ജലാശയ ശുദ്ധീകരണത്തിന് ജാപ്പനീസ് സാങ്കേതികവിദ്യയുമായി നെസ്റ്റ് ഗ്രൂപ്പ്
ജാപ്പനീസ് സാങ്കേതികവിദ്യയിലൂടെ മലിനജലാശയ ശുദ്ധീകരണരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു കേരളത്തിലെ സാങ്കേതിക വ്യാവസായികരംഗത്തെ പ്രമുഖരായ നെസ്റ്റ് ഗ്രൂപ്പ്
facebook
FACEBOOK
EMAIL
nest-group-new-innovative-japanese-technology-for-water-purification

കേരളത്തിലെ സാങ്കേതിക വ്യാവസായികരംഗത്തെ പ്രമുഖരായ നെസ്റ്റ് ഗ്രൂപ്പ്, ജാപ്പനീസ് സാങ്കേതികവിദ്യയിലൂടെ മലിനജലാശയ ശുദ്ധീകരണരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പനമ്പിള്ളിനഗര്‍ സ്ട്രീറ്റ് സ്‌കേപ്പിന് സമീപം പേരണ്ടൂര്‍ കനാലിന്റെ ഒരു കിലോമീറ്റര്‍ ദൂരം ശുദ്ധീകരണത്തിന് നെസ്റ്റ് ഗ്രൂപ്പ് തുടക്കം കുറിച്ചു. നഗരസഭയുടെ സഹകരണത്തോടെയാണ് നെസ്റ്റ് ഗ്രൂപ്പ് കൊച്ചിയില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള 'ഡെമോ' പ്രദര്‍ശനം കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ഹൈബി ഈഡന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് അധ്യക്ഷത വഹിച്ചു.

ജലാശയത്തില്‍ സ്ഥാപിക്കുന്ന യന്ത്രങ്ങള്‍ പുറപ്പെടുവിക്കുന്ന നേര്‍ത്ത കുമിളകള്‍ മലിനജലത്തില്‍ പ്രവര്‍ത്തിച്ച് ജലാശയം ശുദ്ധമാക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദീര്‍ഘകാലത്തേയ്ക്ക് ഫലം ലഭിക്കുന്ന ഈ ശുദ്ധീകരണ പരിപാടി, ഭാവിയില്‍ കൂടുതല്‍ ജലാശയങ്ങളെ മലിനീകരണത്തില്‍നിന്നും വീണ്ടെടുക്കാന്‍ സഹായിക്കുമെന്നത് വ്യക്തമാക്കുന്നു. കനാലില്‍ സ്ഥാപിക്കുന്ന യന്ത്രങ്ങള്‍ ഒരുമാസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിലൂടെ ശുചീകരണ പ്രവര്‍ത്തനം പൂര്‍ണ്ണമാകും.

പേരണ്ടൂര്‍ കനാല്‍ ശുദ്ധീകരിക്കുന്നതിന് പ്രതിവര്‍ഷം 1.5 കോടി നഗരസഭ മുതല്‍മുടക്കാറുണ്ടെങ്കിലും കാര്യമായ ഫലം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജലകുമിളകള്‍ ഉപയോഗിച്ചുള്ള നൂതന ജാപ്പനീസ് സാങ്കേതികവിദ്യ നെസ്റ്റ് ഗ്രൂപ്പ് അവതരിപ്പിച്ചത്. കൊച്ചിയെ വലക്കുന്ന ജലമലിനീകരണത്തിന് തടയിടാന്‍ സാമൂഹിക പ്രതിബന്ധത കണക്കിലെടുത്ത് മുഴുവന്‍ തുകയും സ്വന്തമായി മുടക്കി നെസ്റ്റ് ഗ്രൂപ്പ് രംഗത്തുവന്നതില്‍ മേയര്‍ നന്ദി രേഖപ്പെടുത്തി. പദ്ധതി വ്യാപിക്കുന്നകാര്യം നഗരസഭ പരിഗണിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

നമ്മുടെ ജലാശയങ്ങളെ തകര്‍ച്ചയില്‍നിന്നും വീണ്ടെടുക്കുന്നതിന് ഫലപ്രദമായ ജാപ്പനീസ് സാങ്കേതികവിദ്യ ആദ്യമായി സ്വന്തം നാടായ കൊച്ചിയില്‍ അവതരിപ്പിക്കുവാന്‍ സാധിച്ചതില്‍ സന്തോഷം രേഖപ്പെടുത്തുന്നതായി നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും എം.ഡിയുമായ എന്‍. ജഹാംഗീര്‍ പറഞ്ഞു.

യാതൊരുവിധ രാസവസ്തുക്കളും ഉപയോഗിക്കാതെയുള്ള പേരാണ്ടൂര്‍ ശുചീകരണ പദ്ധതി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ജാപ്പനീസ് വിദഗ്ധന്‍ ജുന്‍ കുബോ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങിച്ചേരുന്ന ജലശുദ്ധീരകണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ജാപ്പനീസ് പങ്കാളികള്‍ക്കൊപ്പം ചേര്‍ന്ന് നെസ്റ്റ് ഗ്രൂപ്പ് ഗവേഷണം നടത്തിവരുകയായിരുന്നു. പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും വിജയമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പേരണ്ടൂര്‍ കനാലിന്റെ ഒരു കിലോമീറ്റര്‍ ദൂരം ശുദ്ധീകരിക്കാന്‍ നെസ്റ്റ് ഗ്രൂപ്പ് ആരംഭംകുറിച്ചത്.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top