Jul 10, 2018
ചില്ലറ' ക്കളിയല്ല മലയാളത്തിൻറെ ബിഗ് ബോസ്
ഡച്ച് ടി വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകർക്ക് മുന്നിലെത്തിയത്
facebook
FACEBOOK
EMAIL
malayalam-big-boss-remuneration
ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ വിജയത്തിന് ശേഷം പ്രാദേശിക ഭാഷകളിൽ കൂടി ആരംഭിച്ചിരിക്കുകയാണ് ഈ പ്രശസ്ത ടീവി ഷോ. ജൂൺ 24 നാണ് മോഹൻലാൽ അവതാരകനായ ഷോ മലയാളത്തിൽ  ആരംഭിച്ചത്. 
 
ചാനൽ വ്യവസായ രംഗത്തു നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഭീമമായ പ്രതിഫലമാണ് ഇതിന്റെ ഭാഗമാകുന്ന സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഷോ നടത്തുന്നതിന് വേണ്ടി മാത്രം ഏകദേശം 40 കോടി രൂപയ്ക്ക് മുകളിൽ ചാനൽ ചെലവാക്കുന്നുണ്ട്. 
 
പരിപാടിയുടെ ഭാഗമാകാൻ ഏതാണ്ട് 12 കോടി രൂപയോളമാണ് മോഹൻലാലിന് നൽകിയിരിക്കുന്നതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തത്. 100 ദിവസമാണ് ഷോ സംപ്രേഷണം ചെയ്യുക.  
 
മറ്റുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ശ്വേത മേനോന്‍ ആണ്. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേതയ്ക്ക് ലഭിക്കുക. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് 80,000 രൂപയാണ് പ്രതിഫലം നേടുന്നത്.
 
ഹാസ്യ നടന്‍ അനൂപ് ചന്ദ്രന് 71,000 രൂപയും ടെലവിഷന്‍ അവതാരകയും നടിയുമായ പേളി മാണിക്ക് 50,000 രൂപയാണ് ദിവസേന ലഭിക്കുന്നത്. പേളി കഴിഞ്ഞാല്‍ പിന്നെ താരതമ്യേന വലിയ ഒരു സംഖ്യ ലഭിക്കുന്നത് അര്‍ച്ചന സുശീലനാണ്. 30,000 രൂപയോളം വരും ഇവരുടെ പ്രതിഫലം. 
 
ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തെലുങ്ക്, കന്നഡ, തമിഴ്, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. 
 
തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top