Jun 16, 2017
ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത് ഫാമിലി ഡിന്നര്‍
അടുത്തിടെ സ്വന്തമാക്കിയ ഒരു കാര്യം? എന്റെ പേര്‍ഷ്യന്‍ പൂച്ച, മിസ്റ്റര്‍ ബിസ്‌കിറ്റ്
facebook
FACEBOOK
EMAIL
mithun_chittilappillymd-v-guard

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?
എനിക്കുള്ള കാപ്പി ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുക.

ഭക്ഷണരീതികള്‍ എങ്ങനെയാണ്?
ബ്രേക്ഫാസ്റ്റിന് അപ്പം, ദോശ എന്നിവയാണ് ഇഷ്ടം. ഉച്ചക്ക് മീനും തോരനും കൂട്ടിയുള്ള ഊണ്, രാത്രി കേരളകോണ്ടിനെന്റല്‍ ഭക്ഷണ രീതികള്‍ മാറി മാറി പിന്തുടരും.

വസ്ത്രം, വാച്ച്, പെര്‍ഫ്യൂം എന്നിവയിലെ പ്രിയപ്പെട്ട ബ്രാന്‍ഡ്?
വസ്ത്രങ്ങളില്‍ അങ്ങനെ പ്രത്യേക ബ്രാന്‍ഡുകളോട് ഭ്രമമില്ല. കംഫര്‍ട്ടബിള്‍ ആയ ഏതു ബ്രാന്‍ഡും ധരിക്കും. വാച്ചില്‍ പ്രിയം പാട്ടേക് ഫിലിപ്പ് (Patel Philippe) ആണ്. ബ്ലൂബെറി ടച്ച് ഫോര്‍ മെന്‍ ആണ് പെര്‍ഫ്യൂമുകളില്‍ പ്രിയം.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്?
വി ഗാര്‍ഡിനെ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞത്

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍?
എന്റെ ഡാഡ്, പിന്നെ വി ഗാര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആയിരുന്ന അന്തരിച്ച പി ജി ആര്‍ പ്രസാദ്

ജീവിതത്തില്‍ ഏറെ സന്തോഷം നല്‍കിയ കാര്യം?
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ ജനിച്ചത്

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി?
2008 ല്‍ ഐ പി ഒ നടന്ന സമയത്ത് നിക്ഷേപക ബാങ്കുകളെ കൊണ്ട് വി ഗാര്‍ഡിന്റെ ഓഹരി വാങ്ങിപ്പിക്കുക എന്നത്

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍?
ജിം കോളിന്‍സിന്റെ ഗുഡ് ടു ഗ്രേറ്റ്, സാം വാള്‍ട്ടന്റെ മെയ്ഡ് ഇന്‍ അമേരിക്ക, ദി വാറന്‍ ബഫറ്റ് വേ

അടുത്ത സുഹൃത്തുക്കള്‍?
ഇപ്പോഴും സ്‌കൂളിലെ എന്റെ സുഹൃത്തുക്കളുമൊത്താണ് പുറത്ത് പോകുകയും സമയം ചെലവിടുകയും ചെയ്യുന്നത്.

മറ്റ് സെലിബ്രിറ്റി സുഹൃത്തുക്കള്‍?
എനിക്കങ്ങനെ സെലിബ്രിറ്റികളായ സുഹൃത്തുക്കള്‍ ആരുമില്ല

ആരാധന തോന്നുന്ന നായകനോ നായികയോ?
ലിയോനാര്‍ഡോ ഡി കാപ്രിയോ, റോബര്‍ട്ട് ഡി നേറോ, ആല്‍ പച്ചീനോ

ബിസിനസിലെ റോള്‍ മോഡലുകള്‍?
എന്റെ ഡാഡ്, വാറന്‍ ബഫറ്റ്, സാം വാള്‍ട്ടന്‍, സ്റ്റീവ് ജോബ്‌സ്

അടുത്തിടെ സ്വന്തമാക്കിയ ഒരു കാര്യം?
എന്റെ പേര്‍ഷ്യന്‍ പൂച്ച, മിസ്റ്റര്‍ ബിസ്‌കിറ്റ്

മറ്റുള്ളവരില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യം?
വാക്കും സമയവും കൃത്യമായി പാലിക്കാത്ത ആളുകളെ എനിക്കിഷ്ടമല്ല

ഏറ്റവും വലിയ അഭിമാനം?
എന്റെ മകള്‍ അനെഘ

മനസില്‍ താലോലിക്കുന്ന വ്യക്തിപരമായ സ്വപ്‌നം?
ഒരു 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ മകള്‍ അനെഘ വളര്‍ന്ന്, ഞങ്ങളാണ് അവള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല മാതാപിതാക്കള്‍ എന്ന് പറയുന്ന നിമിഷം

അഭിമാനം പകരുന്ന ബിസിനസ് നേട്ടം?
2012 ല്‍ എംഡിയായി ചാര്‍ജ് എടുത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ വി ഗാര്‍ഡിന്റെ വരുമാനം ഇരട്ടിയാക്കാനും അറ്റാദായം മൂന്നിരട്ടിയാക്കാനും സാധിച്ചു എന്നത്.

ഡെലിഗേറ്റ് ചെയ്യാന്‍ കഴിയാത്ത ഒരു ജോലി?
ജോലിയിലെ എല്ലാക്കാര്യങ്ങളും ഡെലിഗേറ്റ് ചെയ്യാം എന്നാണ് ശക്തമായി വിശ്വസിക്കുന്നത്.

പ്രസംഗിക്കാന്‍ ഇഷ്ടമുള്ള വിഷയം?
പ്രസംഗിക്കുന്നതേ ഇഷ്ടമില്ല

ഇഷ്ടപ്പെട്ട പാട്ടുകള്‍?
ഈഗിള്‍സ് ബാന്‍ഡിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയ, ഡൈര്‍ സ്‌ട്രൈറ്റ്‌സ് ബാന്‍ഡിന്റെ സള്‍ട്ടന്‍ ഓഫ് സ്വിങ്‌സ്

ഇഷ്ടപ്പെട്ട സിനിമകള്‍?
ഷ്വഷാങ്ക് റിഡെംഷന്‍, എ ഫ്യൂ ഗുഡ് മെന്‍

എങ്ങനെയാണ് ദേഷ്യം നിയന്ത്രിക്കുന്നത്?
അങ്ങനെ അധികം നിയന്ത്രിക്കാറില്ല

ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സമയം?
വൈകുന്നേരം കുടുംബത്തോടൊപ്പം അത്താഴം കഴിക്കുന്നത്

വാരാന്ത്യങ്ങള്‍ എങ്ങനെയാണ് ചെലവഴിക്കാറുള്ളത്?
സിനിമകള്‍ കാണും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം പങ്കിടും

ജീവിതത്തില്‍ എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം?
വിവാഹം കഴിക്കാനും കുടുംബം ആരംഭിക്കാനും നിശ്ചയിച്ചത്

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top