പഴയ എസ്ബിടി ചെക്കുകള്‍ ഇനി എസ്ബിഐയില്‍ പാസാകില്ല
എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായതിനാല്‍ പഴയ എസ്ബിടി ചെക്കുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ല
facebook
FACEBOOK
EMAIL
old-sbt-checks-are-no-longer-passed-in-sbi

എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായതിനാല്‍ പഴയ എസ്ബിടി ചെക്കുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ല. പഴയ എസ്ബിടി ചെക്ക് ബുക്ക് കൈവശം വെച്ചിരിക്കുന്നവര്‍ എത്രയും വേഗം എസ്ബിഐ ബ്രാഞ്ചുകളിലെത്തി ചെക്ക് ബുക്കുകള്‍ മാറ്റി വാങ്ങണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ജൂലൈ മാസത്തോടെ പഴയ എസ്ബിടി ചെക്കുകളുടെ കാലാവധി അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും കാലാവധി നീട്ടിനല്‍കിയിരുന്നു. കഴിഞ്ഞ മാസം വരെയും എസ്ബിടി ചെക്കുകള്‍ ഉപയോഗിച്ച് നടത്തിയ പണമിടപാടുകള്‍ ബാങ്ക് പാസാക്കി നല്‍കിയിരുന്നു. ഈ മാസം മുതല്‍ എസ്ബിടി ചെക്ക് നല്‍കിയാല്‍ പണം പാസാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 

പഴയ എസ്ബിടി ബ്രാഞ്ചില്‍ അക്കൗണ്ടുള്ളവര്‍ ഡിജിറ്റല്‍ പണമിടപാടിനും മറ്റും ഉപയോഗിക്കുന്ന ഐഎഫ്എസ്‌സി കോഡിലും മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന് എസ്ബിടി മുംബൈ മെയിന്‍ ബ്രാഞ്ചിന്റെ ഐഎഫ്എസ്‌സി കോഡ് SBTR0000001 എന്നായിരുന്നത് ഇപ്പോള്‍ SBIN007001 എന്നായി മാറിയിട്ടുണ്ട്. ചെക്ക് ക്ലിയറന്‍സിന് ഉപയോഗിക്കുന്ന എംഐസിആര്‍ കോഡിലും മാറ്റം വന്നിട്ടുണ്ട്. 

ബാങ്കുകളുടെ ലയനത്തിന് ശേഷം എസ്ബിടി അക്കൗണ്ട് ഉള്ളവര്‍ക്ക് പാസ് ബുക്കും ചെക്കും പുതുക്കി നല്‍കുമ്പോള്‍ പുതിയ ഐഎഫ്എസ്‌സി കോഡും എംഐസിആര്‍ കോഡുമാണ് പ്രിന്റ് ചെയ്ത് നല്‍കുന്നത്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top