നോക്കിയ 2 വിലയിലും പ്രത്യേകതകളിലും കേമന്‍
6999 രൂപ എന്ന ആകര്‍ഷകമായ വിലയുമായി നോക്കിയ 2 ഇന്ത്യന്‍ വിപണിയില്‍ താരമാകുന്നു
facebook
FACEBOOK
EMAIL
nokia-2-new-storm-in-kerala-smart-phone-industry

6999 രൂപ എന്ന ആകര്‍ഷകമായ വിലയുമായി നോക്കിയ 2 ഇന്ത്യന്‍ വിപണിയില്‍ താരമാകുന്നു. നിരവധി ഫീച്ചറുകള്‍ക്കൊപ്പം ആകര്‍ഷകമായ ഓഫറുകളുമാണ് നോക്കിയ രണ്ടാമനെ ശ്രദ്ധയേമാക്കുന്നത്. ഒരൊറ്റ അലുമിനിയം ബ്ലോക്ക് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 7.0 നഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 8.0 അപ്‌ഡേറ്റും ലഭിക്കും.

1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്യുവല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 212 പ്രോസസറാണ് ഇതിന്റേത്. എട്ട് മെഗാപിക്‌സല്‍ പിന്‍കാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറയുമുണ്ടാകും. ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനവും ലഭ്യമാകും. 4100 ാഅവ ശേഷിയുള്ള ശക്തിയേറിയ ബാറ്ററി മികച്ച ബാക്കപ്പ് നല്‍കും.

ആരംഭ ഓഫറായി നോക്കിയ 2 വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോ 45 ജിബി 4ജി ഡാറ്റ അധികമായി നല്‍കും. 309 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രതിമാസം അഞ്ച് ജിബി വീതം ഒമ്പത് മാസത്തേക്ക് ഡാറ്റ ലഭിക്കും. കൂടാതെ നോക്കിയ 2 ഉപഭോക്താക്കള്‍ക്ക് ആക്‌സിഡന്റല്‍ ഡാമേജ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയും ചെയ്യും. ഇതിനായി 1000 രൂപ നിക്ഷേപത്തില്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ആരംഭിക്കേണ്ടിവരും.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top