. പക്ഷേ, നികുതിയിളവ് മുഴുവനായി ലഭിക്കാത്ത വാടക അലവന്‍സിനേക്കാള്‍ ഗുണകരമായിരിക്കും ഇത്.

ലീവ്, യാത്രാ ബത്തകള്‍: അവധിയെടുത്ത് കുടുംബത്തോടൊപ്പം യാത്ര പോകും മുമ്പ് അതിലൂടെ ലഭിക്കുന്ന നികുതിയിളവുകള്‍ കൂടി തിരിച്ചറിയുക. നിങ്ങള്‍ക്കുള്ള ലീവ്, യാത്രാ ബത്തയുടെ പരിധി അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭിച്ച യാത്രാ ബത്ത എന്നിവയില്‍ ഏതാണോ കുറവ് അതിന്റെ അടിസ്ഥാനത്തിലാകും നികുതിയിളവ് ലഭിക്കുക. 

വിദ്യാഭ്യാസ അലവന്‍സ്: നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപനത്തില്‍ നിന്ന് അലവന്‍സ് ലഭിക്കുന്നുെങ്കില്‍ അതും നികുതിയിളവ് സ്വന്തമാക്കുന്നതിനുള്ള മാര്‍ഗമാണ്. മാസം നൂറു രൂപ വരെ പരമാവധി രണ്ടു കുട്ടികള്‍ക്ക് നല്‍കുന്ന അലവന്‍സിനാണ് ആനുകൂല്യം ലഭിക്കുക. മക്കള്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നതെങ്കില്‍ മാസം മൂന്നൂറു രൂപ വരെയാണ് പരിധി. അതു രണ്ടു കുട്ടികള്‍ക്കാണ് ലഭിക്കുക. 

ഭക്ഷണ അലവന്‍സ്: ഓഫീസില്‍ നിന്ന് ഭക്ഷണച്ചെലവിനായി നിങ്ങള്‍ക്കു ലഭിക്കുന്ന അലവന്‍സ് അല്ലെങ്കില്‍ ഫുഡ് കൂപ്പണിന് നികുതിയിളവുണ്ട്. ഒരുമാസം ഓഫീസ് സമയത്ത് കഴിക്കുന്ന 2500 രൂപ വരെയുള്ള ഭക്ഷണം ഇത്തരത്തില്‍ നികുതിയിളവിനായി പ്രയോജനപ്പെടുത്താം.

മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ്: നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ചികില്‍സാ ചെലവുകള്‍ക്ക് മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റിലൂടെ നികുതിയിളവ് സ്വന്തമാക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 15,000 രൂപ വരെയുള്ള മെഡിക്കല്‍ ചെലവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. നിങ്ങളുടെ എംപ്ലോയര്‍ക്ക് രേഖകള്‍ സഹിതമാണ് റീ ഇംപേഴ്‌സ്‌മെന്റിന്റെ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അതുപോലെ നിങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം സ്ഥാപനം അടയ്ക്കുകയോ റീ ഇംപേഴ്‌സ് ചെയ്യുകയോ ചെയ്താലും നികുതിയില്‍ നിന്ന് ഒഴിവാകും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top