Jun 13, 2018
നെറ്റ്ഫ്ലിക്സിന്റെ ആ തന്ത്രം ഫലിച്ചു; സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചു
മാധ്യമ രംഗത്തെ അതികായനായ ഡിസ്‌നിയെ പിന്തള്ളി കമ്പനിയുടെ മൂല്യം 160 ബില്യൺ ഡോളറിലെത്തി
facebook
FACEBOOK
EMAIL
netflix-success-model-to-improve-subscribers
ഓൺലൈൻ സ്ട്രീമിംഗ് സേവനദാതാക്കളായ നെറ്റ്ഫ്ലിക്സ് മാധ്യമ രംഗത്തെ അതികായരെ പിന്നിലാക്കി കുതിക്കുന്നു. ലോകത്താകെ 12.5 കോടി സബ്സ്ക്രൈബേഴ്‌സുള്ള നെറ്റ്ഫ്ലിക്സിന്റെ ഇപ്പോഴത്തെ മൂല്യം 160 ബില്യൺ ഡോളർ ആണ്. ഇതോടെ വാൾട്ട് ഡിസ്‌നി കമ്പനിയെ പുറകിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. മറ്റൊരു കമ്പനിയായ കോംകാസ്റ്റിന്റെ ഇതിന് മുൻപേ പിന്തള്ളിയിരുന്നു.
 
 
 
ഒരിക്കൽ പൂട്ടിപോകുമെന്ന സ്ഥിതിവരെയെത്തിയ ഈ സ്ട്രീമിംഗ് സേവനം തിരിച്ചുവരവ് നടത്തിയത് 'ഒറിജിനൽ' സീരീസുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയുമാണ്. ചിത്രങ്ങളുടെയും സീരീസുകളുടെയും മറ്റും   
 എക്സ്ക്ലൂസിവ് റൈറ്സ് വാങ്ങിയാണ് ഇത് സാധിച്ചിടുത്തത്.         
 
ഒറിജിനൽ സീരീസുകളുടെ പ്രൊഡക്ഷന് വേണ്ടി വൻ നിക്ഷേപം കമ്പനി നടത്തിയിരുന്നു. എന്തായാലും ആ തന്ത്രം ഫലം കണ്ടു. ഏകദേശം 8 ബില്യൺ ഡോളർ ആണ് ഈ വർഷം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത്.  ഇപ്പോൾ 190 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന് സാന്നിധ്യമുണ്ട്.        
 
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഒറിജിനൽ സീരീസുകൾ പ്രദർശിപ്പിച്ചത് 483 മണിക്കൂറാണ്. ഇത് എക്കാലത്തെയും റെക്കോർഡ് ആണെന്ന് മാത്രമല്ല മുൻ വർഷത്തേക്കാൾ 85 ശതമാനം അധികവുമാണ്. 
 
ഹുലു, ആമസോൺ പ്രൈം എന്നിവയുടെ കടന്നുവരവ് നെറ്റ്ഫ്ലിക്സിന്റെ കുതിപ്പിനെ ബാധിച്ചതുമില്ല.
 
എന്നാൽ മൂല്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും എടി&ടി, വെരിസോൺ എന്നീ രണ്ടു മാധ്യമ ഭീമന്മാർക്ക് പിന്നിലാണ് നെറ്റ്ഫ്ലിക്സ്.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top