Dec 04, 2017
'ബിസിനസ് ഒരു മലകയറ്റമാണ്'
ബിസിനസിനെക്കുറിച്ചുള്ള പല ധാരണകളെയും തിരുത്തിയ സംരംഭമാണ് പെപ്പര്‍ഫ്രൈ ഫര്‍ണിച്ചറുമായി ഒരു ബന്ധവുമില്ലാത്ത പേരില്‍ തുടങ്ങി ബിസിനസ് ഇന്ന് ഇന്ത്യയിലെ ഒന്നാമത്തെ ഓണ്‍ലൈന്‍ ഹോം സ്റ്റോര്‍ ആയിമാറിയത് വെറും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളിലാണ്.
facebook
FACEBOOK
EMAIL
pepperfry-indias-largest-online-furniture-hub

ബിസിനസിനെക്കുറിച്ചുള്ള പല ധാരണകളെയും തിരുത്തിയ സംരംഭമാണ് പെപ്പര്‍ഫ്രൈ. ഫര്‍ണിച്ചറുമായി ഒരു ബന്ധവുമില്ലാത്ത പേരില്‍ തുടങ്ങി ബിസിനസ് മേഖലയ്ക്ക് തീരെ പരിചയമില്ലാതിരുന്ന വ്യത്യസ്തമായ ഒട്ടേറെ ആശയങ്ങള്‍ നടപ്പിലാക്കിയ ഈ ന്യു ഏജ് കമ്പനി ഇന്ന് ഇന്ത്യയിലെ ഒന്നാമത്തെ ഓണ്‍ലൈന്‍ ഹോം സ്റ്റോര്‍ ആയിമാറിയത് വെറും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളിലാണ്.

ഒരു ബിസിനസ് സ്‌കൂളിലും പഠിപ്പിക്കാത്ത ചില കാര്യങ്ങളാണ് അംബരീഷ് മൂര്‍ത്തിയെയും പങ്കാളിയായ ആശിഷ് ഷായെയും ഈ വിജയത്തിലെത്തിച്ചത്. അംബരീഷിന്റെ വാക്കുകളില്‍, 'എന്ത് ചെയ്താലും അത് വ്യത്യസ്തമാകണം എന്നത് ഞങ്ങളുടെ ഒരു പോളിസി ആയിരുന്നു.'

പെപ്പര്‍ഫ്രൈ എന്ന പേര് കണ്ടെത്തിയതും അങ്ങനെ. തികച്ചും ഇ ന്ത്യന്‍, മായമില്ലാത്തത്. വറുക്കുമ്പോള്‍ രുചി കൂടുന്ന കുരുമുളകിനെയാണ് അംബരീഷും കൂട്ടുകാരനും തെരഞ്ഞെടുത്തത്.

ഒഴിവുസമയം മലകയറ്റത്തിനായി മാറ്റിവെക്കുന്ന അംബരീഷ് ബിസിനസിലെ ഓരോ ഘട്ടത്തിന് വേണ്ടി തയാറെടുത്തതും സാഹസികമായ ഒരു ട്രക്കിംഗിന് വേണ്ട മുന്നൊരുക്കം പോലെ തന്നെയായിരുന്നു. ഒരു സംരംഭം ഏറ്റവും മികച്ചതാക്കാന്‍ ഈ നാല്‍പ്പത്തിമൂന്നു വയസുകാരന്‍ നല്‍കുന്ന ഉപദേശങ്ങളും ഒരു വന്‍മല കയറാനുള്ള 'യൂസേഴ്‌സ് മാന്വലിലെ' നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമാണ്.

• ഒരു മികച്ച പാര്‍ട്ട്ണറെ കണ്ടെത്തുക. കൂടെ നടക്കാനും ചെറിയ വിജയങ്ങള്‍ ആഘോഷിക്കാനും വിഷമങ്ങള്‍ പങ്കിടാനും കഴിയുന്ന ഒരു പങ്കാളി വേണം ബിസിനസില്‍.

• എത്ര വലിയ നേട്ടത്തിന്റെയും തുടക്കം ഒരു ചെറിയ തീരുമാനം ആണ്. വളരെ മിടുക്കരായ, പാഷന്‍ ഉള്ള, കൂടുതല്‍ മികവിനുവേണ്ടി കഷ്ടപ്പെടാന്‍ തയ്യാറായ ആളുകള്‍ക്കൊപ്പം ജോലി ചെയ്യണം എന്നായിരുന്നു ഞങ്ങള്‍ എടുത്ത
തീരുമാനം.


• തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികം. അത് എത്രയും പെട്ടെന്ന് ശരിയാക്കുക എന്നതാണ് പ്രധാനം. ലോജിസ്റ്റിക്‌സില്‍ ഞങ്ങളുടെ പല ആശയങ്ങളും ആദ്യം പാളിപ്പോയി, പക്ഷേ, വളരെ പെട്ടെന്ന് അവ പരിഹരിക്കാനും കഴിഞ്ഞു.

• പലപ്പോഴും താഴേക്ക് വന്നിട്ടേ മുകളിലേക്ക് പോകാന്‍ കഴിയൂ. ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഞങ്ങളുടെ ബിസിനസിന്റെ 25 ശതമാനമായിരുന്നു. അത് പൂര്‍ണമായും വേണ്ടെന്നു വച്ചിട്ടാണ് ഞങ്ങള്‍ ഹോം പ്രൊഡക്റ്റുകളില്‍ മാത്രമായി ബിസിനസ് കേന്ദ്രീകരിച്ചത്.

• ടീമിലെ അംഗങ്ങള്‍ ഒപ്പമെത്താന്‍ കാത്തുനില്‍ക്കുക. കൃത്യമായ ആശയവിനിമയത്തിലൂടെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിയണം.

• പ്രതീക്ഷിക്കാത്ത ഒരുപാട് പ്രതിസന്ധികള്‍ പലപ്പോഴും വഴിയിലുണ്ടാകും എന്ന ചിന്ത വേണം.

• ഏറ്റവും ഉയരത്തിലെത്താന്‍ ഇടയ്ക്ക് നിങ്ങളുടെ സ്ട്രാറ്റജികള്‍ മാറ്റേണ്ടത് ആവശ്യമായി വരും.

• ലീഡര്‍ഷിപ്പ് ഒരിക്കലും അവസാനിക്കാത്ത ചുമതലയാണ്. ഒരു കുന്നിനു മുകളിലെത്തുമ്പോള്‍ അടുത്തത്

• മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നതുപോലെ. എത്ര കഷ്ടപ്പെടുകയാണെങ്കിലും ചെറിയ വിജയങ്ങള്‍ ആഘോഷിക്കാന്‍ സമയം കണ്ടെത്തുക

• ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരം. അതില്‍ കുറഞ്ഞതൊന്നിലും തൃപ്തിപ്പെടാതിരിക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
50%
0
smile
0%
0
neutral
0%
1
grin
50%
0
angry
0%
 
Back to Top