വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടിയില്‍ മോഡി ശ്രദ്ധിച്ചത് മൂന്ന് കാര്യങ്ങള്‍
ഇന്ത്യയിലാകെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുകളെ പാടെ നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
facebook
FACEBOOK
EMAIL
modi-noticed-three-things-in-his-reply-to-the-critics

ഇന്ത്യയിലാകെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുകളെ പാടെ നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ശരിയായ ട്രാക്കിലാണ് സഞ്ചരിക്കുന്നതെന്നും ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്നുമായിരുന്നു വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടിയില്‍ നരേന്ദ്ര മോഡി പറഞ്ഞത്. ജിഎസ്ടിയില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മോഡി പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ക്കാണ് മോഡി തന്റെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്. 

ഒന്ന്, സജീവമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനങ്ങള്‍ക്ക് തടയിടുക. അതിന് അദ്ദേഹം കൂട്ടുപിടിച്ചത് കണക്കുകളെയായിരുന്നു. സമ്പദ്‌മേഖലയിലെ വളര്‍ച്ചയുടെ പാതയില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന ഘടകങ്ങളെ അദ്ദേഹം അക്കമിട്ട് നിരത്തി. പണപ്പെരുപ്പം കുറഞ്ഞു, ധനക്കമ്മി കുറഞ്ഞു, ഫോറെക്‌സ് റിസേര്‍വിന്റെ വര്‍ദ്ധന, വിദേശനിക്ഷേപം, കൂടുതല്‍ നികുതി വരുമാനം, അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം എന്നിവയാണ് നരേന്ദ്ര മോഡി അക്കമിട്ട് നിരത്തിയത്. 

രണ്ടാമതായി മോഡി ശ്രദ്ധിച്ചത് തന്റെ രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കുക എന്നതിനായിരുന്നു. അതിനായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് മുന്‍ യുപിഎ ഭരണകാലത്തുള്ള സാമ്പത്തിക തളര്‍ച്ചയായിരുന്നു. മന്‍മോഹന്റെ ഭരണകാലയളവില്‍ ജിഡിപി വളര്‍ച്ച 5 ശതമാനത്തിന് താഴെ നിരവധി തവണ പോയിട്ടുണ്ടെന്നും ഇപ്പോള്‍ താല്‍ക്കാലികമായി ഉണ്ടായിരിക്കുന്ന താഴ്ച്ചയെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മൂന്നാമതായി അദ്ദേഹം ശ്രദ്ധിച്ചത് തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കാനായിരുന്നു. സാമ്പത്തിക മേഖലയില്‍ സുതാര്യത കൊണ്ടു വരാനായി നോട്ടുനിരോധനം ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ സാധിച്ചുവെന്ന് മോഡി അവകാശപ്പെട്ടു. കള്ളപ്പണ ഇടപാട് നടത്തുന്നതിന് മുന്‍പ് ആളുകള്‍ 50 വട്ടം ഇപ്പോള്‍ ചിന്തിക്കുമെന്നും അത് തങ്ങളുടെ വിജയമാണെന്നും മോഡി പറഞ്ഞു. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
34%
2
smile
67%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top