ധനം നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍ 2017 മുത്തൂറ്റ് ഫിനാൻസിനു
ഏറ്റവും മികച്ച സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ ബാങ്കിതര ധനകാര്യ സ്ഥാപനം എന്ന നിലയില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ വിജയരഹസ്യങ്ങളില്‍ പ്രധാനം ഇതുതന്നെ.
facebook
FACEBOOK
EMAIL
non-banking-finance-company-of-the-year-2017-muthoot-fincorp

മുത്തൂറ്റ് ഫിനാന്‍സ്

ഏറ്റവും മികച്ച സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍. ബാങ്കിതര ധനകാര്യ സ്ഥാപനം എന്ന നിലയില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ വിജയരഹസ്യങ്ങളില്‍ പ്രധാനം ഇതുതന്നെ.

വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള മുത്തൂറ്റ് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം കൈവരിച്ചത് 18 ശതമാനം വളര്‍ച്ചയാണ്. റെവന്യു എത്തിയത് 5747 കോടിയില്‍. വായ്പയായി 27,278 കോടി രൂപയാണ് കമ്പനി നല്‍കിയത്. ഇപ്പോള്‍ എഴുപത് പ്രദേശങ്ങളിലായി 4038 ബ്രാഞ്ചുകളുള്ള ഈ കമ്പനിക്ക് 75 ലക്ഷം ഉപഭോക്താക്കളുണ്ട്. ''തുടക്കം മുതലേ ഇന്ത്യയുടെ സ്വര്‍ണ്ണ വായ്പാ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഒരു ബ്രാന്‍ഡ് ആയി വളരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,'' മാനേജിംഗ് ഡയറക്ടറായ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറയുന്നു.

മൈക്രോ ഫിനാന്‍സ്, ഭവന വായ്പകള്‍, മണി ട്രാന്‍സ്ഫര്‍, സ്റ്റോക്ക് ബ്രോക്കിംഗ് എന്നിങ്ങനെ ഒട്ടേറെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മുത്തൂറ്റ് ഗ്രൂപ്പിന് ഹെല്‍ത്ത് കെയര്‍, ഐ.റ്റി തുടങ്ങി പല മേഖലകളില്‍ സാന്നിധ്യമുണ്ട്. ബിസിനസിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഒട്ടേറെ സിഎസ്ആര്‍ പദ്ധതികളിലൂടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട് ഈ കമ്പനി. ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ്... പുതിയ ബ്രാന്‍ഡിംഗ് വഴികളിലൂടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുക
യാണ് മുത്തൂറ്റ് ഫിനാന്‍സ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top