Dec 01, 2017
മോദിയും റേറ്റിംഗും പിന്നെ സമ്പദ് വ്യവസ്ഥയും
ജനപ്രിയ പദ്ധതികളോ യാഥാര്‍ത്ഥ്യബോധത്തെടെയുള്ള പദ്ധതികളോ, ഏതാകും മോദിയുടെ വഴി
facebook
FACEBOOK
EMAIL
modi-new-strategy-for-improve-rating-in-politics

ഇന്ത്യ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ഉത്തേജക പാക്കേജുകളും വന്‍ പദ്ധതി പ്രഖ്യാപനങ്ങളും എല്ലാക്കാലത്തും എന്ന പോലെ ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയ്ക്ക് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യത റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ മറ്റൊരു ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് (എസ് ആന്‍ഡ് പി) നിലവിലെ റേറ്റിംഗായ ബിബിബി നെഗറ്റീവ് തന്നെ തുടരുമെന്നാണ് പ്രഖ്യാപിച്ചത്. 

മാറ്റം വരുമോ?

ആഗോള റേറ്റിംഗ് ഏജന്‍സികള്‍ നിക്ഷേപ സമൂഹത്തിന് പ്രോത്സാഹനമാകും വിധം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമ്പോഴും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ കരിനിഴലുകള്‍ മാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന വിദഗ്ധര്‍ ഏറെയാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയവും സാമ്പത്തിക നടപടികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്ന ഘടകമെന്ന് വിലയിരുത്തുന്നവര്‍ ഏറെ. ആഗോളതലത്തിലെ മാറ്റങ്ങള്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അവ എങ്ങനെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും മുന്നേറ്റമെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഉയരുന്ന എണ്ണ വില, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വന്‍ ജനപ്രിയ പദ്ധതികള്‍ തുടങ്ങിയവയെല്ലാം വീണ്ടും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കുമെന്ന് ഒരു വിഭാഗം വിദഗ്ധര്‍ വിലയിരുത്തുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ വന്ന ധനകമ്മിയിലെ കുറവില്‍ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉയര്‍ന്ന നികുതിയാണ്. ഇതോടൊപ്പം രാജ്യാന്തരതലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും ഇന്ത്യയ്ക്ക് ഏറെ ഗുണകരമായി. എന്നാല്‍ ഈ രണ്ട് അനുകൂല ഘടകങ്ങളും മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇതോടൊപ്പം ചരക്ക് സേവന നികുതി നടപ്പാക്കിയതിനെ തുടര്‍ന്നുള്ള അനിശ്ചിതത്വവും രാജ്യത്തിന്റെ സമ്പദ്‌രംഗത്തെ ഉലയ്ക്കുന്നുണ്ട്.

കടങ്ങള്‍ എഴുതി തള്ളല്‍ 

തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളും കേന്ദ്രവും കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്ന ജനപ്രിയ പരിപാടികളും ഇതിനിടെ അരങ്ങേറുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി എന്തായിരിക്കും പ്രഖ്യാപിക്കുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. എന്തായാലും രാജ്യത്തെ ബിസിനസ് സമൂഹവും സാധാരണക്കാരും വന്‍ പദ്ധതികളും സാമൂഹ്യ സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങളും പ്രതീക്ഷിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ അടുത്ത കേന്ദ്ര ബജറ്റ് എങ്ങനെയുള്ളതാകുമെന്ന കാര്യവും സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്‌രംഗത്തെ യാഥാര്‍ത്ഥ്യ
ബോധത്തോടെ വിലയിരുത്തിയുള്ളതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതോ ആകാം അത്.

ഇതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റവും.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top