ചിട്ടിയില്‍ ചേരുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
ചിട്ടിക്കമ്പനികളുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കുക
facebook
FACEBOOK
EMAIL
personal-finance-save-money

ശരാശരി മലയാളിയുടെ നിക്ഷേപം തുടങ്ങുന്നത് ചിട്ടിയില്‍ നിന്നാണ്. നിത്യജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കുള്ള സാധാരണക്കാരുടെ അത്താണിയും ചിട്ടി തന്നെ.

ചിട്ടിയില്‍ ചേരുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ചിട്ടിക്കമ്പനി എത്രകാലമായി പ്രവര്‍ത്തിക്കുന്നു എന്ന് നോക്കുക. ആരാണ് ചെയര്‍മാനും ഡയറക്റ്റര്‍മാരും എന്നും ഇവരുടെ സമൂഹത്തിലെ സ്ഥാനം എന്ത് എന്നും പരിശോധിക്കുക.
. പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക്, പാര്‍ട്ട്ണര്‍ഷിപ്പ്, സോള്‍ ഓണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളില്‍ ഏതിനം സ്ഥാപനമാണെന്ന് നോക്കുക. സോള്‍ ഓണര്‍ഷിപ്പ് ആണെങ്കില്‍ റിസ്‌ക് കൂടും. കാരണം പണം മറ്റ് മേഖലകളില്‍ ചെലവഴിക്കാനുള്ള സാധ്യതയുണ്ട്.
. ചിട്ടിയില്‍ ആകെ എത്ര വരിക്കാരുണ്ട് എന്ന് നോക്കുക. ഇതിന്റെ കൃത്യം എണ്ണം പറയാത്ത ചിട്ടിക്കമ്പനികളില്‍ ചേരാതിരിക്കുന്നതാകും നല്ലത്. മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഉണ്ടോ എന്നും പരിശോധിക്കുക.
. കേരള ചിട്ടി ആക്റ്റ് അനുസരിച്ച് 30 ശതമാനം കിഴിവിനേ വിളിക്കാന്‍ പാടുള്ളൂ. നിങ്ങള്‍ ചേരാന്‍ പോകുന്ന ചിട്ടിയില്‍ എത്ര കിഴിവിനാണ് വിളിക്കുന്നത് എന്ന് പരിശോധിക്കുക. അതോടൊപ്പം ചില ചിട്ടികള്‍ ചിട്ടി വിളിച്ചെടുത്തവര്‍ക്ക് ഡിവിഡന്റ് നല്‍കാറില്ല. അതുകൊണ്ട് ഡിവിഡന്റ് സമമായി വീതിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
. ചിട്ടിക്കമ്പനികളുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കുക. ഇവര്‍ വാക്ക് പാലിക്കുന്നുണ്ടോ, ഇടപാടുകളില്‍ സുതാര്യതയുണ്ടോ എന്നും നോക്കുക.
ചിട്ടിയുടെ കിഴിവ് എത്രയെന്ന് അറിയാനും ലേലം/നറുക്ക് എന്നിവയില്‍ പങ്കെടുക്കാനുമുള്ള അവകാശം എല്ലാ വരിക്കാര്‍ക്കും ഒരുപോലെയാണ്. നിങ്ങള്‍ ചേരാന്‍ ഉദ്ദേശിക്കുന്ന ചിട്ടിക്കമ്പനി ഇക്കാര്യങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ടോ എന്നും നോക്കുക.
. കൂടുതല്‍ പേര്‍ ചേര്‍ന്നാണ് ചിട്ടി നടത്തുന്നതെങ്കില്‍ അവര്‍ ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളാണോ എന്ന് പരിശോധിക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
1
grin
50%
1
angry
50%
 
Back to Top