Jun 29, 2016
നമുക്ക് വളരാന്‍ നാനോ പാര്‍ക്കുകള്‍
നാനോ ടെക്‌നോളജി കടന്നുചെല്ലാത്ത മേഖലകള്‍ ഇല്ലെന്നു പറയാം.
facebook
FACEBOOK
EMAIL

വര്‍ക്കി പട്ടിമറ്റം

MD, HAL, Pune

 

രുക്കിനേക്കാള്‍ 200 ഇരട്ടി ബലമുള്ള ഒരു പദാര്‍ത്ഥം, ഗ്രാഫീന്‍ (ഏൃമുവശില) എന്ന ഈ അല്‍ഭുതവസ്തുവിന്റെ ഭാരം ഉരുക്കിന്റെ ആറിലൊന്നുമാത്രം. കടലാസുപോലെ ചുരുട്ടാവുന്ന കംപ്യൂട്ടറും മൊബീല്‍ ഫോണുമൊക്കെ നിര്‍മിക്കാനുതകുന്ന ഗ്രാഫീന്‍, നാനോടെക്‌നോളജിയുടെ നേട്ടങ്ങളിലൊന്നുമാത്രം.

 

കരിക്കട്ടയും വജ്രവും കാര്‍ബണ്‍ ആറ്റങ്ങള്‍ക്കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അവ അടുക്കിയിരിക്കുന്ന രീതിയില്‍ മാത്രമാണ് വ്യത്യാസം. ഇത് പ്രകൃതിയുടെ വികൃതി. എങ്കില്‍, മറ്റു ചില രീതികളില്‍ അവയെ ക്രമീകരിച്ചാലോ? ശാസ്ത്രജ്ഞര്‍ അതില്‍ വിജയിച്ചു. അങ്ങനെ വ്യത്യസ്തങ്ങളായ സ്വഭാവഗുണങ്ങളുള്ള അനേകം പദാര്‍ത്ഥങ്ങള്‍ രൂപകല്‍പന ചെയ്യപ്പെട്ടു. അവയിലൊന്നാണ് ഗ്രാഫീന്‍.

 

ഒരു മീറ്ററിന്റെ 100 കോടിയിലൊരംശമാണ് നാനോമീറ്റര്‍. നാനോതലത്തിലുള്ള പദാര്‍ത്ഥങ്ങളെപ്പറ്റിയുള്ള പഠനശാഖയായി നാനോടെക്‌നോളജി കടന്നുചെല്ലാത്ത മേഖലകളൊന്നുംതന്നെയില്ല. കംപ്യൂട്ടര്‍, സോളാര്‍ സെല്ലുകള്‍, റോബോട്ടുകള്‍, കൃഷി, വൈദ്യശാസ്ത്രം, മാലിന്യനിയന്ത്രണം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ നാനാ മേഖലകളിലും നാനോ സാങ്കേതികവിദ്യ പ്രചരിക്കുകയാണ്.

 

വ്യവസായരംഗത്ത് പുതിയൊരു വിപ്ലവകാഹളം മുഴക്കുന്ന നാനോ ടെക്‌നോളജിയുടെ ആഗോളവിപണി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 200 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. യഥാസമയം ഒത്തുപിടിച്ചാല്‍ ഇതിന്റെ അഞ്ചിലൊന്ന് കൈയടക്കാന്‍ ഇന്ത്യയ്ക്കാകുമത്രെ. അതിയന്ത്രവല്‍ക്കരണം മൂലം കുതിപ്പില്‍ നിന്നും കിതപ്പിലേക്കെത്തിക്കൊണ്ടിരിക്കുന്ന ഐ.റ്റി മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ നോനോടെക്‌നോളജിപോലും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നത് നവകേരള സൃഷ്ടി എളുപ്പമാക്കും. ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖല കേരള സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ ഇണങ്ങുന്നതാണ്. മാലിന്യപ്രശ്‌നങ്ങളില്ല, അധികം കൂലിയൊന്നും വേണ്ട! കൂടുതലും വെള്ളക്കോളര്‍ ജോലികള്‍, ഇതല്ലേ കേരളീയര്‍ക്കു വേണ്ടത്?

