റിയല്‍ എസ്റ്റേറ്റിലെ പിഇ ഇന്‍വെസ്റ്റ്‌മെന്റ് പത്തു മടങ്ങ് വര്‍ദ്ധിച്ചു
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പ്രൈവറ്റ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഈ വര്‍ഷം നാല് ബില്യണ്‍ ഡോറളിലെത്തുമെന്ന് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ
facebook
FACEBOOK
EMAIL
pe-investment-in-real-estate-has-increased-by-ten-fold

റിയല്‍ എസ്റ്റേറ്റിലെ പിഇ ഇന്‍വെസ്റ്റ്‌മെന്റ് പത്തു മടങ്ങ് വര്‍ദ്ധിച്ചു 

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പ്രൈവറ്റ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഈ വര്‍ഷം നാല് ബില്യണ്‍ ഡോറളിലെത്തുമെന്ന് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ. 2010 ന് ശേഷം ഇതാദ്യമായാണ് പിഇ ഇന്‍വെസ്റ്റ്‌മെന്റ് ഇത്രയും ഉയര്‍ന്ന തോതില്‍ എത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളുടെ ഫലമായിട്ടാണ് നിക്ഷേപത്തില്‍ വര്‍ദ്ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളില്‍നിന്നുള്ള നിക്ഷേപങ്ങള്‍ 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഏതാണ്ട് പൂര്‍ണമായി അവസാനിച്ച സ്ഥിതിയായിരുന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയ ചെറിയ പരിഷ്‌ക്കാരങ്ങള്‍ ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

റിയല്‍ എസ്റ്റേറ്റിലെ പിഇ ഇന്‍വെസ്റ്റ്‌മെന്റിന്റെ 56.4 ശതമാനവും ലഭിച്ചത് ഡിഎല്‍എഫിനാണ്. സിംഗപ്പൂരിലെ ജിഐസി നടത്തിയ പിഇ നിക്ഷേപത്തിലൂടെ ഡിഎല്‍എഫ് നേടിയത് 13000 കോടി രൂപയാണ്. 

2011 നും 14നും ഇടയ്ക്ക് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ലഭിച്ച ശരാശരി നിക്ഷേപം 2.1 ബില്യണ്‍ ഡോളറാണ്. 2015 സെപ്തംബര്‍ പകുതിയോടെ ഇത് 57 ശതമാനം വര്‍ദ്ധിച്ച് 3.3 ബില്യണ്‍ ഡോളറായി. 2017 ആയപ്പോള്‍ ഇത് പത്ത് മടങ്ങ് വര്‍ദ്ധിച്ച് 246 മില്യണ്‍ ഡോളറില്‍ എത്തി.

മുന്‍കാലഘട്ടങ്ങളില്‍ പാര്‍പ്പിട പദ്ധതികള്‍ക്കാണ് നിക്ഷേപങ്ങള്‍ ഒഴുകി എത്തിയിരുന്നതെങ്കില്‍ മാറിയ വിപണി സാഹചര്യങ്ങളില്‍ ഓഫീസ് സമുച്ചയങ്ങളിലേക്കാണ് നിക്ഷേപങ്ങള്‍ കൂടുതലായി എത്തുന്നത്. പിഇ ഇന്‍വെസ്റ്റ്‌മെന്റിന്റെ 66 ശതമാനവും എത്തിയിരിക്കുന്നത് ഓഫീസ് കെട്ടിടങ്ങളിലേക്കാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top