എ.കെ ഷാജി ഉന്നതമായ ലക്ഷ്യം
ഇടപ്പള്ളിയിലെ മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്റെ ഉദ്ഘാടന വേദിയില്‍ പുതിയ ലുക്കില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നിറഞ്ഞു നിന്നപ്പോള്‍ ബിസിനസ് കേരളം ഉറ്റുനോക്കിയത് എ കെ ഷാജി എന്ന യുവസംരംഭകനിലേക്കാണ്.
facebook
FACEBOOK
EMAIL
my-g-on-new-way-of-innovating-the-smartphone-future

ഇടപ്പള്ളിയിലെ മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്റെ ഉദ്ഘാടന വേദിയില്‍ പുതിയ ലുക്കില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നിറഞ്ഞു നിന്നപ്പോള്‍ ബിസിനസ് കേരളം ഉറ്റുനോക്കിയത് എ.കെ ഷാജി എന്ന യുവസംരംഭകനിലേക്കാണ്.

കോഴിക്കോട്ട് നിന്ന് തുടങ്ങിയ സംരംഭക യാത്ര രാജ്യത്തിനു പുറത്തേക്കും നീട്ടാനൊരുങ്ങുമ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ് ഈ കോഴിക്കോട്ടുകാരന്‍. ഗള്‍ഫില്‍ സഹോദരങ്ങള്‍ക്കൊപ്പം ബിസിനസ് നടത്തിക്കൊണ്ടിരുന്ന ഷാജി 2006ലാണ് കോഴിക്കോട്ട് സ്വന്തമായി മൊബീല്‍ റീറ്റെയ്ല്‍ തുടങ്ങുന്നത്. പല ബ്രാന്‍ഡുകള്‍ ഒറ്റ ഷോറൂമില്‍ എന്നത് അന്ന് കേരളത്തിന് പുതുമയായിരുന്നു. ത്രീജി മൊബീല്‍ വേള്‍ഡ് എന്നത് മലബാറിന്റെ ഏറ്റവും ഇഷ്ട ബ്രാന്‍ഡാവാന്‍ അധികസമയം വേണ്ടി വന്നില്ല.

പിന്നീട് മൈജി എന്ന പേരില്‍ മലബാറിന് പുറത്തേക്കും റീറ്റെയ്ല്‍ ഷോറൂമുകള്‍ വ്യാപിപ്പിച്ച ഷാജി കമ്പനിയുടെ 55 ാമത് ഷോറൂമാണ് ഈയിടെ കൊച്ചി ഇടപ്പള്ളിയില്‍ തുറന്നത്. 36 രാജ്യാന്തര ബ്രാന്‍ഡുകളുടെ 400 ലേറെ തരം ഉല്‍പ്പന്നങ്ങളാണ് ത്രീജി- മൈജി ഷോറൂമുകളിലൂടെ ലഭ്യമാക്കുന്നത്.

2019 ഓടെ കേരളത്തിലുടനീളം 100 ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവും എന്ന ലക്ഷ്യമാണ് ഷാജി മുന്നോട്ട് വെക്കുന്നത്. ക്രമേണ ത്രീജി ഡിജിറ്റല്‍ വേള്‍ഡ് എന്ന പേര് മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് എന്ന ഏകീകൃത രൂപത്തിലേക്ക് മാറ്റുവാനും അദ്ദേഹം പദ്ധതിയിടുന്നു. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഇന്ത്യയ്ക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിക്കാനും അദ്ദേഹം തയാറെടുക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top