ഡിസ്‌റപ്ഷനെ അവസരമാക്കി മാറ്റാം : മയൂര്‍ ടി. ദലാല്‍
ഡിസ്‌റപ്ക്ഷനെ എങ്ങനെ നേരിടാം കുടുംബ ബിസിനസ് എങ്ങനെ മാനേജ് ചെയ്യാം എന്ന വിഷയം കണക്കുകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും സംയോജിപ്പിച്ചാണ് മയൂര്‍ ടി ദലാല്‍ ധനം ബിസിനസ് സമിറ്റില്‍ അവതരിപ്പിച്ചത്.
facebook
FACEBOOK
EMAIL
mayur-t-dhalal-on-dhanam-awards-2016

ഡിസ്‌റപ്ക്ഷനെ എങ്ങനെ നേരിടാം കുടുംബ ബിസിനസ് എങ്ങനെ മാനേജ് ചെയ്യാം എന്ന വിഷയം കണക്കുകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും സംയോജിപ്പിച്ചാണ് മയൂര്‍ ടി ദലാല്‍ ധനം ബിസിനസ് സമിറ്റില്‍ അവതരിപ്പിച്ചത്. കുടുംബ ബിസിനസില്‍ ഭൂരിഭാഗവും മൂന്നു തലമുറയ്ക്കപ്പുറം നിലനില്‍ക്കുന്നില്ലെന്നതാണ് ലോകമെങ്ങും കാണുന്ന കാര്യം. ചൈനയിലും റഷ്യയിലും അമേരിക്കയിലും ഇതിന് വെവ്വേറെ പേരുകളാണ്. പേരുകള്‍ വേറെ ആണെങ്കിലും ലോകമാകെ ഈ പ്രശ്‌നം നിലനില്‍ക്കുന്നു. 10 ശതമാനം കുടുംബ ബിസിനസുകള്‍ മാത്രമാണ് മൂന്നു തലമുറയ്ക്കപ്പുറം നില്‍ക്കുന്നത്. 

കുടുംബ ബിസിനസുകള്‍ കുടുംബം തന്നെ മാനേജ് ചെയ്യുന്നതും പ്രൊഫഷണലായി മാനേജ് ചെയ്യുന്നതും ഉണ്ട്. പ്രൊഫഷണലായി മാനേജ് ചെയ്യുമ്പോള്‍ മികവ് കൂടും. ഇന്ത്യയില്‍ 85 ശതമാനം കുടുംബ ബിസിനസുകളും കുടുംബം തന്നെയാണ് മാനേജ് ചെയ്യുന്നത്. ഇത് ഒരു വലിയ വെല്ലുവിളിയാണ്. കുടുംബത്തിലെ പിതാവോ മാതോവോ മരണപ്പെട്ടാല്‍ പിന്തുടര്‍ച്ച കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു. കുടുംബ ബിസിനസില്‍ വിജയങ്ങള്‍ കൈവരിക്കുന്നതില്‍ സ്‌റ്റെബിലിറ്റി, സസ്‌റ്റെയ്‌നബിലിറ്റി, സാക്രിഫൈസ് എന്നിവ പ്രധാനമാണ്. ഇത് ഉറപ്പാക്കാന്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ മൂല്യബോധവും ഐക്യവും ശക്തമാക്കണം. കുടുംബ ബിസിനസിലെ രണ്ട്, മൂന്ന് തലമുറയിലുളളവരില്‍ 90 ശതമാനവും ആശയവിനിമയം നടത്തുന്നത് ടെക്സ്റ്റ് മെസേജുകളിലൂടെയാണ്. ഇവര്‍ക്കിടയില്‍ വൈകാരിക ബന്ധം ശക്തമല്ല. 

നിങ്ങള്‍ ഡിസ്‌റപ്റ്റര്‍ ആണോ ഡിസ്‌റപ്റ്റഡ് ആണോ എന്നതാണ് പ്രധാനം. ഏതാവണം എന്നതു നിങ്ങളുടെ ചോയ്‌സാണ്. ഡിസ്‌റപ്ഷന്‍ ഒരു സാധ്യതയാണെന്ന് മാര്‍ക്ക് സൂക്കര്‍ ബര്‍ഗ്ഗിന്റെ അനുഭവം തെളിയിക്കുന്നു. സൂക്കര്‍ ബര്‍ഗ്ഗ് സോഷ്യല്‍ മീഡിയയുടെ എല്ലാ ഘടകങ്ങളെയും ഡിസ്‌റപ്റ്റ് ചെയ്ത വ്യക്തിയാണ്. അവസരങ്ങളുടെ വലിയ ലോകം സൂക്കര്‍ബര്‍ഗ്ഗ് തുറന്നത് ഡിസ്‌റപ്ഷനിലൂടെയാണെന്നും മയൂര്‍ ടി ദലാല്‍ പറഞ്ഞു. 

read more:http://www.dhanamonline.com/article/dhanam-business-excellence-awards-2017/4126/22

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top