Jan 17, 2018
കരുത്തുള്ളവ മാത്രം അതിജീവിക്കും
കേരളത്തില്‍ ഇനി വന്‍കിട ഫാക്റ്ററികളോ വ്യവസായ പ്ലാന്റുകളോ സ്ഥാപിക്കുന്നത് എളുപ്പമോ പ്രായോഗികമോ അല്ല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സ്ഥാപക ചെയര്‍മാന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്
facebook
FACEBOOK
EMAIL
only-the-strong-one-will-survive-kochouseph-chittilappilly

കേരളത്തിന്റെ ബിസിനസ് മേഖലയിലെ സുപ്രധാനമായ നാളുകളായിരുന്നു കഴിഞ്ഞ 30 വര്‍ഷം. ഇക്കാലഘട്ടത്തില്‍ ഞാന്‍ ശ്രദ്ധിച്ച പ്രധാന മാറ്റം കെട്ടുവള്ളങ്ങളുടെ മാറിയ മുഖമാണ്. ചരക്കുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ഇവ ഇപ്പോള്‍ ഹൗസ് ബോട്ടുകളായി. ഒരാളുടെ ചിന്തയില്‍ ഉദിച്ച ആശയം കേരള ടൂറിസത്തിന്റെ ഐക്കണ്‍ 

പോലുമായി. കേരള ടൂറിസത്തിന് ഇത്രയധികം സംഭാവന ചെയ്ത മറ്റൊരു കണ്ടെത്തലില്ലെന്നു പറയാം. കാശ്മീരില്‍ മാത്രമാണ് ഹൗസ് ബോട്ടുകള്‍ക്ക് സമാനമായവ കണ്ടതെങ്കിലും അവ കേരളത്തിലേതുപോലെയല്ല. എവിടെയെങ്കിലും ഉറപ്പിച്ചിരിക്കുന്നവയാണവ.

വരാനിരിക്കുന്ന മാറ്റങ്ങള്‍

കേരളത്തില്‍ ഇനി വന്‍കിട ഫാക്റ്ററികളോ വ്യവസായ പ്ലാന്റുകളോ സ്ഥാപിക്കുന്നത് എളുപ്പമോ പ്രായോഗികമോ അല്ല. മലിനീകരണം, ഉയര്‍ന്ന സ്ഥലവില, കൂടിയ ചെലവുകള്‍ തുടങ്ങിയവ ഇതിന് കാരണമാണ്.

കേരളത്തിന്റെ പ്രകൃതിഭംഗി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ടൂറിസം മേഖലയില്‍ പുതിയ ഇന്നവേഷനുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഹെല്‍ത്ത്, മെഡിക്കല്‍ ടൂറിസത്തിന് ഏറെ സാധ്യതകളുണ്ട്. പക്ഷെ അതിന് നമ്മുടെ ഹര്‍ത്താലുകള്‍ ഉണ്ടാകരുത്. ഐ.റ്റി അടക്കമുള്ള സേവന മേഖലകളിലും പുതിയ സംരംഭങ്ങള്‍ക്ക് ഏറെ സാധ്യതകളുണ്ട്.

അനിശ്ചിതത്വമുള്ള സാഹചര്യങ്ങളില്‍ സംരംഭകര്‍ സ്വീകരിക്കേണ്ട നിലപാട് ബിസിനസില്‍ തിരിച്ചടികളും വെല്ലുവിളികളും ഉണ്ടായിക്കൊണ്ടേയിരിക്കും. അത് പ്രകൃതി നിയമമാണ്. 'കരുത്തുള്ളവ മാത്രം അതിജീവിക്കും' എന്ന നിയമം ബിസിനസിനും ബാധകമാണ്. അനിശ്ചിതത്വമുള്ള സാഹചര്യങ്ങളില്‍ പ്രധാനമായും സംരംഭകര്‍ ശ്രദ്ധിക്കേണ്ടത് ചെലവുകള്‍ ഫലപ്രദമായി ചുരുക്കി മുന്നോട്ടുപോകുകയെന്നതാണ്. ശക്തമായ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ വേണം. ഒപ്പം പുതുമ കണ്ടെത്തുകയും അത് ബിസിനസില്‍ ആവിഷ്‌കരിക്കുകയും വേണം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top