യു.പി.ഐ: പേയ്‌മെന്റുകള്‍ ഇനി മൊബൈലിലൂടെ
ഒരു മൊബൈൽ ടച്ചിലൂടെ പേഴ്‌സണ്‍ ടു പേഴ്‌സണ്‍ മണി ട്രാന്‍സ്ഫര്‍ സാധ്യമാക്കുകയാണ് നാഷ്ണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന യു പി ഐ
facebook
FACEBOOK
EMAIL
money-transfer-through-mobile-phones

 

ബാങ്കിലെ നീണ്ട ക്യൂവിനോട് കൂടിയ ക്യാഷ് കൗണ്ടറുകളും പലനിറത്തിലുള്ള ചെല്ലാനുകളും എന്തിന് ഇന്റര്‍നെറ്റ് ബാങ്കിംഗിനെ പോലും വെല്ലാന്‍ ഒരുങ്ങുകയാണ് മൊബീല്‍ ആപ്പ് ബേസ്ഡ് പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന യു.പി.ഐ. ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ പുത്തന്‍ ബാങ്കിംഗ് സൗകര്യത്തെ അടുത്തറിയാം...

എന്താണ് യു.പി.ഐ?

ഒരു സ്മാര്‍ട്ട് ഫോണിലൂടെ ധന വിനിമയം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസ് ആണ് യു.പി.ഐ. പേഴ്‌സണ്‍ ടു പേഴ്‌സണ്‍ പേയ്‌മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി ഒരു മൊബീല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം എക്കൗിണ്ടല്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും.

യു.പി.ഐ കൊണ്ട് എന്തൊക്കെ ചെയ്യാം? 

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാം, വ്യാപാര സ്ഥാപനങ്ങളിലെ പേയ്‌മെന്റ് നടത്താം, ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ പേയ്‌മെന്റ് നടത്താം, മൊബൈല്‍ വാലറ്റ് ചാര്‍ജ് ചെയ്യാം. ഇതുകൂടാതെ കിട്ടാനുള്ള പേയ്‌മെന്റിന്റെ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാനും യു.പി.ഐയിലൂടെ സാധിക്കും.

എങ്ങനെ യു.പി.ഐ ഉപയോഗിക്കാം?

സ്റ്റെപ് 1: 21 ബാങ്കുകള്‍ക്കാണ് നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യു.പി.ഐ അനുമതി നല്‍കിയിരിക്കുന്നത്. ആ ബാങ്കുകളില്‍ ഒന്നിന്റെ യു.പി.ഐ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. അത് ഉപഭോക്താവിന്റെ ബാങ്കിന്റെ ആപ്പ് ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നിലവില്‍ യു.പി.ഐയുടെ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മാത്രമേയുള്ളു. iOS, വിന്‍ഡോസ്, ബ്ലാക്ക്‌ബേറി പ്ലാറ്റ്‌ഫോമുകളില്‍ യു.പി.ഐ ആപ്പ് ലഭ്യമല്ല.

സ്റ്റെപ് 2: മൊബൈല്‍ നമ്പര്‍ ഓതന്റിക്കേഷന്‍ ആണ് രണ്ടാമത്തെ ഘട്ടം. ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒരു എസ്.എം.എസിലൂടെ ഇത് സാധ്യമാകും. ഇതോടെ ഈ ആപ്പ് മൊബൈലിന്റെ ഭാഗമാകും. മറ്റു ആപ്ലിക്കേഷനുകള്‍ പോലെ യു.പി.ഐ ആപ്പും പാസ്‌വേഡ് ലോക്ക് ചെയ്യാം.

സ്റ്റെപ് 3: ഒരു ജി-മെയ്ല്‍ എക്കൗണ്ട് പോലുള്ള വിര്‍ച്വല്‍ ഹാന്‍ഡിള്‍ ക്രിയേറ്റ് ചെയ്യുകയാണ് അടുത്ത ഘട്ടം. അത്ര തന്നെ ലളിതവുമാണ് ഈ ഘട്ടം. ഉപഭോക്താവിന്റെ പേരോ മൊബൈല്‍ നമ്പറോ ഓര്‍ത്തിരിക്കാന്‍ ഇഷ്ടമുള്ള മറ്റെന്തിലും വാക്കോ അക്കൗ് നെയിം ആയി ഉപയോഗിക്കാം. ഡൊമൈന്‍ ഡൗണ്‍ലോഡ് ചെയ്ത ബാങ്കിന്റെ പേരാകും.

