Feb 01, 2018
സംരംഭകത്വത്തിന് ഊര്‍ജം പകര്‍ന്ന് തകര്‍പ്പന്‍ കൂട്ടായ്മകള്‍
ബിസിനസ് നെറ്റ്‌വര്‍ക്കിനായുള്ള ഈ ആഗോള സംഘടനയ്ക്ക് ഇപ്പോള്‍ കേരളത്തിലും ചാപ്റ്ററുകളുണ്ട് പരസ്പരം സഹായിക്കാനും, പിന്തുണയ്ക്കാനും ബിസിനസ് വളര്‍ത്താനും വേണ്ടിയുള്ള ഒരു പ്രൊഫഷണല്‍ പ്ലാറ്റ് ഫോം ആണിത്.
facebook
FACEBOOK
EMAIL
organizations-for-improving-the-business-eco-system

ബിസിനസ് നെറ്റ്‌വര്‍ക്കിനായുള്ള ഈ ആഗോള സംഘടനയ്ക്ക് ഇപ്പോള്‍ കേരളത്തിലും ചാപ്റ്ററുകളുണ്ട്. പരസ്പരം സഹായിക്കാനും, പിന്തുണയ്ക്കാനും ബിസിനസ് വളര്‍ത്താനും വേണ്ടിയുള്ള ഒരു പ്രൊഫഷണല്‍ പ്ലാറ്റ് ഫോം ആണിത്. ഫണ്ടുകള്‍ നല്‍കിയല്ല സഹായിക്കുന്നത് എന്നതാണ് പ്രധാന വ്യത്യാസം. അംഗങ്ങള്‍ക്ക് ഈ ഗ്രൂപ്പിലൂടെ ലഭിക്കുന്ന കോണ്ടാക്റ്റുകളും റെഫറലുകളുമാണ് ബിസിനസ് അടുത്ത ലെവലിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നത്. ബിഎന്‍ഐയില്‍ ചേര്‍ന്ന ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അംഗങ്ങള്‍ നല്‍കിയ റഫറന്‍സുകള്‍ വഴി ഒരു കോടിയിലേറെ രൂപയുടെ ബിസിനസ് നേടിയ സംരംഭകര്‍ ധാരാളം.

കൊച്ചിയിലും കോയമ്പത്തൂരിലും മാത്രമല്ല, ഇന്ത്യയിലുടനീളവും അമേരിക്ക, യൂറോപ്പ് തുടങ്ങി ദുബായിലും വിയറ്റ്‌നാമിലും വരെ ബിസിനസ് ആവശ്യങ്ങള്‍ക്ക് സഹായിക്കാന്‍ ആളുണ്ടാകും എന്നതാണ് ഈ സംഘടനയുടെ പ്രത്യേകത. ഇതോടൊപ്പം ലീഡര്‍ഷിപ്പ് കഴിവുകള്‍ മികച്ചതാക്കാന്‍ ട്രെയ്‌നിംഗ്
പ്രോഗ്രാമുകളും ബിഎന്‍ഐ നടത്തുന്നുണ്ട്. ഒരു സംരംഭകന്റെ സമ്പൂര്‍ണ്ണമായ വികസനമാണ് ഈ കൂട്ടായ്മയിലൂടെ സാധ്യമാകുന്നത്.

ഇന്ത്യയില്‍ 48 നഗരങ്ങളിലായി 390 ചാപ്റ്ററുകളുള്ള ബിഎന്‍ഐ ഈ വര്‍ഷം തൃശൂരിലും പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ ബിഎന്‍ഐയുടെ ഒട്ടേറെ ചാപ്റ്ററുകളുണ്ട്. എല്ലാ ആഴ്ചയും മീറ്റിംഗ് ഉണ്ടാകും. മീറ്റിംഗുകളില്‍ കൃത്യമായ സാന്നിധ്യം വേണം. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് അംഗങ്ങള്‍ക്ക് പ്രസന്റേഷന്‍ നടത്താനും റെഫറലുകള്‍ നേടാനും അവസരം ലഭിക്കും.

എങ്ങനെ പങ്കെടുക്കാം?
https://www.bni.com, http://bni-cochin.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഒരു വീക്കിലി മീറ്റിംഗില്‍ ഗസ്റ്റായി പങ്കെടുക്കാം. നെറ്റ്‌വര്‍ക്കിംഗ് രീതികളും സാധ്യതകളും മനസിലാക്കിയ ശേഷം അംഗമാകാനുള്ള നടപടികളിലേക്ക് കടക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top