Apr 05, 2018
മ്യൂച്വല്‍ഫണ്ട് നിക്ഷേപവും നികുതിയും
മ്യൂച്വല്‍ ഫണ്ടുകളുടെ സ്വഭാവത്തിനും നിക്ഷേപ കാലയളവിനും അനുസരിച്ചാണ് നികുതി ബാധ്യത
facebook
FACEBOOK
EMAIL
mutual-fund-investment-tax

മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന് നികുതി നല്‍കണോ? എന്റെ നിക്ഷേപത്തിന് നികുതി കിഴിവ് ലഭിക്കുമോ? എന്നിങ്ങനെ മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപങ്ങളുടെ നികുതിയെ കുറിച്ച് നിക്ഷേപകര്‍ക്ക് എല്ലായ്‌പ്പോഴും സംശയമാണ്. നികുതിബാധ്യത കണക്കാക്കാന്‍ മ്യൂച്വല്‍ഫണ്ട് നേട്ടത്തെ പല തരത്തില്‍ കൈകാര്യം ചെയ്യുന്നതാണ് ഇതിന്റെ കാരണം.

സാധാരണ നിക്ഷേപങ്ങളെ പോലെ തന്നെ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ക്കും നികുതി ബാധകമാണ്. ഇന്‍കം ഫ്രം കാപിറ്റല്‍ ഗെയിന്‍സ് എന്നതിനു കീഴിലാണ് മ്യൂച്വല്‍ഫണ്ടുകളിലൂടെ ലഭിക്കുന്ന റിട്ടേണിന് നികുതി ഈടാക്കുന്നത്. തെരഞ്ഞെടുത്തിട്ടുള്ള മ്യൂച്വല്‍ഫണ്ടിന്റെ സ്വഭാവത്തിനും നിക്ഷേപ കാലയളവിനും അനുസരിച്ചാണ് നികുതി ബാധ്യത. നിക്ഷേപകാലയളവ് എത്രത്തോളം ദീര്‍ഘിപ്പിക്കുന്നുവോ അത്രയും നികുതിക്ഷമതയും നിക്ഷേപത്തിന് ലഭിക്കുന്നു.

ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപം ഒരു വര്‍ഷം മുന്‍പ് പിന്‍വലിക്കുമ്പോള്‍ ഉണ്ടാവുന്ന നേട്ടത്തിന് നല്‍കേണ്ടി വരുന്ന നികുതിയാണിത്. ഡെറ്റ് ഫണ്ടുകളിലാകട്ടെ ഇത് മൂന്നു വര്‍ഷമാണ്. നിലവില്‍ 15 ശതമാനമാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ ഹ്രസ്വകാല മൂലധന നേട്ട നികുതി. ഡെറ്റ് ഫണ്ടുകളില്‍ ഉണ്ടാകുന്ന നേട്ടം നിക്ഷേപകര്‍ വരുമാനത്തോടൊപ്പം കൂട്ടി അവരവരുടെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടതുണ്ട്.

ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി

നിലവില്‍ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളെ ദീര്‍ഘകാല മൂലധന നേട്ടനികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നേട്ടത്തെയാണ് ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കുന്നത്. എന്നാല്‍ 2018 ലെ ബജറ്റ് നിര്‍ദേശമനുസരിച്ച് ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നേട്ടത്തിന് 10 ശതമാനം നികുതി നല്‍കേണ്ടി വരും. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ഇല്ലാതെയാണിത്. പുതിയ മാറ്റങ്ങള്‍ 2018-19 സാമ്പത്തിക വര്‍ഷത്തിലായിരിക്കും പ്രാബല്യത്തില്‍ വരിക. അതായത് ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെയുള്ള നേട്ടത്തിന് വില്‍ക്കുമ്പോള്‍ നികുതി ഉണ്ടാവുകയില്ല.

ഇന്‍ഡക്‌സേഷന്‍പണപ്പെരുപ്പത്തോത് കണക്കിലെടുത്ത് ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ നികുതി കൊടുക്കല്‍ ക്രമീകരിക്കുന്ന രീതിയാണ് ഇന്‍ഡക്‌സേഷന്‍. ഓരോ സാമ്പത്തിക വര്‍ഷവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇറക്കുന്ന കോസ്റ്റ് ഓഫ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡെക്‌സ് ഉപയോഗിച്ചുകൊണ്ടാണ് അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്നത്.

പണപ്പെരുപ്പം കണക്കിലെടുത്തുകൊണ്ട് നിക്ഷേപത്തിന്റെ മൂല്യം ഉയരുമെന്നും അതില്‍ നിന്നു ലഭിക്കുന്ന യഥാര്‍ത്ഥ റിട്ടേണിനു മാത്രമാണ് നികുതി ഈടാക്കുന്നതെന്നും ഉറപ്പാക്കാന്‍ ഇന്‍ഡ്ക്‌സേഷന്‍ സഹായിക്കും.

ഡിവിഡന്‍ഡിലെ നികുതി

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ഫണ്ടില്‍ നിന്നു ലഭിക്കുന്ന ഡിവിഡന്‍ഡ് ഇന്‍കത്തിന് നിക്ഷേപകര്‍ നിലവില്‍ നികുതി നല്‍കേണ്ടതില്ല. ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപകര്‍ക്ക് ഡിവിഡന്‍ഡ് നല്‍കുന്നതിനു മുന്‍പു തന്നെ ഫണ്ട് ഹൗസുകള്‍ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് നല്‍കുന്നുണ്ട്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 10 ശതമാനം ഡിവിഡന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ര്‍പ്പെടുത്തണമെന്നാണ് പുതിയ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഇതു മൂലം ഇനി കിട്ടാനിരിക്കുന്ന ഡിവിഡന്‍ഡില്‍ കുറവുണ്ടാകും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top