May 05, 2018
ഒപ്പോയുടെ പുതുക്കിയ എ83 2018 എത്തി
ഒപ്പോയുടെ എന്‍ട്രി ലെവല്‍ ക്യാമറാ ഫോണായ എ83 യുടെ പുതുക്കിയ ഒപ്പോ എ 83 2018 വിപണിയിലെത്തി
facebook
FACEBOOK
EMAIL
oppo-new-model-a83-launches-in-india

 ഒപ്പോയുടെ എന്‍ട്രി ലെവല്‍ ക്യാമറാ ഫോണായ എ83 യുടെ പുതുക്കിയ ഒപ്പോ എ 83 2018 വിപണിയിലെത്തി. 4 ജി.ബി റാം, 64 ജി.ബി റോം എന്നിവയടക്കം കൂടുതല്‍ വേഗമേറിയ പ്രകടനം കാഴ്ച വെയ്ക്കാന്‍ പര്യാപ്തമായ എ 83 2018 പതിപ്പ് സ്വര്‍ണ നിറത്തോടൊപ്പം യുവാക്കളെ സംതൃപ്തിപ്പെടുത്തുന്ന നീലനിറത്തില്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്.

ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും ഒപ്പോയുടെ നിര്‍മിത ബുദ്ധിയായ ബ്യൂട്ടി റകഗ്‌നിഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3180 എം.എ.എച്ച്. (4 ജി.ബി.) ബാറ്ററിയുള്ള എ83 2018 ന്റെ വില 15,990 രൂപയാണ്.

 

 

 

 

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേയി.എം എന്നിവിടങ്ങളിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്. രണ്ടു നാനോസിം കാര്‍ഡ് സ്ലോട്ടുകളും ടി.എഫ്. സ്ലോട്ടും അടക്കം മൂന്നു കാര്‍ഡ് സ്ലോട്ടുകളാണ് ഇതിലുള്ളത്. ഇതോടൊപ്പം ഫോണിന്റെ മെമ്മറി 256 ജി.ബിആയി ഉയര്‍ത്തിയിട്ടുമുണ്ട്. ഒരു സെക്കന്റില്‍ ആറു മുതല്‍ ഏഴു വരെ സാധാരണ ചിത്രങ്ങള്‍ പങ്കു വെക്കാനാവുന്ന ഒ ഷെയര്‍ സംവിധാനവും ഇതിലുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top