Aug 04, 2017
മാറുന്ന കാലത്തിനൊത്ത് മാറി മുത്തൂറ്റ് ഫിനാന്‍സ്
മാറുന്ന കാലത്തിനനുസരിച്ച് പുത്തന്‍ സേവനങ്ങള്‍ നല്‍കി സ്വര്‍ണപ്പണയ മേഖലയില്‍ ആധിപത്യം തുടരുകയാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്
facebook
FACEBOOK
EMAIL
muthoot-finance-on-new-digital-era

മാറുന്ന കാലത്തിനനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പുതുപുത്തന്‍ സേവനങ്ങള്‍ നല്‍കി തങ്ങളുടെ മേഖലയില്‍ ആധിപത്യം തുടരുകയാണ്, ലോകത്തിലെ ഏറ്റവും വലിയ സ്വര്‍2ണപ്പണയ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 

ഡിജിറ്റലൈസേഷന്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണപ്പണയ മേഖലയില്‍ കൂടി അതിന്റെ ഗുണഫലം എത്തിക്കുകയാണ് മുത്തൂറ്റ്. ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍, ഉപഭോക്താവിന്റെ എക്കൗണ്ടിലേക്ക് വായ്പാ
തുക ക്രെഡിറ്റ് ചെയ്യല്‍, വായ്പയ്ക്കായി പ്രീപെയ്ഡ് കാര്‍ഡ് ഏര്‍പ്പെടുത്തല്‍, വായ്പാ തിരിച്ചടവ് വെബ് പേ, മുത്തൂറ്റ് ആപ്പ് അല്ലെങ്കില്‍ ആര്‍ടിജിസ്/എന്‍ഇഎഫ്ടി/ഐഎംപിഎസ് മുഖേന അടക്കാനുള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിന്റെ ഭാഗമായി നടപ്പിലാക്കിയവയാണ്. ചെക്കുകളും ഡ്രാഫ്റ്റുകളും സ്വീകരിക്കുമെന്നതും മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രത്യേകതയാണ്.

800 വര്‍ഷത്തിലേറെ നീളുന്ന ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സ് ബാങ്കിതര ധനകാര്യ സ്ഥാപനമെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. മൈക്രോ ഫിനാന്‍സ്, ഭവന വായ്പകള്‍, മണി ട്രാന്‍സ്ഫര്‍, സ്റ്റോക് ബ്രോക്കിംഗ്, ഇന്‍ഷുറന്‍സ് ബ്രോക്കര്‍ (ലൈഫ്, നോണ്‍ ലൈഫ്, ട്രാവല്‍), ഫോറിന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ സ്ഥാപനത്തിലൂടെ ലഭ്യമാക്കുന്നു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ പതാകവാഹക സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, മീഡിയ, വിദ്യാഭ്യാസം, ഐറ്റി എന്നീ മേഖലകളിലും മുത്തൂറ്റ് ഗ്രൂപ്പ് സാന്നിധ്യമറിയിക്കുന്നു.

രാജ്യത്തിന്റെ ഗ്രാമീണ മേഖലയുടെ സാമ്പത്തികാവശ്യങ്ങള്‍ക്കുള്ള പോംവഴിയാണ് 4500 ലേറെ വരുന്ന ശാഖകളിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ജനങ്ങള്‍ക്ക് നല്‍കുന്നത്. രാജ്യത്ത് ആകെ 22,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്. അതില്‍ 1500 ടണ്‍ മാത്രമേ സംഘടിത മേഖലകളിലൂടെ ഉപയോഗിക്കപ്പെടുന്നുള്ളൂ. സ്വര്‍ണ ശേഖരത്തിന്റെ 65 ശതമാനവും കൈയാളുന്ന ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് അത്യാവശ്യങ്ങള്‍ക്കു പോലും ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്ന സ്ഥിതി വിശേഷമുണ്ട്. ഈ സാഹചര്യത്തിലാണ് കൈയിലുള്ള സ്വര്‍ണം ഉപയോഗപ്പെടുത്തിക്കൊണ്ട് വായ്പ നേടാനുള്ള അവസരം മുത്തൂറ്റ് ഫിനാന്‍സ് ഒരുക്കുന്നത്.

2.53 ലക്ഷം ഇടപാടുകള്‍ ദിവസേന നടത്തുന്ന മുത്തൂറ്റ് ഫിനാന്‍സ് മൂന്നാം നിര മുതല്‍ ആറാം നിര വരെയുള്ള നഗരങ്ങളിലെ 70 ശതമാനം ഉപഭോക്താക്കളിലും എത്തുന്നുവെന്നാണ് കണക്ക്. ഇതുവരെ 42 കോടി ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.

2017 സാമ്പത്തിക വര്‍ഷത്തില്‍, ആര്‍ബിഐ രജിസ്റ്റേര്‍ഡ് മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്‌സി സ്ഥാപനമായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 64.60 ശതമാനം ഓഹരിയും മുത്തൂറ്റ് ഗ്രൂപ്പ് വാങ്ങി. ഇതേ സാമ്പത്തിക വര്‍ഷം ഈ കമ്പനി 567 കോടി രൂപ വായ്പ നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ 114 ശതമാനം അധികമാണിത്.

ഗ്രൂപ്പിന്റെ ആകെ ആസ്തിയുടെ അഞ്ചു ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷം സബ്‌സിഡിയറികളില്‍ നിന്ന് ലഭിച്ചത്. 2018 ല്‍ ഇത് 10 ശതമാനമായും 2022 ല്‍ 20 ശതമാനമായും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

2017 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായത്തില്‍ 46 ശതമാനം വര്‍ധന നേടാന്‍ മുത്തൂറ്റ് ഫിനാന്‍സിന് കഴിഞ്ഞു. 1180 കോടി രൂപയാണ് അറ്റാദായം. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 810 കോടി രൂപയായിരുന്നു. 27,278 കോടി രൂപയാണ് വായ്പയമായി കമ്പനി നല്‍കിയത്.

അഞ്ചു വര്‍ഷം കൊണ്ട് ഇത് 45,000 കോടി രൂപയാക്കുകയാണ് ലക്ഷ്യം. കൂടാതെ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കുന്നതിനൊപ്പം വടക്കു കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും ലക്ഷ്യമിടുന്നു. 2017 സാമ്പത്തിക വര്‍ഷം ഓരോ ശാഖയുടെയും ശരാശരി ബിസിനസ് 6.3 കോടി രൂപയായിരുന്നു. വരും വര്‍ഷങ്ങളില്‍ ഇത് 15 കോടിയിലെത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top