സാമ്പത്തിക രംഗത്തിന് കുതിപ്പേകി മൊബൈല്‍ ആപ്പുകള്‍
ആഭ്യന്തരോല്‍പ്പാദനത്തില്‍ രാജ്യത്തിന് കുതിപ്പേകി മൊബൈല്‍ ആപ്പുകള്‍ 2015-16 സാമ്പത്തിക വര്‍ഷം ജി ഡി പിയില്‍ മൊബൈല്‍ ആപ്പുകള്‍ നല്‍കിയ സംഭാവന 1,4 ലക്ഷം കോടി രൂപയാണ്.
facebook
FACEBOOK
EMAIL
mobile-app-on-indian-economy

ആഭ്യന്തരോല്‍പ്പാദനത്തില്‍ രാജ്യത്തിന് കുതിപ്പേകി മൊബൈല്‍ ആപ്പുകള്‍. 2015-16 സാമ്പത്തിക വര്‍ഷം ജി.ഡി.പിയില്‍ മൊബൈല്‍ ആപ്പുകള്‍ നല്‍കിയ സംഭാവന
1.4 ലക്ഷം കോടി രൂപയാണ്. മൂന്നു വര്‍ഷത്തിനകം മൊബൈല്‍ ആപ്പുകള്‍ വഴിയുളള വരുമാനം പതിന്‍മടങ്ങായി ഉയരുമെന്നും ഉയരുമെന്നും ഈ മേഖലയെക്കുറിച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ എക്കണോമിക് റിലേഷന്‍സും ബ്രോഡ്ബാന്‍ഡ് ഇന്ത്യാ ഫോറവും ചേര്‍ന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. മൊബൈല്‍ ആപ്പുകള്‍ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ ടെലകോം നയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. 

നിലവില്‍ 120 കോടിയോളം മൊബൈല്‍ കണക്ഷനുകളാണ് ഇന്ത്യയിലുളളത്. ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റും ഇന്ത്യയാണ്. 2020 ഓടെ ഇന്റര്‍നെറ്റ് വഴിയുളള വരുമാനം 537.4 ബില്ല്യണ്‍ ആകുമെന്നും ഇതില്‍ 270 ബില്ല്യണും മൊബൈല്‍ ആപ്പുകളിലൂടെ ആയിരിക്കുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. സാധാരണ ഫോണ്‍ ഉപയോഗത്തിലുപരി വിനോദങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടാകുമ്പോള്‍ ജി.ഡി.പിയില്‍ 3.3ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴിയുളള ഇന്റര്‍നെറ്റ് ഉപയോഗം 10 ശതമാനം വര്‍ദ്ധിക്കുമ്പോള്‍ ജി.ഡി.പിയില്‍ 1.3 ശതമാനം വര്‍ദ്ധനവുണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്തെ പ്രധാന 19 ടെലകോം സര്‍ക്കിളുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്റര്‍നെറ്റും മൊബൈല്‍ ആപ്പുകളും സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി പകരുന്ന പശ്ചാത്തലത്തില്‍ ടെലകോം നയത്തില്‍ ആവശ്യമായ ഭേധഗതികള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top