Aug 04, 2017
മിഥുന്‍സ് മണി മാര്‍ക്കറ്റ്, ഇനി സാധാരണക്കാര്‍ക്കും ട്രേഡിംഗ് പഠിക്കാം
ട്രേഡിംഗില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള മിഥുന്‍ ഗിരീശന്റെ നേതൃത്വത്തിലാണ് കൊച്ചി ആസ്ഥാനമായി മിഥുന്‍സ് മണി മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്
facebook
FACEBOOK
EMAIL
mithuns-money-market-on-share-trading-course

ഓഹരിയിലെ കയറ്റിറക്കങ്ങള്‍ക്കനുപാതികമായി വിപണിയെ സശ്രദ്ധം വീക്ഷിച്ചു നിക്ഷേപം നടത്തി നേട്ടം കൊയ്യുന്ന ട്രേഡിംഗ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു മായാലോകമായിരുന്നു. സ്റ്റോക്ക് ബ്രോക്കര്‍മാരുടെ കൈയില്‍ പണം നിക്ഷേപിച്ച് ട്രേഡിംഗ് പുറത്തു നിന്ന് കണ്ട് ഭാഗ്യം പരീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു, ഇപ്പോള്‍ സാധാരണക്കാര്‍ക്കും ട്രേഡിംഗിലൂടെ ലാഭം കൊയ്യാനുള്ള അവസരം ഒരുക്കുകയാണ് മിഥുന്‍സ് മണി മാര്‍ക്കറ്റ്. ട്രേഡിംഗില്‍ അന്താരാഷ്ട്ര തലത്തില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള മിഥുന്‍ ഗിരീശന്റെ നേതൃത്വത്തിലാണ് കൊച്ചി ആസ്ഥാനമായി മിഥുന്‍സ് മണി മാര്‍ക്കറ്റ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 

2005 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ മിഥുന്‍ ഗിരീശന്‍ പിന്നീട് എംബിഎ ബിരുദവും നേടി. മണി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അമ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, പഠന കാലയളവ് തൊട്ടേ മിഥുന്‍ ട്രേഡിംഗില്‍ സജീവമായിരുന്നു. എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് ട്രേഡിംഗില്‍ എന്തുകൊണ്ട് ഒരു കരിയര്‍ വളര്‍ത്തിയെടുത്തുകൂടാ എന്ന ചിന്ത വന്നത്. പിന്നീടുള്ള ശ്രമങ്ങള്‍ അതിനുള്ളതായി. മണി ട്രേഡിംഗിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി കൂടുതല്‍ പഠിച്ചു. സിംഗപ്പൂരില്‍ നിന്നും ട്രേഡിംഗിലെ വിദഗ്ധ പഠനം പൂര്‍ത്തിയാക്കി. അതിനുശേഷം നാട്ടില്‍ തിരിച്ചെത്തി ഇന്‍ഫോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു എങ്കിലും, പിന്നീട് സ്വന്തം സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് കടക്കുകയായിരുന്നു മിഥുന്‍. 

2013 ലാണ് മിഥുന്‍ മണിട്രേഡിംഗ് കണ്‍സള്‍ട്ടന്‍സിആരംഭിക്കുന്നത്. ട്രേഡിംഗിലൂടെ തനിക്ക് കൈവന്നനേട്ടങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലഷ്യത്തോടെയാണ് മിഥുന്‍സ് മണി മാര്‍ക്കറ്റ് ആരംഭിച്ചത്. പ്രൈസ് ആക്ഷന്‍ സ്ട്രാറ്റജിയാണ് മിഥുന്‍സ് മണി മാര്‍ക്കറ്റിന്റെ പ്രത്യേകത. നിശ്ചിത ഫീസായ 14500 രൂപയ്ക്കാണ് ട്രേഡിംഗ് പരിശീലിപ്പിക്കുന്നത്. സാധാരണ രീതിയില്‍ മണി ബ്രോക്കര്‍മാര്‍ ചെയ്യുന്നത് പോലെ, നിക്ഷേപകരുടെ പണം എടുത്ത് ട്രേഡ് ചെയ്യുക എന്നതല്ല മിഥുന്‍ പിന്തുടരുന്ന രീതി. സ്വയം ട്രേഡ് ചെയ്യാന്‍ ഓരോ വ്യക്തിയെയും പരിശീലിപ്പിക്കുക എന്നതാണ്.

സേവനങ്ങള്‍ നിരവധി ശരിയായ രീതികളിലൂടെ പണം സമ്പാദിക്കാനുള്ള ആഗ്രഹം ജനങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം, ട്രേഡിംഗ് പഠിച്ചു വരുന്ന ആളുകള്‍ക്ക് നിക്ഷേപത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമ്പൂര്‍ണ പിന്തുണയും മിഥുന്‍ നല്‍കുന്നു. ആഴ്ചയില്‍ രണ്ടു ക്ലാസുകളാണ് മിഥുന്‍സ് മണി മാര്‍ക്കറ്റ് ലഭ്യമാക്കുന്നത്.

അതിനുശേഷം പരിശീലന സോഫ്റ്റ്‌വെയറിലൂടെ ഡമ്മി കാഷ് ഉപയോഗിച്ച് ട്രേഡിംഗ് നടത്താന്‍ പഠിതാക്കളെ പരിശീലിപ്പിക്കുന്നു. അതില്‍ ആത്മവിശ്വാസം ലഭിച്ച ശേഷമാണ് യഥാര്‍ത്ഥ ട്രേഡിംഗിലേക്ക് കടക്കുന്നത്. വാങ്ങാവുന്ന പ്രധാന ഓഹരികള്‍ സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ ദൈനംദിനം തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മിഥുന്‍ നല്‍കുന്നു. ഇതിനായി വളരെ ആക്റ്റീവായ വാട്‌സാപ്പ് ഗ്രൂപ്പ് സേവനമുണ്ട്.

ഇതിനോടകം 300 ല്‍ പരം ആളുകള്‍ മിഥുന്‍സ് മണി മാര്‍ക്കറ്റ് മുഖാന്തിരം മണി ട്രേഡിംഗ് പഠിച്ചു കഴിഞ്ഞു. പ്രതി
മാസം 30000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ട്രേഡിംഗിലൂടെ ഉണ്ടാക്കുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. വാറന്‍ ബുഫയേയും ജിം സൈമണ്‍സിനെയും ആരാധിക്കുന്ന മിഥുന്‍ ഗിരീശന്‍, പണം ഇല്ലാത്തവര്‍ക്ക് പണം നല്‍കുകയല്ല, പണം ഉണ്ടാക്കാനുള്ള വിദ്യ നല്‍കുകയാണ് മുഖ്യം എന്ന വാറന്‍ ബുഫെ തത്വത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍
ത്തിക്കുന്നത്. അതുതന്നെയാണ് മിഥുന്‍സ് മണി മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.
വിവരങ്ങള്‍ക്ക്: 9037034567

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top