പേടിഎമ്മിന്റെ ഇകൊമേഴ്‌സ് സ്ഥാപനം പേടിഎം മാള്‍ കോടികളുടെ നഷ്ടത്തില്‍
പേടിഎമ്മിന്റെ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് പേടിഎം മാള്‍ 13 കോടി രൂപയുടെ നഷ്ടത്തില്‍
facebook
FACEBOOK
EMAIL
paytm-e-commerce-paytm-mall-under-crisis
പേടിഎമ്മിന്റെ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് പേടിഎം മാള്‍ 13.63 കോടി രൂപയുടെ നഷ്ടത്തില്‍. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പേടിഎം സമര്‍പ്പിച്ച വാര്‍ഷിക കണക്കിലാണ് കോടികളുടെ നഷ്ടക്കണക്കുള്ളത്. വണ്‍97 ന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് പേടിഎം പെയ്‌ന്റെ്‌സ് ആപ്പും പേടിഎം മാളും. ആഗോള ഭീമനായ ആലിബാബയുടെ സാമ്പത്തിക പിന്തുണയുള്ള പേടിഎം 2016 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലാണ് ഏഴു കോടി രൂപ വരുമാനവും 13 കോടി രൂപ നഷ്ടവും രേഖപ്പെടുത്തിയത്. 
 
കഴിഞ്ഞ ആറു മാസമായി പേടിഎം മാള്‍ അഗ്രസീവായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ആമസോണ്‍, ഫ്ശിപ്പ്കാര്‍ട്ട് എന്നിവര്‍ക്ക് മാത്രമുണ്ടായിരുന്ന സീസണല്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലേക്ക് കോടികള്‍ ഒഴുക്കിയാണ് പേടിഎം മാള്‍ കടന്നു വന്നത്. 500 കോടി രൂപയുടെ ക്യാഷ്ബാക്ക് ഓഫറായിരുന്നു പേടിഎം മാള്‍ പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടത്തിലെ നഷ്ടം കണക്കാക്കുന്നില്ലെന്നും കമ്പനിക്കുള്ളത് ലോങ് ടേം ലക്ഷ്യങ്ങളാണെന്നുമാണ് പേടിഎം വക്താവ് ലൈവ് മിന്റിന് അയച്ച ഇമെയില്‍ പ്രതികരണത്തില്‍ പറഞ്ഞത്. 
 
ആലിബാബയില്‍നിന്ന് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചതിന് ശേഷമാണ് പേടിഎം ഇകൊമേഴ്‌സ് രംഗത്തേക്ക് കടന്നതും വ്യാപകമായി മാര്‍ക്കറ്റിംഗ് നടത്തിയതും. പേടിഎം മാളിലൂടെ പേടിഎം ഉപയോഗിച്ച് നടത്തുന്ന പെയ്‌മെന്റുകള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടും ക്യാഷ് ബാക്ക് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സെയില്‍സിലൂടെ നഷ്ടം നികത്തി ലാഭത്തിലേക്ക് കടക്കുക എന്നതാണ് കമ്പനിയുടെ വിപണി തന്ത്രം.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top