 

തൊഴില്‍ നല്‍കാം, നേടാം

നാനോ ഇലക്ട്രോണിക്‌സ്, നാനോഫേബ്രിക്കേഷന്‍, മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് (ങഋങട), നാനോ റോബോട്ടിക്‌സ്, നാനോ ബയോടെക്‌നോളജി, ന്യൂറോ ഇലക്ട്രോണിക്‌സ്, നാനോ ടോക്‌സിക്കോളജി, നാനോ ഫ്‌ളൂയിഡിക്‌സ്, നാനോ മെഡിസിന്‍, നാനോ സോളാര്‍, നാനോ പ്രിന്റിംഗ് എന്നിങ്ങനെ പോകുന്നു, ഈ മേഖലയിലെ പഠനവിഷയങ്ങള്‍. ഈ പേരുകളില്‍ നിന്നുതന്നെ നാനോ സാങ്കേതികവിദ്യയുടെ വിശാലമായ വിഹാരമേഖലകള്‍ സ്പഷ്ടമാണ്. അതത് മേഖലകളില്‍ അടിസ്ഥാന ബിരുദമുള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഹ്രസ്വകാലത്തെ ആഡ്-ഓണ്‍ കോഴ്‌സുകളേര്‍പ്പെടുത്തിയാല്‍ ധാരാളംപേര്‍ക്ക് തൊഴില്‍ ലഭിക്കും. പലരും തൊഴില്‍ ദാതാക്കളുമാകും. കയറ്റുമതി സാധ്യതകളും ധാരാളം.

 

ഉല്‍പ്പാദന പ്രക്രിയകളെ പാടേ മാറ്റിമറിക്കുന്ന നാനോസാങ്കേതിക വിദ്യകളില്‍ മുന്നിലെത്തുന്നവര്‍ നാളെ ലോകം കീഴടക്കും. അമേരിക്കയും ജപ്പാനും ചൈനയും ഈ രംഗത്ത് മല്‍സരിക്കുകയാണ്. DRDO (Defence Research and Development Organisation) പോലുള്ള സ്ഥാപനങ്ങളിലൂടെ ഇന്ത്യയും സാന്നിധ്യമറിയിക്കുന്നുണ്ട്. കേരളത്തിലെ സര്‍വ്വകലാശാലകളിലും പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്.

 

എമിറ്റി (Amity) സര്‍വ്വകലാശാലയുടെ കാംപസുകളില്‍തന്നെ പത്തോളം ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ ഉണ്ട്.

വിവിധ സാങ്കേതികവിദ്യകളുടെ പരസ്പര സഹകരണത്തിലൂടെ മാത്രമേ നാനോടെക്‌നോളജി സംരംഭങ്ങളും ഗവേഷണങ്ങളും പുരോഗമിക്കുകയുള്ളൂ. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും കൂട്ടായ്മകളിതിനാവശ്യമാണ്. ഇവിടെയാണ് നാനോപാര്‍ക്കുകളുടെ പ്രസക്തി. കാലവും സാങ്കേതികവിദ്യയും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല. അതിനാല്‍ സ്മാര്‍ട്ട് സിറ്റിയില്‍ സംഭവിച്ചതുപോലുള്ള കാലവിളംബം ഒഴിവാക്കി എത്രയുംവേഗം ഏതാനും നാനോപാര്‍ക്കുകള്‍ നമ്മുടെ നാട്ടിലാരംഭിക്കാം. കര്‍ണാടക സംസ്ഥാനം കഴിഞ്ഞ 10 വര്‍ഷമായി ഈ രംഗത്ത് സജീവമാണ്. ആന്ധ്രയും ഗുജറാത്തും പല പദ്ധതികളുമായി രംഗത്തുണ്ട്.

 

നാം ചെയ്യേണ്ടത്


നമ്മുടെ വിദ്യാലയങ്ങളെയും നാട്ടിലും മറുനാടുകളിലുമുള്ള വിദഗ്ധരെയുമെല്ലാം യഥാവിധി പ്രയോജനപ്പെടുത്തിയാല്‍ അതിവേഗം അധികം പണച്ചെലവില്ലാതെ നാനോപഠന പദ്ധതികളും നാനോഡിവൈസസ് (Nano-Device) നിര്‍മാണവും ഗവേഷണവും ഇവിടെ സംഭവിക്കും. റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, വെയറബിള്‍ ടെക്‌നോളജി, നാനോമെഡിസിന്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ലോകമെങ്ങും പ്രചരിക്കുമ്പോള്‍ അതിന്റെ പിന്നണിയില്‍ നാനോ സാങ്കേതികവിദ്യ കൂടിയേ കഴിയൂ. നിലവിലുള്ള സ്ഥാപനങ്ങളുടെ അനുബന്ധമായി എന്തെങ്കിലും ഉടനെ സമാരംഭിച്ചാല്‍ ഈ നൂതന സാങ്കേതികവിദ്യയുടെ നേട്ടം, നമുക്കുമാകാം.
www.pattimattom.8m.com

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top