ഉദാഹരണം : yourname@AxisBank 
MobileNmuber@AxisBank

സ്റ്റെപ് 4: ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ട് നമ്പര്‍ ഈ വിര്‍ച്വല്‍ ഹാന്‍ഡിലുമായി കണക്ട് ചെയ്യുകയാണ് അടുത്ത ഘട്ടം. അതിനായി എക്കൗണ്ട് നമ്പര്‍, പേര്, ഡെബിറ്റ് കാര്‍ഡിന്റെ അവസാനത്തെ ആറ് സംഖ്യ, കാര്‍ഡിന്റെ എക്‌സ്പയറി ഡേറ്റ് എന്നിവയാണ് ഇവിടെ കൊടുക്കേണ്ട വിവരങ്ങള്‍. ഇത് ഒറ്റ തവണ രജിസ്‌ട്രേഷന്‍ ആണ്. ഈ ഘട്ടം പൂര്‍ത്തിയായാല്‍ യു.പി.ഐ ആപ്പ് പ്രവര്‍ത്തന സജ്ജമായി. 
തുടര്‍ന്നുള്ള ഓരോ വിനിമയങ്ങള്‍ക്കും ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗ്-ഇന്‍ ചെയ്താല്‍ മതി.

എങ്ങനെയാണ് യു.പി.ഐ ആപ്പിലൂടെ ധന വിനിമയം നടത്തുന്നത്. ?

പേയ്‌മെന്റുകള്‍ നടത്താന്‍: ആര്‍ക്കാണോ പണം നല്‍കേണ്ടത് അയാളുടെ വിര്‍ച്വല്‍ ഹാന്‍ഡിള്‍, പേര്, കൈമാറേണ്ട തുക എന്നിവ നിശ്ചിത ഇടത്തില്‍ നല്‍കുക. ഉടന്‍ തന്നെ ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ടില്‍ നിന്നും പണം ലഭിക്കേണ്ടയാളുടെ ബാങ്ക് എക്കൗണ്ടിലേക്ക് വിനിമയം ചെയ്യപ്പെടും.

ഇ-കൊമേഴ്‌സ് സൈറ്റുകളിലെ പേയ്‌മെന്റിന്: ഇനി മുതല്‍ ഇ-കൊമേഴ്‌സ് സൈറ്റുകളിലും പേയ്‌മെന്റ് ഓപ്ഷനായി യു.പി.ഐ ഉണ്ടാകും. അതിലാണ് പേയ്‌മെന്റ് നടത്തുന്നതെങ്കില്‍ ആ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ അലര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ലഭിക്കുന്ന വിര്‍ച്വല്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

ഏതൊക്കെ ബാങ്കുകള്‍ക്ക് യു.പി.ഐ അനുമതിയുണ്ട്? 

ആന്ധ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഭാരതീയ മഹിളാ ബാങ്ക്, കാനറാ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.ജെ.എസ്.ബി സഹകാരി ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്. കര്‍ണാടക ബാങ്ക്, യുക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വിജയ ബാങ്ക്, യെസ് ബാങ്ക് എന്നിവയ്ക്കാണ് യു.പി.ഐ ആപ്പുകള്‍ ഉള്ളത്. ഐ.ഡി.ബി.ഐ ബാങ്കിനും ആര്‍.ബി.എല്‍ ബാങ്കിനും യു.പി.ഐ ആപ്പ് ഇല്ലെങ്കിലും അവയുടെ എക്കൗണ്ടുകള്‍ മേല്‍പറഞ്ഞവയില്‍ ഏതെങ്കിലുമൊരു ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച് കണക്ട് ചെയ്യാം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top